തിരുവനന്തപുരം: വിവാദമായ സ്പ്രിംഗ്ളര്‍ വിവരശേഖരണത്തിന് ഒപ്പുവച്ച കരാറിലെ വിവരങ്ങളാണ് സർക്കാർ പുറത്തുവിട്ടിരിക്കുന്നത്. ഏപ്രില്‍ രണ്ടിനാണ് കരാർ ഒപ്പുവച്ചത്. സെപ്റ്റംബര്‍ 24വരെയാണ് കാലാവധി. സ്പ്രിംഗ്ളർ കമ്പനി ഐ.ടി സെക്രട്ടറിക്കയച്ച കത്തും സർക്കാർ പുറത്തുവിട്ടു. കത്തുകൾ നൽകിയത് ഏപ്രിൽ 11നും പന്ത്രണ്ടിനുമാണ്.വിവരങ്ങളുടെ അന്തിമ അവകാശം പൗരനാണെന്നാണ് കമ്പനിയുടെ വിശദീകരണം. വിവരങ്ങൾ ദുരുപയോഗം ചെയ്യില്ലെന്നും, കമ്പനി ഇക്കാര്യത്തിൽ ഉറപ്പ് നൽകിയതായും സർക്കാർ വിശദീകരിക്കുന്നു. വിവരങ്ങളുടെ സമ്പൂർണ്ണ അവകാശം സർക്കാരിനാണെന്ന് സ്പ്രിംഗ്ളർ കമ്പനിയും വിശദീകരിക്കുന്നുണ്ട്. സർക്കാരോ വ്യക്തിയോ ആവശ്യപ്പെട്ടാൽ വിവരം നീക്കം ചെയ്യുമെന്നും കമ്പനി നൽകിയ കത്തിൽ പറയുന്നുണ്ട്. വിവരങ്ങളുടെ പകർപ്പ് സൂക്ഷിക്കാൻ സ്പ്രിംഗ്ളറിന് അനുമതിയില്ലെന്നാണ് രേഖകളിൽ നിന്ന് വ്യക്തമാകുന്നത്.
0 Comments