കേരളത്തിലെ പ്രസിദ്ധമായ നായർ തറവാടുകളിലൊന്നാണ് അമ്പാട്ട് തറവാട് . പാലക്കാടിന്റെ ചരിത്രത്തിൽ നിന്നും അമ്പാട്ട് തറവാടിനെ ഒഴിച്ച് നിർത്താനാകില്ല . പാലക്കാട് ചിറ്റൂരിലെത്തിയാൽ ഇന്നും തലയെടുപ്പോടെ നിൽക്കുന്ന തറവാടിനെ കാണാം .
മുന്നൂറ് വര്ഷം പഴക്കമുള്ള തറവാട് ഒരിക്കൽ ഒരു എട്ട് കെട്ട് ആയിരുന്നു . എന്നാൽ ഇന്ന് നാലുകെട്ട് ആണ് .രാമച്ച മേനോൻ ആണ് ഈ തറവാട് നിർമ്മിച്ചത് . നികുതി അടക്കുവാൻ കഴിയാതെ പ്രതിസന്ധിയിലായ വാരിയത്ത് കാരണവരെ രാമച്ച മേനോൻ സഹായിച്ചുവെന്നും അതിന്റെ സഹായമായി വാരിയത്ത് കാരണവർ കൈവശമുണ്ടായിരുന്ന കുറ്റിപ്പള്ളം എന്നു പേരുള്ള വലിയ കാട് സമ്മാനിച്ചുവെന്നും അവിടെ നിന്നുള്ള തടികൾ ഉപയോഗിച്ചാണ് തറവാട് നിർമ്മിച്ചിരിക്കുന്നതത്രെ ! .
0 Comments