കൊട്ടാരക്കര താലൂക്ക് ആശുപത്രി സി ടി സ്‌കാന്‍ യൂണിറ്റ് ഉദ്ഘാടനം ഇന്ന്(ജൂണ്‍ 9)

by | Jun 9, 2020 | Lifestyle | 0 comments

 കൊല്ലം :  കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പുതുതായി സ്ഥാപിച്ച സി ടി സ്‌കാന്‍  യൂണിറ്റ് ഇന്ന്(ജൂണ്‍ 9) രാവിലെ  10 ന് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ  ശൈലജ  ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പി അയിഷാ  പോറ്റി എം എല്‍ എ അധ്യക്ഷയാകും. കൊടിക്കുന്നില്‍ സുരേഷ് എം പി വിശിഷ്ടാതിഥിയാകും.
1.98 കോടി രൂപ ചെലവില്‍  അത്യാധുനിക സംവിധാനങ്ങളുള്ള 16 സ്ലൈസ് സി ടി മെഷീനാണ് യൂണിറ്റില്‍  സ്ഥാപിച്ചിരിക്കുന്നത്. കുറഞ്ഞ റേഡിയേഷനില്‍ അതിവേഗം സി ടി സ്‌കാന്‍ സൗകര്യം ലഭ്യമാകുമെന്നതാണ് പ്രധാന സവിശേഷത. ടെലി മെഡിസിന്‍ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം  24 മണിക്കൂറും  ലഭിക്കും.
ലിവര്‍, ന്യൂറോ പരിശോധന,  യൂറോ ഗ്രാം, രക്തക്കുഴല്‍ പരിശോധന എന്നിവ ലഭ്യമാണ്. ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്‌കാനിംഗ് സൗകര്യം. പുറത്തുനിന്ന് എത്തുന്നവര്‍ക്കും ഡോക്ടറുടെ കുറിപ്പടിയോടെ സ്‌കാനിങ് നടത്താം.
ജില്ലയില്‍ സി ടി സ്‌കാന്‍ സംവിധാനമുള്ള ആദ്യ താലൂക്ക് ആശുപത്രിയാകും കൊട്ടാരക്കരയിലേത്. 91 കോടി രൂപ ചെലവില്‍  ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ആശുപത്രി കെട്ടിടത്തിന്റെ  നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. ഇതോടുകൂടി എല്ലാ അത്യാധുനിക ചികിത്സാ സൗകര്യങ്ങളും  ലഭ്യമാക്കുന്ന ആരോഗ്യ കേന്ദ്രമായി കൊട്ടാരക്കര താലൂക്ക് ആശുപത്രി മാറും.
ചടങ്ങില്‍ കൊട്ടാരക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ ബി ശ്യാമള അമ്മ, വൈസ് ചെയര്‍മാന്‍ ഡി രാമകൃഷ്ണപിള്ള, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ് ഷംല, വാര്‍ഡ് കൗണ്‍സിലര്‍ കാര്‍ത്തിക വി നാഥ്, ആശുപത്രി സൂപ്രണ്ട് ഡോ കെ ആര്‍ സുനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!