ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് രണ്ടാഴ്ചയായി തുടരുന്ന ലോക്ക് ഡൗൺ സംബന്ധിച്ച് ഇന്ന് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വരാനിരിക്കെ, അടച്ചിടൽ തുടരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർദ്ധൻ വ്യക്തമായ സൂചന നൽകി. രോഗവ്യാപനം തടയാൻ കൂടുതൽ സമയം വേണ്ടിവരുമെന്നു പറഞ്ഞ മന്ത്രി, എല്ലാ സംസ്ഥാനങ്ങളും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും പറഞ്ഞു.
വ്യാഴാഴ്‌ച ഒഡിഷ സ്വന്തം നിലയ്‌ക്ക് ലോക്ക് ഡൗൺ കാലാവധി ഏപ്രിൽ 30 വരെ നീട്ടിയതിനു പിന്നിലെ ഇന്നലെ പഞ്ചാബും അടച്ചിടൽ കാലയളവ് ദീർഘിപ്പിച്ചിരുന്നു. കൂടുതൽ സംസ്ഥാനങ്ങൾ ലോക്ക് ഡൗൺ നീട്ടുന്നതിനെ അനുകൂലിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിൽ, ചെറിയ ചില ഇളവുകളോടെ രാജ്യവ്യാപക ലോക്ക് ഡൗൺ രണ്ടാഴ്ചത്തേക്കു കൂടി നീട്ടാനാകും കേന്ദ്ര തീരുമാനമെന്നാണ് സൂചന. കൊവിഡ് വ്യാപനം പൂർണമായി തടയാൻ അഞ്ച്- ആറ് ആഴ്‌ചകൾ വേണ്ടിവരുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി സൂചിപ്പിച്ചത്. .
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments