തിരുവനന്തപുരം : ശ്രീ പദമനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് ഭരണസമിതി തർക്കത്തിന്മേൽ സുപ്രീംകോടതിയിൽ നൽകിയ വിവരങ്ങളിലും തെളിവുകളിലും വില്ലമംഗലം സ്വാമിയാർ പരമ്പരയായി കണക്കാക്കുന്ന പുഷ്പാഞ്ജലി സ്വാമിയാരെ കുറിച്ചും ഭരണ ആചാര കാര്യങ്ങളിൽ അദ്ദേഹത്തിന്റെ അതിപ്രാധാന്യം ഉൾപ്പെടുത്താതെ മറച്ചുപിടിച്ചതിനു പിന്നിൽ ചരിത്ര സത്യങ്ങൾ പുറത്തുവരുമെന്ന ഭീതിയാണെന്ന് പറയുന്നു . അവകാശം സ്ഥാപിക്കുവാൻ ചരിത്ര ഗ്രന്ഥങ്ങൾ അടിസ്ഥപ്പെടുത്തിയപ്പോൾ അതോടൊപ്പം പുഷ്പാഞ്ജലി സ്വാമിയാരെ സംബന്ധിക്കുന്ന പുരാവസ്തു രേഖകളും ചരിത്ര ഗ്രന്ഥങ്ങളും ഉൾപ്പെടുത്തിയിട്ടില്ലന്നാണ് അറിവ് . എട്ടുവീട്ടിൽ പിള്ളമാരേ കുറിച്ചും എട്ടരയോഗത്തെ സംബന്ധിച്ചും വളരെ ചുരുക്കിയാണ് അവതരിപ്പിച്ചിട്ടുള്ളത് . തിരുവിതാംകൂർ രാജകുടുംബത്തിന് നായർ ഭ്രാഹ്മണ വിഭാഗത്തോടുള്ള ജാതിപരമായ പകയാണ് ഇതിനുപിന്നിലെന്ന് പറയുന്നു . ക്ഷേത്രത്തിലെ ആചാര അനുഷ്ടാനങ്ങളിൽ അവസാനവാക്കാണ് പുഷ്പാഞ്ജലി സ്വാമിയാരുടേത് . പാരമ്പര്യമായി മുഞ്ചിറ മഠത്തിലെ മൂപ്പിൽ സ്വാമിയാരാണ് , പുഷ്പാഞ്ജലി സ്വാമിയാരായി നിയോഗിച്ചു വരുന്നത് . നിലവിൽ ശ്രീ പരമേശ്വര ബ്രഹ്മാനന്ദ തീർത്ഥ സ്വാമികളാണ് പുഷ്പാഞ്ജലി സ്വാമികൾ . സുപ്രീംകോടതിയിൽ നിന്നും ഉണ്ടായ ജഡ്ജ്മെന്റിൽ സ്വാമിയാരേ കുറിച്ച് പരാമർശമില്ലാത്തത് തന്നേ സ്വാമിയാരുടെ അതിപ്രാധാന്യത്തെ കുറിച്ച് കൊട്ടാരം അധികൃതർ കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടില്ലന്നത് വ്യക്തമാകുന്നു . ഭരണസമിതിയിൽ തന്ത്രിയെ ഉൾപ്പെടുത്തിയത് വിരോധാഭാസമാണ് . മറ്റു ക്ഷേത്രങ്ങളെപ്പോലെയല്ല ശ്രീ പദമനാഭ സ്വാമി ക്ഷേത്രം ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും വ്യത്യാസമുണ്ട് . പൂർവ്വികമായ സമ്പ്രദായത്തെ കുഴിച്ചുമൂടുന്ന തരത്തിൽ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട് . ശ്രീ ശങ്കരാചാര്യസ്വാമികളുടെ സമാധിയുമായി ബന്ധപ്പെട്ട് അദ്വൈതമതം സ്ഥാപിക്കുവാനും ക്ഷേത്രാചാരങ്ങൾ പുതുക്കിനിശ്ചയിക്കുവാനും നടന്ന ആലോചനയോഗവും അതിനായുള്ള മലയാളം കലണ്ടർ ആരംഭിച്ചതും ഒക്കെ ചരിത്രമാണ് . ക്ഷേത്രവും സമ്പത്തും സംരക്ഷിക്കുവാൻ നായന്മാർ നൽകിയ സംഭാവനയും . വിലമതിക്കുവാൻ കഴിയാത്തത് ആണ് . ശ്രീ ശങ്കരാചാര്യ സ്വാമികളുടെ പിന്തലമുറ സ്വാമിയാരെ അപ്പാടെ പടിയടച്ച് പിണ്ഡം വയ്ക്കുന്നതരത്തിൽ നീക്കങ്ങൾ കുറച്ചു നാളുകളായി രാഷ്ട്രീയമായും ജാതിപരമായും നടന്നുവരുന്നുണ്ട് . ഇത്തരക്കാർ നൂറ്റണ്ടുകളായ ആചാര അനുഷ്ടാനങ്ങളെയാണ് തച്ചുടയ്ക്കുന്നത് .. .മാർത്താണ്ഡ വർമ്മ എട്ടുവീട്ടിൽ പിള്ളമാരെ കൊന്ന് കൊലവിളിച്ച് കൈവശപ്പടുത്തിയ ക്ഷേത്രഭരണത്തിന് ഏതാനും വർഷത്തെ പഴക്കമേയുള്ളുവെന്ന് സകലർക്കും അറിയാവുന്ന കാര്യമാണ് . .തിരുവിതാകൂർ രാജവംശം ക്ഷേത്രം കൈവശപ്പെടുത്തുന്നതിന് മുൻപ് എട്ടരയോഗത്തിൽ അദ്ധ്യക്ഷ സ്ഥാനമായിരുന്നു സ്വാമിയാർക്കുണ്ടായിരുന്നത് . അതോടൊപ്പം ഭരണത്തിൽ അവസാനവാക്കും . എട്ടരയോഗത്തെ തകർത്ത് ക്ഷേത്രം കൈവശപ്പെടുത്തിയവർ പടിപടിയായി ബ്രാഹ്മണരുടെ സാനിദ്ധ്യം തന്നേ ഇല്ലാതാക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത് . ഇപ്പോൾ സ്വാമിയാരെ അവഗണിച്ചതോടെ ക്ഷേത്രത്തിലെ ആചാര അനുഷ്ടാനങ്ങളും ലംഘിക്കുമെന്ന അവസ്ഥയാണ് … രാഷ്ട്രീയമായി പലചേരികളിൽ നിൽക്കുന്ന ജീവനക്കാരും ഉടമസ്ഥാവകാശം ഉറപ്പിക്കവരും ആചാര അനുഷ്ടാനങ്ങളും തമ്മിൽ തൊഴുത്തിൽ കുത്തും പടലപ്പിണക്കവും സാധാരണയായിരുന്നു .
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments