ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാർട്ഫോൺ നിർമ്മാണ കേന്ദ്രമായി ഇന്ത്യ

by | Jun 3, 2020 | Lifestyle | 0 comments

[ap_tagline_box tag_box_style=”ap-bg-box”]ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാർട്ഫോൺ നിർമ്മാണ കേന്ദ്രമായി ഇന്ത്യ. കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 5 വർഷത്തിനിടെ 200ലധികം മൊബൈൽ കമ്പനികളാണ് ഇന്ത്യയിൽ തങ്ങളുടെ പ്ലാന്റുകൾ ആരംഭിച്ചത്.[/ap_tagline_box]

ആത്മ നിർഭർ ഭാരതത്തിന് വേണ്ടിയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം സുവ്യക്തമാണ്. ഇന്ത്യ ഒറ്റപ്പെട്ട ഒരു തുരുത്തായി മാറുക എന്നതല്ല ഇതിനർത്ഥമെന്നും, ഉചിതമായ സാങ്കേതികവിദ്യ, നേരിട്ടുള്ള വിദേശ നിക്ഷേപം ഉൾപ്പെടെയുള്ള മൂലധനം, അതുല്യമായ മാനവ വിഭവശേഷി എന്നിവയുള്ള ലോകത്തെ ഒരു പ്രധാന രാജ്യമെന്ന നിലയിൽ ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് ഗണ്യമായ സംഭാവന നല്കുക എന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നതെന്നും കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രി ശ്രീ രവിശങ്കർ പ്രസാദ് പറഞ്ഞു.

ആഗോള സമ്പദ്‌വ്യവസ്ഥയുടെ ആസ്തിയായി മാറുന്ന ശക്തമായ ഉൽ‌പാദന ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനായി, മൂല്യശൃംഖല വികസിപ്പിക്കാനും ആഗോള മൂല്യ ശൃംഖലകളുമായി സമന്വയിപ്പിക്കാനും ആഗ്രഹിക്കുന്നു. ഇതുതന്നെയാണ് മുന്നോട്ടുവച്ചിട്ടുള്ള മൂന്ന് പദ്ധതികളുടെ സാരാംശം: അതായത് (i) വലിയ തോതിലുള്ള ഇലക്ട്രോണിക്സ് ഉപകരണ നിർമ്മാണത്തിനായി ഉത്പാദനബന്ധിത ഇൻസെന്റീവ് സ്കീം (PLI), (ii) ഇലക്ട്രോണിക് ഘടകങ്ങളുടെയും സെമികണ്ടക്ക്ടറുകളുടെയും ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി (SPECS), (iii) പരിഷ്കരിച്ച ഇലക്ട്രോണിക്സ് നിർമ്മാണ ക്ലസ്റ്ററുകൾക്കുള്ള (EMC 2.0) പദ്ധതി.

ലക്ഷ്യമിട്ടിട്ടുള്ള പ്രത്യേക വിഭാഗത്തിൽ ഉൾപ്പെടുകയും, ഇന്ത്യയിൽ നിർമ്മിക്കുകയും ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് അടിസ്ഥാന വർഷത്തിന് ശേഷമുള്ള അഞ്ച് വർഷത്തേക്ക് വിൽപ്പന വർധനയുടെ 4% മുതൽ 6% വരെ ഇൻസെന്റീവ് PLI പദ്ധതി നൽകും.

തിരഞ്ഞെടുക്കപ്പെട്ട ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിന് പ്രോത്സാഹനമായി മൂലധനചെലവിന്റെ 25%, SPECS നൽകും.

പ്രമുഖ ആഗോള ഇലക്ട്രോണിക്സ് നിർമ്മാതാക്കളെയും അവരുടെ വിതരണ ശൃംഖലകളെയും ആകർഷിക്കുന്നതിനായി പൊതുവായ സൗകര്യങ്ങൾക്കും ലോകോത്തര അടിസ്ഥാന സൗകര്യവികസനത്തിനും EMC 2.0 പിന്തുണ നൽകും.

50,000 കോടി രൂപ മൂന്നുപദ്ധതികൾക്കും വകയിരുത്തിയിട്ടുണ്ട്. ആഭ്യന്തര ഇലക്‌ട്രോണിക്‌സ് നിർമാണത്തിലുള്ള കുറവുകൾ നികത്താൻ ഈ പദ്ധതികൾ സഹായിക്കും. നടപടി രാജ്യത്തിനുള്ളിലെ ഇലക്ട്രോണിക് നിർമ്മാണ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തും. 2025ഓടെ മൊത്ത ആഭ്യന്തര ഉത്പാദനം 5 ലക്ഷം കോടി അമേരിക്കൻ ഡോളർ ആയി ഉയർത്തുക എന്ന ലക്‌ഷ്യം കൈവരിക്കാൻ ഈ പദ്ധതികൾ വലിയ സംഭാവന നൽകും.

മൂന്ന് പുതിയ പദ്ധതികളും ഗണ്യമായ നിക്ഷേപം ആകർഷിക്കുമെന്നും, മൊബൈൽ ഫോണുകളുടെയും അവയുടെ ഘടകഭാഗങ്ങളുടെയും ഉൽ‌പാദനം 2025 ഓടെ 10,00,000 കോടി രൂപയാക്കി ഉയർത്തുമെന്നും, 5 ലക്ഷത്തോളം പേർക്ക് നേരിട്ടും, 15 ലക്ഷത്തോളം പേർക്ക് പരോക്ഷമായും തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ആണ് പ്രതീക്ഷിക്കുന്നത്.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!