തിരുവനന്തപുരം : ശ്രീ ചട്ടമ്പി സ്വാമിയുടെ മഹാക്ഷേത്രത്തിൽ; ചടങ്ങുകളിൽ നിന്നും തീർത്ഥപാദ പരമ്പരയിലെ ആശ്രമങ്ങളിൽ നിന്നുള്ള സന്യാസിമാരെ ഉൾപ്പെ ടുത്താതെയിരുന്നതിന് പിന്നിൽ എൻ എസ് എസ് കമ്പനി ? .വർഷങ്ങൾക്ക് മുൻപാണ് അതിന് ആസ്പദമായ സംഭവം അരങ്ങേറുന്നത് .പത്മനാ ആശ്രമത്തിൽ മാതാ അമൃതാനന്ദമയി സന്ദർശിക്കുന്നതുമായി ബന്ധപ്പെട്ട് എൻ എസ് എസ് ആസ്ഥാനത്ത് നിന്ന് എതിർപ്പ് ഉണ്ടായെന്നും അത് ആശ്രമം ചെവികൊണ്ടില്ലയെന്നും അതിൻറെ വിരോധമാണ് ക്ഷേത്ര സ്ഥാപന ചടങ്ങുകളിൽ നിന്നും തീർത്ഥപാദ പാരമ്പരകളെ നീക്കിനിർത്തിയതെന്നുമാണ് പറയുന്നത് . അതിനുശേഷം ക്ഷേത്രം സന്ദർശിച്ച ആശ്രമത്തിലെ സന്യാസിമാരോട് യാതൊരു വിലയും കല്പിച്ചിട്ടില്ലന്നും കൂടെയുണ്ടായിരുന്നവർ പറയുന്നു .കമ്പനിയുടെ ആനപകയും മത്സരബുദ്ധിയുമാണ് ഇത്തരം പ്രവർത്തികൾക്ക് പിന്നിലെന്ന് ആരോപണമുണ്ട് .
എൻ എസ് എസ് തിരുവനന്തപുരം താലൂക്ക് യൂണിയൻറെ നേതൃത്വത്തിൽ ആറ്റുകാൽ ക്ഷേത്രത്തിൽ നിന്നാണ് പ്രതിഷ്‌ഠയ്ക്കായുള്ള വിഗ്രഹ പ്രയാണ ഘോഷയാത്ര ആരംഭിച്ചത് .യാത്ര കഴക്കൂട്ടത്തും തുടർന്ന് കണ്ണമൂലയിലും അവസാനിച്ചു .
ദീപം തെളിയിച്ച് ഉദ്ഘാടനം യാത്രനടത്തിയത് താലൂക്കി യൂണിയൻ പ്രസിഡന്റും ക്ഷേത്രസമർപ്പണം നടത്തിയത് കമ്പനി ജനറൽ സെക്രട്ടറിയുമായിരുന്നു .
ശ്രീ ചട്ടമ്പി സ്വാമിയുടെ മഹാ ക്ഷേത്ര സ്ഥപന ചടങ്ങുകളിൽ ഒരു നായർ സമുദായത്തിൽ നിന്നുള്ള പൂജാരിയെ നിയോഗിക്കാൻ കമ്പനി തയ്യാറായില്ല .നമ്പൂതിരി ബ്രാഹ്മണ ആധിപത്യമായിരുന്നു നടന്നത് .ക്ഷേത്ര തന്ത്രി അരയാൽ കീഴില്ലം കേശവൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് നായർ സമുദായത്തെ മുഴുവനായി വെല്ലുവിളിച്ചുകൊണ്ട് ചടങ്ങുകൾ നടത്തിയത് . സമുദായ കാര്യങ്ങളിൽ കമ്പനിയുടെ ഇത്തരം നാണവും മാനവും കെട്ട പ്രവർത്തികളാണ് പൊതുസമൂഹത്തിൽ നായർ സമുദായത്തെ പരിഹാസ്യമാക്കുന്നത് .
ശ്രീ ചട്ടമ്പി സ്വാമിയുടെ ക്ഷേത്ര പ്രതിഷ്ട ചടങ്ങുകളിൽ അദ്ദേഹത്തിൻ്റെ പാത പിന്തുടരുന്ന സന്ന്യാസിമാർക്ക് അയിത്തം കല്പിച്ചിരുന്നെങ്കിലും നായർ സമുദായത്തിന്മേൽ മേൽക്കോയ്മ സ്ഥാപിച്ചുവരുന്നതിന്റെ ഭാഗമായി രാഷ്ട്രീയ സ്വാധീനം വർധിപ്പിക്കുന്നതിനായുള്ള വേദിയായി ചടങ്ങുകൾ മാറ്റുവാൻ നായർ വംശത്തിന് നാളിതു വരെ യാതൊരു ഗുണവും സാമുദായികമായി ചെയ്തിട്ടില്ലാത്ത രാഷ്ട്രീയക്കാരെ ഉൾപ്പെടുത്താൻ യാതൊരു ഉളുപ്പില്ലാതെ കമ്പനിക്ക് കഴിഞ്ഞു .
നായർ സമുദായത്തിന് വേദ പഠനത്തിന് അവസരമൊരുക്കുന്നതായിരുന്നു ശ്രീ ചട്ടമ്പി സ്വാമികളുടെ വേദാധികാര നിരൂപണം എന്ന മഹത് ഗ്രന്ഥം . എന്നാൽ അദ്ദേഹത്തെ പരിഹസിച്ചുകൊണ്ടാണ് ക്ഷേത്ര വിഗ്രഹപ്രതിഷ്‌ഠാ ചടങ്ങുകളിൽ നമ്പൂതിരി ബ്രാഹ്മണന് അവസരമൊരുക്കിയത് . നായർ സമുദായത്തിന്മേൽ നമ്പൂതിരി ആധിപത്യത്തിന് എൻ എസ് എസ് കമ്പനി വഴിയൊരുക്കുവാൻ തുടങ്ങിയിട്ട് കമ്പനിയുടെ ആരംഭകാലത്തോളം തന്നെ പഴക്കമുണ്ട് .അതിന് ജനിതകപരമായ കാരണവുമുണ്ട് അത് പൂർവ്വാധികം ശക്തിയായി ഇന്നും തുടർന്ന് വരുന്നുണ്ട് .എൻ എസ് എസ് സ്ഥാപകർ അന്നത്തെ സമ്പ്രദായ കാര്യങ്ങളുമായി ബന്ധപ്പെട്ട് ജന്മകാരണമായ ജീവിത ദുരിതങ്ങൾ അനുഭവിച്ചിട്ടുണ്ടെങ്കിൽ അതിന്റെ പരിണത ഫലം ഇന്നും ലോകമെമ്പാടുമുള്ള നായന്മാർ അനുഭവയ്ക്കണമെന്ന് വന്നാൽ അത് എതിർക്കപ്പെടേണ്ടത് തന്നെയാണ് . നായർ സമുദായമെന്നാൽ എല്ലാം തങ്ങളാണെന്ന ഏകാധിപത്യ ബോധമാണ് ഈകൂട്ടർ വച്ച് പുലർത്തുന്നത് .
0 Comments