കൊയിലാണ്ടി : നഗരസഭയുടെ നേതൃത്വത്തില്‍ ഒരുക്കിയ കെ.എസ്.ഇ.ബി ഓഫീസ് പുതിയ കെട്ടിടം ജൂണ്‍ 15 തിങ്കളാഴ്ച രാവിലെ 10 മണിക്ക് കെ ദാസന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍മാന്റെയും വാര്‍ഡ് കൗസിലറുടെയും നേതൃത്വത്തിലാണ് കൊയിലാണ്ടി കനറാ ബാങ്കിന് പിന്‍വശം ജുമാ മസ്ജിദ് റോഡില്‍ 2300 സ്ക്വയര്‍ ഫീറ്റ് കെട്ടിടം കണ്ടെത്തുകയും നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുകയും ചെയ്തത്. കെട്ടിടത്തിന്റെ ഭൗതിക സാഹചര്യം ഒരുക്കുന്നതിന് നഗരസഭ നേതൃത്വം കൊടുക്കുകയും ജനകീയമായി വ്യാപാരികളുടെയും, വിവിധ സംഘടനളുടെയും, സ്ഥാപനങ്ങളുടെയും വ്യക്തിളുടെയും സഹായത്തോടുകൂടി പണി പൂര്‍ത്തിയാക്കി. മുന്‍പ് നഗരസഭയുടെ നേതൃത്വത്തില്‍ കൊയിലാണ്ടിയിലെ ഫയര്‍സ്റ്റേഷനും ജനകീയമായി പടുത്തുയര്‍ത്തി മാതൃകയായിരുന്നു.
ഓഫീസിന്റെ ഭാഗമായി ക്യാഷ് കൗണ്ടര്‍, അന്വേഷണ വിഭാഗം, പ്രത്യേക ഓഫീസ് സംവിധാനം എന്നിവയും ടോയ്ലറ്റ് സൗകര്യങ്ങളും, മീറ്റിംഗ് ഹാളും ഒരുക്കിയിട്ടുണ്ട്. തിങ്കളാഴ്ച തന്നെ ഓഫീസിന്റെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തില്‍ ആരംഭിക്കുമെന്ന് അസി.എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.
0 Comments