ഭാരതത്തിൽ ആയിരകണക്കിന് വർഷങ്ങളായി തുടർന്ന് വന്ന ചാതുർവർണ്യവ്യവസ്ഥാഭരണത്തിൽ ശൂദ്രർ നാലാംശ്രേണിയിൽ ബ്രാഹ്മണമേധാവിത്വത്തിൽ സാമൂഹ്യ പിന്നോക്കാവസ്ഥ അനുഭവിച്ചുവന്നിരുന്നതായി മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിനെ ഉദ്ധരിച്ചുള്ള സുപ്രീംകോടതി ഭരണഘടനാ ബഞ്ച് വിധിന്യായം ഇന്നും പ്രസക്തമായി തുടരുന്നു.ഇന്ദിരാസാഹ്നി യൂണിയൻ സർക്കാരിനെതിരെ നൽകിയ ഹർജ്ജിയിന്മേലുള്ള സുപ്രീംകോടതി ഭരണഘടനാ ബഞ്ചിൻറെ Indra Sawhney Etc.Etc vs Union Of India And Others,Etc. Etc.on 16 November,1992-ലെ വിധിയിലാണ് മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിനെ കുറിച്ച് പരാമർശമുള്ളത്. ചാതുർ വർണ്ണ്യ ഭരണവ്യവസ്ഥ പ്രകാരം ഉത്തരേന്ത്യയിൽ ബ്രാഹ്മണ വിഭാഗവും നാലാം ശ്രേണിയിൽ ശൂദ്രരും തമ്മിൽ വലിയ രീതിയിൽ അന്തരമുണ്ടെന്നും തമ്മിൽ സ്പർദ്ധതയുണ്ടെന്നും എന്നാൽ തെക്കേ ഇന്ത്യയിൽ ഇവർ തമ്മിൽ സൗമ്യമായി ജീവിക്കുന്നുണ്ടെന്നും എന്നാൽ നാലാം ശ്രേണിയിൽപ്പെട്ട ശൂദ്രർ സാമൂഹ്യമായി പിന്നോക്കാവസ്ഥ അനുഭവിക്കുന്നുണ്ടെന്നുമാണ് റിപ്പോർട്ട്.
തിരുവിതാംകൂർ സർക്കാർ 1932-ൽ നടത്തിയ സമഗ്രമായ സാമൂഹ്യസർവ്വേ സംബന്ധിച്ച് സാമൂഹ്യതുല്യനീതിയുടെ അടിസ്ഥാനമായി പറയുന്നുണ്ട് .സാമൂഹ്യ പിന്നോക്കകാരായി നിശ്ചയിക്കുന്നത് ഏതെങ്കിലും ജാതിക്കാരെയല്ല വിഭാഗത്തെയാണെന്ന് സുപ്രീംകോടതി വ്യക്തമായി പറയുന്നു .ജാതിപരമായി പിന്നോക്കാവസ്ഥയുണ്ടെന്ന് കരുതി സംവരണം തുടരാൻ പാടില്ല. സർക്കാർ ഉദ്യോഗങ്ങളിലും നിയമസഭയിലും പ്രാതിനിധ്യമാണ് നോക്കേണ്ടത്. എല്ലാ വിഭാഗം ജനങ്ങളെയും ഉൾപ്പെടുത്തി സമഗ്രമായ സാമൂഹ്യ സർവ്വേ നടത്തണം. ജാതി, മത പരിഗണനക്കൂടാതെയുള്ള സമഗ്രമായ സാമൂഹ്യ സർവ്വേയുടെ അടിസ്ഥാനത്തിൽ എല്ലാവര്ക്കും തുല്യമായി ഉദ്യോഗത്തിലും നിയമസഭയിലും സീറ്റുകൾ സംവരണം ചെയ്ത തിരുവിതാംകൂർ സർക്കാർ സംവരണനയത്തെ സംബന്ധിച്ച് വ്യക്തമായി മണ്ഡൽ കമ്മീഷനും സുപ്രീം കോടതിയും പരാമർശിച്ചിരിക്കുന്നു .ഇന്ത്യയിൽ സംവരണത്തെ സംബന്ധിച്ച് ഇത്രയും വ്യക്തമായി മറ്റൊരു വിധിന്യായമില്ല.
കേരളത്തിൽ 1956-മുതൽ സാമൂഹ്യമായ തുല്യനീതി നിഷേധിക്കപ്പെട്ടിരിക്കുന്ന നായർ,ബ്രാഹ്മണ,ക്ഷത്രിയ,അമ്പലവാസി വിഭാഗത്തിൻറെ സാമൂഹ്യ പിന്നോക്കാവസ്ഥ പരിഹരിക്കുവാൻ ഏറ്റവും അനുകൂലവും നിയമപരവും ഭരണഘടനാ അനുസൃതവുമായ ഉത്തരവായിരുന്നു മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് യൂണിയൻ സർക്കാരിനെതിരെ ഇന്ധിരാസാഹ്നി നൽകിയ കേസിനെ തുടർന്നുണ്ടായത്. എന്നാൽ പ്രസ്തുത വിധിയോ കമ്മീഷൻ റിപ്പോർട്ടോ പഠിക്കുവാനോ ചർച്ചചെയ്യുവാനോ ഈ വിഭാഗം മൂന്ന് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും തയ്യാറായിട്ടില്ല.പകരം നായർ സർവീസ് സൊസൈറ്റി യാതൊരു ഗുണമില്ലാത്തതും ഭരണഘടനാ വിരുദ്ധമായും ആവശ്യപ്പെട്ടുവന്ന സാമ്പത്തിക സംവരണത്തിൻ്റെ പുറകേയായിരുന്നു സകലരും. ഭൂലോക മണ്ടത്തരത്തിലൂടെ നാല് തലമുറകളെയാണ് ഇവർ നശിപ്പിച്ചത്. ഭരണഘടനാഭേദഗതി പ്രകാരം കൊട്ടിഘോഷിച്ചു കൊണ്ടുവന്ന ews സംവരണം മേൽപ്പറഞ്ഞ അധഃകൃത പിന്നോക്ക വിഭാഗത്തിന് അനുയോജ്യവും ഗുണവുമല്ലന്ന് പിന്നീട് തെളിയിച്ചതാണ്.
2019 -ലെ നൂറ്റിമൂന്നാം ഭരണഘടനാ ഭേദഗതി പ്രകാരം സംവരണേതരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സർക്കാർ ഉദ്യോഗത്തിലും വിദ്യാഭ്യാസപ്രവേശനത്തിലും പത്ത് ശതമാനം സംവരണം അനുവദിക്കുന്നതിനായി ഭരണഘടനയുടെ 15 ഉം 16 ഉം അനുച്ഛേദനങ്ങളിൽ 15 (6), (എ ), (ബി ), (സി )16 (6 )വകുപ്പുകൾ കൂടി ചേർക്കുകയുണ്ടായി അതനുസരിച്ചാണ് കേരളത്തിൽ ‘മുന്നോക്ക’കാർക്ക് സാമ്പത്തിക സംവരണം അനുവദിച്ചെന്ന കള്ളപ്രചാരണം നായർ സർവീസ് സൊസൈറ്റി ഉൾപ്പടെയുള്ളവർ നടത്തിയത്. എന്നാൽ സാമ്പത്തിക സംവരണത്തിനെതിരെ എസ് എൻ ഡി പി പോലുള്ള സമുദായ സംഘടനകൾ സുപ്രീംകോടതിയിൽ പോയപ്പോൾ അതിനെതിരെ കോടതിയിയിൽവാദിച്ചത് മുന്നോക്ക സമുദായ മുന്നണിയായിരുന്നു. അത് മറച്ചുവച്ചാണ് നായർ സർവീസ് സൊസൈറ്റി ‘മുന്നോക്ക’കാർക്ക് സാമ്പത്തിക സംവരണം നേടികൊടുത്തെന്ന മട്ടിൽ പ്രചാരണം അന്ന് അഴിച്ചുവിട്ടത്. 1932-ലെ സാമൂഹ്യസർവ്വേയുടെ അടിസ്ഥാനത്തിൽ നായർ, ബ്രാഹ്മണ, ക്ഷത്രിയ, അമ്പലവാസി വിഭാഗത്തെയും അധഃകൃത പിന്നോക്ക പട്ടികയിൽ ഉൾപെടുത്തിയിരുന്നതാണ്. സോഷ്യൽ സർവ്വേ നടത്താതെയാണ് 1956-57 കാലഘട്ടത്തിൽ പട്ടികയിൽ നിന്നും ഈ വിഭാഗത്തെ നീക്കം ചെയ്തിട്ടുള്ളത്. അന്ന് അതിനെതിരെ നായർ സർവീസ് സൊസൈറ്റിയോ യോഗക്ഷേമ സഭ പോലുള്ള സംഘടനകളോ എതിർത്തതായി തെളിവുംലഭിച്ചിട്ടില്ല
0 Comments