സേവനങ്ങളുടെ വിവരങ്ങൾ പൊതുജങ്ങൾക്ക് വേഗത്തിൽ ലഭ്യമാക്കുന്നതിന് ഡിജിറ്റൽ പ്ലാറ്റ്ഫോം സജ്ജമാക്കി കെ എസ് ആർ ടി സി. ആധൂനികവത്കരണത്തിന്റെ ഭാഗമായി പൊതുജങ്ങൾക്ക് ഉപയോഗപ്രദമായ രീതിയിൽ കെഎസ്ആർടിസിയെ സംബന്ധിക്കുന്ന മുഴുവൻ വിവരങ്ങളും ഒറ്റക്ലിക്കിൽ ലഭ്യമാവുന്ന ഓൺലൈൻ പ്ലാറ്റ്ഫോം നിലവിൽ വന്നു.
ക്യൂ ആർ കോഡ് സ്കാൻ ചെയ്യുകയോ https://citycircular.keralartc.com/helpdesk.html എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ ചെയ്ത് കെ എസ് ആർ ടി സി വിവരങ്ങൾ അറിയാം. ഓൺലൈൻ ബുക്കിംഗ് വിവരങ്ങൾ,അന്വേഷണങ്ങൾ,പരാതികൾ,ബസ് സ്റ്റോപ്പ് വിവരങ്ങൾ, കൊറിയർ & ലോജിസ്റ്റിക്സ്,ഗ്രാമവണ്ടി,ബഡ്ജറ്റ് ടൂറിസം, ബസ് പരസ്യം & എസ്റ്റേറ്റ്, ഓൺലൈൻ ബസ് ട്രാക്കിംഗ്,സോഷ്യൽ മീഡിയ, എന്നിവയുടെ വിവരങ്ങൾ ഇപ്പോൾ ലഭ്യമാണ്.
പൊതുജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന പൊതുഗതാഗത സംവിധാനമായ കെ എസ് ടി സി യുടെ വിവരങ്ങൾ വിരൽ തുമ്പിൽ ലഭ്യമാക്കിയത് ഉപകാരപ്രദവും സമയബന്ധിതവുമായ സേവന വിതരണം ഉറപ്പാക്കുന്നതിനും, ഉപഭോക്തൃ സൗഹൃദമായ ഒരു പൊതുഗതാഗത സംവിധാനാം കെട്ടിപ്പടുക്കുന്നതിനും സഹായകമാവും. മികച്ച സേവനം ഉറപ്പാക്കി പൊതുഗതാഗത മേഖലയുടെ സുസ്ഥിര വികസനവും സ്വീകാര്യതയും ഉറപ്പു വരുത്തുകയാണ് ആധൂനീകവത്കരണത്തിന്റെ ആത്യന്തിക ലക്ഷ്യം.
0 Comments