മുഞ്ചിറ: മുഞ്ചിറ മഠത്തിന് രാജഭരണകാലത്ത് ഉൾപ്പടെ വച്ച് നമസ്കാരത്തിലൂടെ ലഭിച്ച ഭൂമിയെയോ രേഖകളെ സംബന്ധിച്ചോ യാതൊരു വിവരങ്ങളുമില്ലാതിരുന്ന സമയത്താണ് തിരുവനന്തപുരത്ത് ശ്രീ പത്മനാഭ സ്വാമിക്ഷേത്രം പുഷ്പാഞ്ജലി സ്വാമിയാരായി ശ്രീ മദ് പരമേശ്വര ബ്രഹ്മാനന്ദ ധീർത്ഥ അവരോധിതനാകുന്നത് .
സനാതനീയ സമുദായ പ്രവർത്തകനും തിരുവിതാംകൂർ ചരിത്ര അന്വേഷകനുമായ പത്രാധിപർ മാസിക ചീഫ് എഡിറ്റർ രാജേഷ് ആർ നായർ മുഞ്ചിറ സ്വാമിയാർ മഠത്തിനെ സംബന്ധിയ്ക്കുന്ന ആധികാരികമായ രേഖകൾ സനാതനീയ സമുദായ പുരോഗതിയ്ക്കായുള്ള പ്രവർത്തനത്തിന്റെ ഭാഗമായി സമഗ്രമായ അന്വേഷണത്തിലൂടെ കണ്ടെത്തിയിരുന്നു . അതിൽ മുഴുവൻ ഭൂമിയുടെയും പട്ടയ പകർപ്പും സ്കെച്ചും ഉൾപ്പെട്ടിട്ടുണ്ടായിരുന്നു . പ്രസ്തുത രേഖകൾ സ്വാമിയാർക്കുമുന്നിൽ സമർപ്പിച്ചതിനു ശേഷമാണ് സംഭവങ്ങളുടെ ആരംഭം . മുഞ്ചിറ മഠം പഴയ നിലയിൽ പ്രവർത്തിയ്ക്കുന്നതിനായുള്ള നടപടികൾ സ്വീകരിയ്ക്കുകയും മഠത്തിന്റേതായ സകല ഭൗതീക സമ്പത്തുക്കളും രേഖപ്പെടുത്തി സംരക്ഷിയ്ക്കുകയും ചെയ്യണമെന്ന് വച്ചുനമസ്കാരം ചെയ്ത് അദ്ദേഹം അഭ്യർഥിച്ചുവെങ്കിലും വിവരം ചോർന്നുകിട്ടിയതിലൂടെ ആർത്തി മൂത്തവരുടെ നീരാളിപ്പിടുത്തത്തിൽ സ്വാമിയാർ കുടുങ്ങുകയായിരുന്നു .
തിരുവനന്തപുരം മിത്രാനന്ദപുരത്തെ പുഷ്പാഞ്ജലി സ്വാമിയാർ മഠവുമായി ബന്ധപ്പെട്ട് മുഞ്ചിറ മഠത്തിന്റെ വിശദ വിവരങ്ങൾ ചൂണ്ടിക്കാട്ടി സ്വാമിയാർ മുഖ്യമന്ത്രിയ്ക്ക് പരാതി നല്കിയതിലൂടെയായിരുന്നു ഭൂസ്വത്തുക്കളെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും പ്രസിദ്ധമായത് .
ഉപജാപ വൃന്ദത്തിന്റെ പ്രേരണയിൽ സ്വത്തിൽ കണ്ണുനട്ട് അധികാരം സ്ഥാപിയ്ക്കുവാൻ നടത്തിയ എടുത്തുചാട്ടങ്ങളാണ് പിന്നീട് മുഞ്ചിറ മഠവുമായി ബന്ധപ്പെട്ട് നമ്മൾ കണ്ടത് .കൂടാതെ പല ജാതി സംഘടനകളും ഹിന്ദു രാഷ്ട്രീയ സംഘടനകളും ട്രസ്റ്റുകളുണ്ടാക്കി കൈവശപ്പെടുത്തുവാൻ തുനിഞ്ഞു . നായർ ,നമ്പൂതിരി , അയ്യർ അയ്യങ്കാർ ,ഈഴവ ജാതികളിൽ പ്രവർത്തിയ്ക്കുന്ന അറിയപ്പെടുന്ന ജാതി സംഘടനകളും വ്യക്തികളും തട്ടിയെടുക്കുവാൻ ശ്രമിച്ചവരിൽ ഉൾപ്പെടുന്നു . സംഘടിതമായി ശക്തമായ നീക്കങ്ങളാണ് ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത് .ആദ്യം സ്വാമിയാരുടെ പിണിയാളായ ഒരു റിട്ടയേർഡ് സർക്കാർ ഉദ്യോഗസ്ഥനും രേഖകൾ ആവശ്യപ്പെട്ട് ചിലവായിട്ടുള്ള പണവുമായി രഹസ്യമായി മുന്നോട്ടുവന്നു . ഒരു നമ്പൂതിരി സംഘടനാ നേതാവിന്റെ ഭാഗത്തുനിന്നും പത്ത് ലക്ഷം രൂപയുടെ വാഗ്ദാനമാണ് രേഖ കണ്ടെത്തിയ രാജേഷ് ആർ നായർക്ക് ഉണ്ടായത് . കൂടാതെ രേഖകൾ കൈമാറിയാൽ ട്രസ്റ്റിൽ ഒരു അംഗമായി ഉൾപ്പെടുത്താമെന്ന പ്രലോഭനവുമുണ്ടായി . കേരളത്തിൽ അറിയപ്പെടുന്ന ഒരു ഈഴവ സമുദായത്തിന്റെ ദൂതനിൽ നിന്നും പണവും അതോടൊപ്പം കോളേജ് ട്രസ്റ്റിൽ അംഗത്വവാഗ്ദാനവുമുണ്ടായി . എന്നാൽ ഇത്തരം പ്രലോഭനങ്ങളെയെല്ലാം അതിജീവിച്ചായിരുന്നു മുഞ്ചിറ മഠം നമ്പൂതിരി സമുദായത്തിന്റെ സാംസ്കാരിക ആത്മീയ കേന്ദ്രങ്ങളായും സനാതന ഹിന്ദുവിന്റെ ആശ്രയ കേന്ദ്രങ്ങളായും നിലനിൽക്കണമെന്നും സനാതനീയ സമുദായങ്ങളുടെ പുരോഗതിയ്ക്കായുള്ള പദ്ധതികൾ നടത്തണമെന്നുള്ള ഉറച്ച തീരുമാനത്തിലൂടെ രാജേഷ് ആർ നായരും ഭക്തജന സംഘടനയായ ശ്രീ ശങ്കര ധർമ്മ പരിപാലന യോഗവും മുന്നോട്ട് പോയത് .
കണ്ണൂരിൽ നിന്നും രണ്ട് നമ്പൂതിരി സമുദായാംഗങ്ങളുടെ സ്വകാര്യ ട്രസ്റ്റുകൾ ഭൂമി ആവശ്യപെട്ട് സ്വാമിയാരെ സമീപിച്ചതിലൂടെയാണ് ഭൂമികൊള്ളയ്ക്ക് ആരംഭം കുറിയ്ക്കുന്നത് . ആത്മീയ ആവശ്യങ്ങൾ പറഞ്ഞ് പലരും സമീപിച്ചെങ്കിലും തുടർന്നത് കച്ചവടത്തിലേയ്ക്ക് വഴുതിവീഴുകയായിരുന്നു . അത് ഒരു അച്ഛനും മകളും അച്ചാർ കമ്പനി കെട്ടണമെന്ന ആവശ്യവുമായി വന്നതോടെയായിരുന്നു . ഒടുവിൽ സ്വാമിയാർ തന്നെ വ്യക്തിപരമായി ആശുപത്രി നിർമ്മിയ്ക്കുന്നതിന് തുനിഞ്ഞതായി ചിലർ പറയുന്നുണ്ട് . സ്വാമിയാർ മഠങ്ങളിലെ സന്യാസ സമ്പ്രദായങ്ങൾക്കും അനുഷ്ടാനങ്ങൾക്കും വിരുദ്ധമായിട്ടുള്ള ചില തട്ടിപ്പ് കാവിവസ്ത്രക്കാരെയും കൂട്ടികൊണ്ട് സന്യാസ സംഘടന രൂപീകരിച്ചതും പലരും കൂട്ടായ്മയിൽ സഹകരിച്ചതും ഭൂമി തട്ടിയെടുക്കുവാനായി മാത്രമായിരുന്നു .പലരും ക്രിമിനൽ കേസുകളിൽ പ്രതികളുമായിരുന്നു .
മുഞ്ചിറ മഠത്തിൽ മുൻ മാനേജർമാരുടെ ശിൽപ്പന്തികളും ട്രസ്റ്റുകൾ രെജിസ്റ്റർ ചെയ്തിട്ടുണ്ട് . നായർ സമുദായത്തിനാകെ ചീത്തപ്പേരുണ്ടാക്കിയ പ്രവർത്തികൾ ചെയ്ത പലരുടെയും അവസാനകാലം യാതനകൾ നിറഞ്ഞതായിരുന്നു . അപമൃത്യവാണ് പലർക്കും സംഭവിച്ചിട്ടുള്ളത് . താനൂർ മഠത്തിലെ ഒരു മുൻ മാനേജർ ഇപ്പോഴും കിടപ്പിലാണ് . ഏകദേശം തൊണ്ണൂറോളം വയസ്സുള്ള അയ്യാൾ തൃക്കൈ കാട്ടു മഠത്തിലെ ചേമ്പ് ഉരുളികൾ അനവധി അടിച്ചുമാറ്റിയതായി നാട്ടുകാർ പറയുന്നുണ്ട് . അങ്ങനെ കുലദ്രോഹികളെ കൊണ്ട് പൊറുതിമുട്ടുകയാണ് സ്വാമിയാർ മഠങ്ങൾ .
മുഞ്ചിറ മഠത്തിൽ പ്രവേശിയ്ക്കുന്നവർക്ക് അനാഥമായി കിടക്കുന്ന സമാധികളിൽ ഒരു തിരികത്തിയ്ക്കുവാനുള്ള മനസുണ്ടാവാറില്ല . ചിന്ത മുഴുവൻ സ്വത്തുക്കൾ എങ്ങനെ കൈക്കലാക്കാമെന്നാണ് . അത്യാഗ്രഹം പിടിച്ച പാഴ് മനുഷ്യ ജന്മങ്ങൾ മുഞ്ചിറ മഠത്തിനും ജഗത് ഗുരുവിനും ശാപമായി മാറുന്നു ……. തുടരും …..
മുഞ്ചിറ മഠം വക ഭൂമികൾ തട്ടിയെടുക്കുവാൻ ശ്രമിച്ചത്തിന് പിന്നിൽ … വ്യക്തികളും സംഘടനകളും …. ആരൊക്കെ ?
0 Comments