പാലക്കാട് : കോവിഡ് 19 രോഗവ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്ര ജീവനക്കാരുടെ ക്ഷേമനിധി മുഖേന ബി, സി, ഡി ഗ്രേഡ് ക്ഷേത്രങ്ങളിലെ ക്ഷേത്ര ജീവനക്കാര്‍ക്കും ശമ്പളം ലഭിക്കാത്ത എ ഗ്രേഡ് ക്ഷേത്രജീവനക്കാര്‍ക്കും അനുവദിച്ചിട്ടുള്ള 2500 രൂപ ധനസഹായം കൈപ്പറ്റാത്തവര്‍ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ക്ഷേമനിധി പാസ്ബുക്ക,് ബാങ്ക് പാസ് ബുക്ക,് ആധാര്‍ കാര്‍ഡ് എന്നിവയുടെ കോപ്പി ഫോണ്‍ നമ്പര്‍ സഹിതം ബന്ധപ്പെട്ട ക്ഷേത്ര ഭരണാധികാരി മുഖേന secretarymtewf@gmail.com ല്‍ ജൂണ്‍ 30 നകം അയക്കേണ്ടതാണ്. പ്രസ്തുത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. ഫോണ്‍: 0495-2360720.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments