മിനറൽ വർക്കേഴ്സ് യൂണിയൻ …തിരുവിതാംകൂറിനെതിരായ ചരിത്രം

by | Apr 9, 2020 | History | 0 comments

തിരുവിതാംകൂർ മിനറൽ വർക്കേഴ്സ് യൂണിയൻ (ചവറയിൽ തിളങ്ങിയ ലോഹ മണൽ ) (കൊല്ലവർഷം 1 119) കാലഘട്ടം. ചവറയിലെ ലോഹ മണൽ വ്യവസായങ്ങളുടെ ലാഭകരമായ വിപണനവും, ഫാക്ടറികളിലെ കാര്യക്ഷമതയോടുള്ള ഉൽപ്പാദനവും ചവറയിലെ കടകമ്പോളങ്ങളിൽ പുത്തൻ ഉണർവ്വ് പ്രതിഫലിച്ചു. ഇത്തരുണത്തിൽ പണ്ഡിറ്റ് കെ.കെ. കൊച്ചു നാണു   കൊല്ലത്ത് ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾക്ക്  ചുക്കാൻ പിടിച്ചിരുന്ന ശ്രീ. കെ. സി ഗോവിന്ദനെ ചവറയിലേക്ക് ക്ഷണിച്ചു വരുത്തി. 1937 ( കൊല്ലവർഷം 1112) കർക്കിടമാസത്തിൽ കൊറ്റൻകുളങ്ങര ക്ഷേത്ര  മൈതാനത്ത്  വച്ച്    മിനറൽ തൊഴിലാളികളുടേയും ഒരു യോഗം വിളിച്ച് കൂട്ടുകയും “തിരുവിതാംകൂർ മിനറൽ വർക്കേഴ്സ് യൂണിയൻ ” എന്ന  ഒരു  സംഘടന  രജിസ്റ്റർ ചെയ്യുവാനും  തീരുമാനമെടുത്തു. പ്രസിഡൻറ് ആയി   പുളിമാന ചെല്ലപ്പൻ പിള്ളയേയും  വൈസ് പ്രസിഡന്റ്  ആയി അഡ്വ.കോളശ്ശേരി മുഹമ്മദ് കുഞ്ഞിനേയും  ജനറൽ സെക്രട്ടറി ആയി പ്രശസ്ത നിരൂപകൻ, ഗവേഷകൻ, ചിത്രകാരൻ, പ്രാസംഗികൻ, സ്വാതന്ത്ര്യ സമര സേനാനി എന്നീ നിലകളിൽ തിളങ്ങി നിന്നിരുന്ന കുറിശ്ശേരിൽ വിദ്വാൻ എ .നാരായണ പിള്ളയേയും  തിരഞ്ഞെടുത്തു. കൊല്ലവർഷം  1113 (1938) ൽ  തിരുവിതാംകൂറിലെ  രണ്ടാമത്  രജിസ്ട്രേഡ്  ട്രേഡ്  യൂണിയൻ (രജി. നമ്പർ 2/11 13 ME) ആയി  തിരുവിതാംകൂർ  മിനറൽ  വർക്കേഴ്സ്  യൂണിയൻ  രജിസ്ടർ ചെയ്തു. ആദ്യകാലങ്ങളിൽ   ചുരുക്കം ചില  ആൾക്കാർ  മാത്രമേ ഈ  യൂണിയനിൽ ചേർന്നിരിന്നുള്ളു.  തൊഴിലാളികളുടെ  നിസ്സഹകരണം  കാരണം  നേതാക്കൾ  യൂണിയൻ  വിട്ടകന്നു.  വിദ്വാൻ എ നാരായണ പിള്ള   കുറച്ചധികം കാലം  യൂണിയൻ പ്രവർത്തനങ്ങളുമായി  മുന്നോട്ട് പോയി. 1940 ൽ  യൂണിയന്റെ ആദ്യ  വാർഷിക സമ്മേളനം നടന്നു.  അഡ്വ. കോളശ്ശേരി മുഹമ്മദ് കുഞ്ഞ് പ്രസി. ആയും  ജന. സെ. ആയി  നാണു വൈദ്യനേയും  സമ്മേളനം  തിരഞ്ഞെടുത്തു. പനമ്പള്ളി ഗോവിന്ദമേനോൻ ആയിരുന്നു  യൂണിയന്റെ ഈ  വാർഷിക  സമ്മേളനം  ഉൽഘാടനം നിർവഹിച്ചത്. രാജഭരണത്തിനെതിരേ  സമരമുഖങ്ങൾ  കരുനാഗപ്പള്ളിയിൽ  ബാരിസ്റ്റർ എ.കെ.പിള്ളയുടേയും   ടി.കെ.മാധവന്റേയും   കുമ്പളത്ത്  ശങ്കുപ്പിള്ള  യുടേയും  നേതൃത്വത്തിൽ തുറന്നിട്ട കാലം. നൂറ്റാണ്ടുകളായി തുടർന്നുവന്ന രാജാവിന്റെ ജനക്ഷേമ ഭരണത്തിനെതിരേ      ചവറയിലെ  കരിമണൽ തൊഴിലാളികളെ   പങ്ക് ചേർത്തു .  സാമം – ദാനം – ഭേദം – ദണ്ഡം എന്നീ ചതുരോ പായങ്ങളിൽ വിശ്വാസം കൊള്ളുന്നയാളും നാസ്തിക വിഭാഗത്തിനായി  ക്ഷേത്രങ്ങൾ തുറന്ന് കൊടുത്തും  വിദ്യാഭ്യാസ സ്ഥാപനങ്ങൾ  പടുത്തുയർത്തിയും  നായർ സമുദായ പ്രവർത്തനങ്ങളും  വിശിഷ്യാ ഉത്തരേന്ത്യൻ ലോബിയുടേ വാദങ്ങളിൽ ആകൃഷ്ടനായി സ്വതന്ത്ര ഹിന്ദു തിരുവിതാംകൂർ രാജ്യ വാദത്തിനെതിരെയും നീതിയുക്തവും പ്രജാക്ഷേമസമ്പന്നവുമായ രാജഭരണസർക്കാരിനെതിരെയും സ്റ്റേറ്റ് കോൺഗ്രസ്സ്  പ്രവർത്തനങ്ങൾക്ക് പുതിയ തന്ത്രങ്ങൾ   പകർന്ന് നൽകുന്ന  കുമ്പളത്ത് ശങ്കുപ്പിള്ളയുടെ സഹകരണത്തോടെ കരിമണൽ  തൊഴിലാളികളും  നടന്നടുത്തു. മിനറൽ വർക്കേഴ്സ് യൂണിയൻ  പ്രവർത്തനം   കുമ്പളത്തിന്റെ  നേതൃത്വപരമായ കഴിവിൽ മുന്നോട്ട് നീങ്ങി. 1942ൽ  നടന്ന  വാർഷിക സമ്മേളനത്തിൽ  കുമ്പളത്തിന്റെ  ആശിർവാദത്തോടെ  സഖാവ്  കണ്ണന്തോടത്ത് ജനാർദ്ദനൻ നായരെ  പ്രസിഡൻറ്  ആയും  സി.എൻ.ശ്രീകണ്ഠൻ നായരെ  വൈസ് പ്രസിഡന്റ്  ആയും കെ.കെ.ആചാരിയെ  ജന.സെക്രട്ടറി  ആയും തിരഞ്ഞെടുത്തു.   നവചൈതന്യം  ലഭിച്ച  യൂണിയൻ  മുഴുവൻ  കരിമണൽ തൊഴിലാളികളേയും  യൂണിയനിൽ  അംഗമാക്കുവാനും   ശമ്പളവർദ്ധനവ്   ബോണസ്സ്  മുതലായ  കാര്യങ്ങൾ  നിവേദനമായി  യൂണിയൻ  മുതലാളിമാർക്ക്  നൽകി.  1942ൽ ക്വിറ്റ്  ഇൻഡ്യാ  സമരത്തെ  തുടർന്ന്  മഹാത്മാഗാന്ധി  അറസ്റ്റ് ചെയ്യപ്പെട്ടതിൽ  പ്രധിേഷേധിച്ച്‌     കരിമണൽ തൊഴിലാളികൾ ഇവിടെ   പണിമുടക്കി  പ്രധിഷേധ പ്രകടനത്തിൽ  പങ്ക് ചേർന്നു. പ്രകടനം നടത്തിയ കരിമണൽ  തൊഴിലാളികളെ തൊഴിൽ ചെയ്യാത്ത കാരണത്താൽ  കമ്പനി ഉടമകൾ  പിരിച്ച്  വിടേണ്ടി വന്നു. രണ്ടാം ലോകമഹായുദ്ധാനന്തരം 1945ൽ ബോംബെയിൽ നടന്ന നാവിക  കലാപത്തിന് അനുഭാവം പ്രകടിപ്പിച്ച്  കരിമണൽ തൊഴിലാളികൾ വീണ്ടും ഇവിടെ പണിമുടക്കും  പ്രകടനവും നടത്തി.  കുമ്പളത്ത് ശങ്കുപ്പിള്ളയുടെ  നിർദ്ദേശത്തോടെ  തിരുവിതാംകൂറിലെ  രാജഭരണ സർക്കാരിനെതിരേയും , ദിവാൻ ഭരണത്തിനെതിരേയും നടന്ന പ്രക്ഷോഭണ പരിപാടികളിൽ തൊഴിലാളികൾ ജോലി ചെയ്യാതെ  കൂട്ടത്തോടെ പങ്കെടുത്തു.

ട്രേഡ് യൂണിയൻ  സജീവമായ കാലഘട്ടം.  കണ്ണന്തോടത്ത്  ജനാർദ്ദൻ നായരുടെ  വലം കൈയ്യായി  പ്രവർത്തിച്ച് കൊണ്ടിരുന്ന സി.എൻ. ശ്രീകണ്ഠൻ നായർക്ക്  സംസ്ഥാനത്താകമാനുള്ള ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾക്ക് പങ്കടുക്കേണ്ടതിനാൽ  ചവറയിൽ  യൂണിയൻ  പ്രവർത്തനങ്ങൾക്ക്  ശ്രദ്ധ കേന്ദ്രീകരിക്കുവാൻ  കണ്ണന്തോടം  സഖാവ് ബേബി ജോണി നെ  ചുമതലപ്പെടുത്തി.നീണ്ടകര  മുതൽ  അഴീക്കൽ വരെ  നീണ്ട്  കിടക്കുന്ന  കരിമണൽ   തൊഴിലാളികളെ  സംഘടിപ്പിക്കുവാനുള്ള  ദൗത്യം ബോബി  ജോൺ   ഏറ്റെടുത്തു. വയലാർ പുന്നപ്ര സമരത്തെ തുടർന്ന്  ഒളിവിലായിരുന്ന കണ്ണന്തോടം  1947 ൽ കൽക്കട്ടയിൽ  വച്ച്   അന്തരിച്ചത്  യൂണിയന്  കനത്ത  ആഘാതമായി.  കണ്ണന്തോടത്തിന്റെ  മരണത്തെ  തുടർന്ന്    സി.എൻ.ശ്രീകണ്ഠൻ നായർ  പ്രസിഡൻറായും  വർക്കിംഗ് പ്രസിഡന്റ് ആയി   .ബേബി ജോണിനേയും  ഐക്യകണ്ഠേന  തിരഞ്ഞെടുത്തു.  വ്യവസായങ്ങൾ  അഭിവൃദ്ധി  പ്രാപിച്ചതോടെ  പുതിയ  അവകാശ  സമരങ്ങൾ യൂണിയന്റെ നേതൃത്വത്തിൽ  ആരംഭിച്ചു . ഉടമകൾക്ക്  തൊഴിൽ ശാല നടത്തുവാൻ കഴിയാതെയായി.

തിരുവിതാംകൂറിലാകെ  സ്ഥിരതയ്ക്കും  ബോണസ്സിനും  ക്ഷാമബത്തയ്ക്കുമായി സമരങ്ങൾ രൂപപ്പെടുത്തി . 1946 ഒക്ടോബർ 9 ന്  തിരുവനന്തുരത്ത്  വച്ച് ചേർന്ന  ത്രികക്ഷി സമ്മേളനത്തിൽ  വെച്ച്  തൊഴിലാളികളുടെ  വാർഷിക  വരുമാനത്തിന്റെ 4 % ബോണസ്സായി പ്രഖ്യാപിച്ചു . .   22-11-1947 ൽ കമ്പനി  ഉടമകൾ  കൂലിയും  ക്ഷാമബത്തയും വർദ്ധിപ്പിച്ച്  ഉത്തരവിറക്കി.   എന്നാൽ വീണ്ടും യൂണിയൻ പണിമുടക്ക് പ്രഖ്യാപിച്ചു.   യൂണിയന്റെ  ആഹ്വാന പ്രകാരം  നാല്  മണൽ  കമ്പനികളിലെ  മൈനിങ്ങിലേയും  ഷിപ്പ് മെന്റിലേയും  തൊഴിലാളികൾ  കൂട്ടത്തോടെ  പണിമുടക്ക്  ആരംഭിച്ചു. A.M. C കമ്പനി അടച്ച് പൂട്ടി. എന്നിട്ടും അടച്ച കമ്പനി തുറക്കുവാനും    അവകാശങ്ങൾ നേടിയെടുക്കുവാനും ഒരു   കാൽനട ജാഥ തിരുവനന്തപുരത്തെ  സർക്കാർ മന്ദിരം ലക്ഷ്യമാക്കി  ബേബീ  ജോണിന്റെ  നേതൃത്വത്തിൽ നീങ്ങി . മെയ് 11, 12 തീയതികളിൽ തൊഴിൽ വകുപ്പ് മന്ത്രി  സി. കേശവനുമായി ചർച്ചകൾ നടത്തി. മെയ് 15ന് ത്രികക്ഷി  സമ്മേളനം നടത്തുവാൻ ധാരണയായി.. യൂണിയൻ നേതാക്കളുടെ കടുംപിടുത്തം കാരണം ആ സമ്മേളനം അലസി പിരിഞ്ഞു. പെരേരാ എന്നീ കമ്പനികൾക്ക്   കൂടി  ലോക്കൗട്ട്  പ്രഖ്യാപിക്കേണ്ടി വന്നു . തുടർചർച്ചകളിൽ നിന്ന് A. M . C കമ്പനി വിട്ടു നിൽക്കുകയും  മറ്റ് കമ്പനികൾ തൊഴിലാളികളുടെ  ആവശ്യങ്ങൾ തത്വത്തിൽ അംഗീകരിക്കുകയും  ചെയ്തതിനാൽ  വീണ്ടും  ഫാക്ടറികൾ  തുറന്നെങ്കിലും    1948 നവംബർ ആദ്യവാരം നാല് മണൽ  കമ്പനികളിലേയും  മൈനിംഗ്,  ഷിപ്പ്മെൻറ്  തൊഴിലാളികൾ  പണിമുടക്ക് ആരംഭിച്ചു . കോവിൽ  തോട്ടത്തെ  പോർട്ട്  പ്രവർത്തനം  നിശ്ശേഷം നിലച്ചു.  ദിനംപ്രതി  1000 ടൺ വീതം  ഇൽമനൈറ്റ്  കോവിൽതോട്ടം  കടപ്പുറത്ത്  നിന്ന്  നാടൻ വള്ളങ്ങളിൽ  കയറ്റി  തൂത്തുക്കുടി തോണിയിൽ  എത്തിച്ച്  കപ്പലിൽ  കയറ്റുകയായിരുന്നു  പതിവ്. പ്രതിവർഷം  മൂന്നര  ലക്ഷം  ടൺ ലോഹ മണലായിരുന്നു  നാലു കമ്പനികളും  കൂടി  കപ്പലിൽ  കയറ്റിയിരുന്നത്.  സെപ്റ്റംബർ മുതൽ ഏപ്രിലിൽ  വരെ ഷിപ്പ്മെന്റ്  സീസൺ  ആയതിനാൽ  നിരവധി  കപ്പലുകൾ  മണ്ണും  കാത്ത് കടലിൽ നങ്കൂരമിട്ട് കിടന്നിരുന്നു.  പത്ത് ദിവസങ്ങൾക്ക്  ശേഷം സമരം  അവസാനിപ്പിക്കുവാൻ  സർക്കാർ തൊഴിൽ  വകുപ്പ് മന്ത്രിയുടെ   അധ്യക്ഷതയിൽ  കൊല്ലം റസ്റ്റ്  ഹൗസിൽ വച്ച് 17/11/ 1948 ൽ   ബന്ധപ്പെട്ട  കക്ഷികളുടെ  ഒരു  കോൺഫറൻസ്   വിളിച്ച് കൂട്ടിയത്   തിരുവിതാംകൂർ    മിനറൽ വർക്കേഴ്സ്  യൂണിയനെ  പ്രധിനിധീകരിച്ച്  പ്രസി.  . സി.എൻ.ശ്രീകണ്ഠൻ നായരും   വർക്കിംഗ്   പ്രസി.  ബേബീ ജോണും  കോൺഫറൻസിൽ പങ്കെടുത്തു.  ചർച്ചകളുടെ ഫലമായി  തർക്ക  വിഷയങ്ങൾ  കൊല്ലം  ജില്ലാ സെഷൻസ്  ജഡ്ജി ശ്രീ.എ. അബ്ദുൽ ഹമീദ് ബിജിലിയുടെ  ആർ ബിട്രേഷന് വിധേയമാക്കി.

കുമ്പളത്ത് ശങ്കുപ്പിള്ള

കുമ്പളത്ത് ശങ്കുപ്പിള്ള

കണ്ണന്തോടത്ത് ജനാർദ്ദനൻ നായർ

കണ്ണന്തോടത്ത് ജനാർദ്ദനൻ നായർ

സി.എൻ.ശ്രീകണ്ഠൻ നായർ

സി.എൻ.ശ്രീകണ്ഠൻ നായർ

കുറിശ്ശേരി വിദ്വാൻ .എ. നാരായണപിള്ള

കുറിശ്ശേരി വിദ്വാൻ .എ. നാരായണപിള്ള

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!