ബിജെപി യ്ക്ക് എതിരെ കേരളത്തിൽ ‘മുന്നോക്ക’ വാരിക്കുഴി .പ്രമേയം പാസാക്കി ?

by | Mar 30, 2024 | Latest | 0 comments

ലോക് സഭ തിരഞ്ഞെടുപ്പ് പടിവാതിൽ എത്തിയതോടെ കേരളത്തിൽ ബിജെപിയെ കാലുവാരാൻ മുന്നോക്ക പേരിൽ പ്രവർത്തിക്കുന്ന സംഘടനയും അവരുമായി ബന്ധപ്പെട്ട ബ്രാഹ്മണ നേതാക്കളുടെ ഗ്രൂപ്പും സജീവമായി .മാസങ്ങളായി നടക്കുന്ന ഗൂഢാലോചനയാണ് മറനീക്കി പുറത്തുവന്നിട്ടുള്ളത് .കണ്ണൂർ സ്വദേശിയും തിരുവനന്തപുരത്ത് താമസക്കാരനുമായ ഇടത് പക്ഷ ബ്രാഹ്മണ പൂജാരി  കൂടാതെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട്  ഇടത് പക്ഷ പിന്തുണയോടെ  ‘ശബരി മല മോഡൽ ‘ പരീക്ഷണത്തിന് കോപ്പുകൂട്ടിയ സംഘപരിവാർ വിരുദ്ധ ശങ്കര മഠത്തിലെ സ്വാമിയാരുടെ അനുയായിയുമായ മറ്റൊരു ബ്രാഹ്മണനുമാണ് ആസൂത്രകരായി മറ്റൊരു സംഘടനയുമായി പിന്നിലുള്ളത് . ഇവർ സമാന മനസ്കനും കണ്ണൂർ സ്വാദേശിയുമായ മുന്നോക്ക സംഘടനയുടെ നേതാവിനെ ഒപ്പം കൂട്ടിയാണ് പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നത്  .അതിന്റെ പ്രതിഫലനമായിരുന്നു കഴിഞ്ഞ ദിവസം നടന്ന കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളിക്കെതിരെ പ്രമേയം പാസാക്കിയത് .ഇതിലൂടെ തിരഞ്ഞെടുപ്പിൽ ഹിന്ദുക്കൾക്കിടയിൽ മുന്നോക്ക -പിന്നോക്ക വേർതിരിവ് സൃഷ്ടിക്കാമെന്നും ഈഴവ സമുദായ ദ്രുവീകരണം നടന്നാൽ അത് ഇടത് പക്ഷത്തിന് ഗുണം ചെയ്യുമെന്നും കണക്കു കൂട്ടലുകളുണ്ട് .കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പിൽ പത്ര സമ്മേളനം നടത്തി പരസ്യമായി ഇടത് പക്ഷത്തിന്  പിന്തുണ പ്രഖ്യാപിച്ചതാണ് മുന്നോക്ക .നേതാക്കൾ  . ബ്രാഹ്‌മണ സമുദായ സംഘടനകളടെ നേതാക്കളും പ്രതിനിധികളുമാണ് ഇതിൽ ഭൂരിപക്ഷവും  ക്ഷത്രിയ ,നായർ സമുദായ സംഘടനകളോ നേതാക്കളോ ഇതിൽ ഉൾപ്പെട്ടിട്ടില്ല .ബ്രാഹ്മണ പ്രമുഖർ ഉൾപ്പെട്ട രഹസ്യ വാട്സ് ആപ്പ് ഗ്രൂപ്പ് വളരെ സജീവമാണ് .ആയിരത്തിൽപരം അംഗങ്ങളുള്ള ഗ്രൂപുകളിൽ ഇടത് പക്ഷ പിന്തുണ നൽകിയ മുന്നോക്ക നേതാക്കളും ബ്രാഹ്മണ സംഘടനാ നേതാക്കളും ചില സംഘ വിരുദ്ധ സന്യാസിമാരും വളരെ സജീവമാണ് . കഴിഞ്ഞ കോൺഗ്രസ്സ് -ഇടത് പക്ഷ ഭരണ കാലഘട്ടങ്ങളിൽ ദേവസ്വം ബോർഡ് ,ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അംഗങ്ങളായവരും ശബരിമല അരവണ ബോട്ടിൽ പ്ലാന്റ് ആഗ്രഹിച്ച ബ്രാഹ്മണ നേതാവും ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര ഭരണ സമിതിയിൽ കയറി കൂടുന്നതിന് അടുത്ത കാലത്ത് ശ്രമിച്ച ബ്രാഹ്മണ സംഘടനാ നേതാവും ഈ ഗ്രൂപിലുണ്ട് .നിഷിപ്ത സ്വാർത്ഥ താത്പര്യങ്ങളും സ്ഥാനമാനങ്ങളുമാണ് കരുനീക്കങ്ങൾക്ക് പിന്നിൽ . പൊതു വിഷയത്തിൽ ഹൈന്ദവ ഏകീകരണം അഭിവാജ്യമായ സമയത്ത് തന്നെ ഭിന്നിപ്പിച്ചു നിർത്തുന്ന പ്രവർത്തനമാണ് നടത്തുന്നത് . വോട്ട് ശതമാന കണക്കിൽ തുലോം തുശ്ചമെങ്കിലും ഹിന്ദു വിഭാഗമെന്ന നിലയിൽ ബ്രാഹ്മണർ ഭൂരിപക്ഷ അംഗങ്ങളായ മുന്നോക്ക  സംഘടന ഹിന്ദു ഭൂരിപക്ഷ നിർണ്ണായക സമുദായമായ ഈഴവ രാഷ്ട്രീയ പാർട്ടിയെ തോൽപ്പിക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നത് ഹിന്ദു സമുദായത്തിൽ ജാതീയ ഭിന്നത സൃഷ്ടിക്കുന്നതിന് കരുതിക്കൂട്ടിയുള്ള ശ്രമമാണ് .ബ്രാഹ്മണ പ്രധാന സംഘടനയായ യോഗക്ഷേമ സഭയുടെ പ്രതിനിധി ഇടത് പക്ഷ ചായ്‌വ് പുലർത്തുന്ന മുന്നോക്ക സംഘടനയുടെ പ്രധാനികളിൽ ഒരാളാണ് .എന്നാൽ തുഷാർ വെള്ളാപ്പള്ളിയുമായി ബന്ധം പുലർത്തി വരുന്ന യോഗക്ഷേമ സഭയുടെ ചുമതലവഹിക്കുന്ന മറ്റൊരു വ്യക്തി എതിർ നിലപാട് അറിയിച്ചതായി പറയുന്നുണ്ട് .

കുളത്തൂർ സ്വാമികളുടെ തൃശൂർ സന്യാസി സംഗമത്തിന് ബദൽ രൂപത്തിൽ ഇവരുടെ നേതൃത്വത്തിൽ ഗുരുവായൂർ വച്ച് സന്യാസി സംഗമം നടത്തുന്നതിനുള്ള നീക്കങ്ങൾ നടത്തിവരുകയാണ് . ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ പുഷ്പാഞ്ജലി സ്വാമിയാർ മഠവുമായി ബന്ധപ്പെട്ട് ഹിന്ദു പ്രസ്ഥാനത്തിന് എതിരെ തർക്കമുന്നയിച്ച ശങ്കര മഠം സ്വാമിയാരുടെ അറിവോടെയും നേതൃത്വത്തിലും സംസ്ഥാന സന്യാസി സഭ ചുമതലയുള്ള വിശ്വകർമ്മ സമുദായ സംഘടനകളുടെ പീഠധിപതിയായ സന്യാസിയെ വിശ്വകർമ്മസമുദായ പ്രവർത്തകനായ ഒരാൾ വശം തിരുവനന്തപുരത്തു വച്ച്‌ പിന്തുണ ആവശ്യപ്പെട്ട്  കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു .അദ്ദേഹം ഇവർക്ക് പിൻതുണ നൽകിയിട്ടുണ്ട് .   ഇതിനൊക്കെ നേരിട്ട് ചുക്കാൻ പിടിക്കുന്ന കണ്ണൂർ കാരനായ ക്ഷേത്ര പൂജാരി സഹകരണ ബാങ്കുമായി ബന്ധപ്പെട്ട ഇടത് പക്ഷ നേതാവ് വഴി പാർട്ടി സെക്രട്ടറിയെ കാണുവാൻ ശ്രമിച്ചതായും ഈ ബാങ്കിൽ ഇയ്യാളുടെ ലക്ഷകണക്കിന് രൂപനിക്ഷേപിച്ചിട്ടുള്ളതായും പറയുന്നുണ്ട് .ഏതാനും മാസങ്ങൾക്ക് മുൻപ് നമ്പ്യാർ സമുദായ നേതാവിന്റെ നേതൃത്വത്തിൽ ആലപ്പുഴ കേന്ദ്രമായ വിദേശ വ്യവസായിയുടെ നേതൃത്വത്തിൽ മുന്നോക്ക വിഭാഗ കൂട്ടായ്മ രുപീകരിക്കാൻ ശ്രമങ്ങളുണ്ടായിരുന്നു . സ്വതന്ത്ര നിയമ സഭ സീറ്റും മൂന്നുബോർഡ് സ്ഥാനങ്ങളും 18000 കോടി രൂപയുടെ പദ്ധതികളുമായിരുന്നു ആവശ്യപ്പെട്ടിരുന്നത് .എന്നാൽ ഇതേ ഗ്രൂപ്പ് തന്നെ ഗോവ കേന്ദ്ര മായി പാമ്പിൻവിഷം കയറ്റുമതി ചെയ്യുന്ന ആയിരം കോടി രൂപയുടെ പദ്ധതിയും ശ്രമിച്ചിരുന്നു .നായർ ബ്രാഹ്മണ ക്ഷത്രിയ അമ്പലവാസി സമുദായങ്ങളുടെ പ്രതിനിധിയെന്ന പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മുന്നോക്ക സംഘടനയ്ക്ക് ക്ഷത്രിയ ,നായർ ,അമ്പലവാസി സമുദായവുമായും സംഘടനകളുമായും ബ്രാഹ്‌മണ സമുദായത്തിലെ ജനവിഭാഗവുമായും സാമുദായിക പ്രവർത്തനങ്ങളുമായി യാതൊരു ബന്ധവുമില്ല .എന്നാൽ മുന്നോക്ക സംഘടനയെന്ന പേരിൽ ഈ വിഭാഗത്തിൻറെ കൂട്ടായ്മ ആണെന്ന് സമൂഹവും ബന്ധപ്പെട്ടവരും തെറ്റിദ്ധരിക്കുന്നുണ്ട് .ഇത് മുതലെടുത്താണ് ഈ കൂട്ടരുടെ പ്രവർത്തനം . ബ്രാഹ്മണ സമുദായത്തിൽ യോഗക്ഷേമ സഭ ,കേരള ബ്രാഹ്മണ സഭ ,പുഷ്പക സേവാ സംഘം ,ബ്രാഹ്മണ ഫെഡറേഷൻ ,എബ്രാന്തിരി സഭ എന്നി സംഘടനകളുടെ ചുമതലപെട്ടവർ മുന്നോക്ക സംഘടനയുടെ ഭാരവാഹിയായിരുന്നിട്ടുണ്ട് .

 

#

#'Munnoka' Varikhuzi in Kerala against BJP. Resolution passed

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!