തിരുഃ നായർ സമുദായ വിപ്ലവകാരി കിടങ്ങൂർ ഗോപാലകൃഷ്ണാ പിള്ളയുടെ 28 മത് ചരമ വാർഷിക ദിനത്തിൽ തിരുവനന്തപുരം ഇലിപ്പൊട് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും സമ്മേളനവും നടന്നു. മുൻ എൻ ടി പി നേതാവും എം എൽ എ യുമായിരുന്ന വട്ടിയൂർ കാവ് രവി ഉത്ഘാടനം ചെയ്തു. യോഗത്തിൽ മാനവ ഐക്യ വേദി യുടെ പ്രസിഡന്റ് എൻ ശശികുമാർ, ജനറൽ സെക്രട്ടറി രാജേഷ് ആർ നായർ, വനിതാ പ്രതിനിധി ശുഭ ശ്രീധരൻ എന്നിവർ പുഷ്പാർച്ചന നടത്തി.സംവരണപോരാട്ടം അതിന്റെ പൂർത്തീകരണ ഘട്ടത്തിലെന്ന് രാജേഷ് ആർ നായർ പ്രസംഗത്തിനിടെ പറഞ്ഞു.പി റ്റി മന്മദൻ നായർസ്ത്രീകളെ അപമാനിച്ച ഓച്ചിറ സംഭവത്തിൽ എൻ എസ് എസ് പ്രതികരിക്കാത്തതിനെതിരെ ശുഭ ശ്രീധരനും പ്രതിഷേധിച്ചു സംസാരിച്ചു.മോഹനൻ നായർ, ഉഷ നായർ, രാജേന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു. https://youtu.be/YOhrRg670mY
സംവരണ പ്രക്ഷോഭ കാലത്താണ് സമാന സമുദായങ്ങളെയും കൂട്ടി കിടങ്ങൂരും അന്ന് കേരള ബ്രാഹ്മണ സഭ പ്രസിഡന്റുമായിരുന്ന ഡി കൃഷ്ണയ്യരും ചേർന്ന് അവശ ( മുന്നോക്ക ) സംഘം രൂപീകരിക്കുന്നത്. അത് പിന്നീട് മാനവ ഐക്യ വേദിയെന്ന പേരിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുകയായിരുന്നു.
Open the link നായർവംശം വടക്ക് പടിഞ്ഞാറന്‍ ഇന്ത്യക്കാരുമായി ജനിതക ബന്ധമെന്ന് പഠനം .
കൂടുതൽ വീഡിയോകൾ: https://www.youtube.com/@Pathradipar
0 Comments