മിത്രാനന്ദപുരം പുഷ്പാഞ്ജലി സ്വാമിയാർ മഠം കൈമാറി പണം തിന്നുമുടിച്ചു.!

by | Aug 14, 2021 | Spirituality | 0 comments

തിരുവനന്തപുരം : ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ  മുഞ്ചിറ മഠത്തിൽ  നിന്നുള്ള പുഷ്പാഞ്ജലി സ്വാമിയാർക്ക്  അനുവദിച്ചിരിയ്ക്കുന്ന  മഠം  വാടകയ്ക്ക് കൊടുത്ത്  പണം  വാങ്ങി തിന്നുമുടിച്ച  ചരിത്രമാണ്  മഠം മുൻ  മാനേജുമെന്റിന്  പറയുവാനുള്ളത്  . മഠം വിറ്റു തിന്നാൻ  നടന്നവർക്ക്  യാതൊരു  പഴിയുമുണ്ടായില്ല .  മാറി വന്ന  താമസക്കാർക്ക്  കൈയ്യേറ്റം ചെയ്‌തെന്ന  ചീത്തപ്പേരുമായി .  ദേശീയ മാധ്യമങ്ങളിൽ  വരെ  വാർത്തയായ  മിത്രാനന്ദപുരം മഠവുമായി  ബന്ധപ്പെട്ട്  നടന്ന ഗൂഢാലോചനകൾ  വ്യക്തമാക്കുന്നത്  രാഷ്ട്രീയ  കുതന്ത്രങ്ങളാണ്  .  പുഷ്പാഞ്ജലി  സ്വാമിയാർ  ഉൾപ്പെട്ട ഗൂഢാലോചനയിൽ  കാവിവസ്ത്ര ധാരികളായ ചില ക്രിമിനലുകൾ  വരെ  പങ്കാളികളായി .

ശങ്കര മഠങ്ങൾക്ക്  ആകമാനം നാണക്കേടുണ്ടാക്കിയ  പുഷ്പാഞ്ജലി  സ്വാമിയാരുടെ  പ്രവർത്തി  നഗ്നമായ  ആചാര അനുഷ്ടാന ലംഘനമായിരുന്നു .  സ്വാമിയാർക്ക്  മുൻകാലത്ത്  വ്യക്തിപരമായി  ഉണ്ടായ  സംഭവത്തിലൂടെ  വൈരാഗ്യമുണ്ടായിരുന്ന  ഹിന്ദു സംഘടനയ്‌ക്കെതിരെ  ശക്തമായ കള്ള  പ്രചാരണങ്ങളാണ്  അഴിച്ചുവിട്ടത് .  സംഘടിത  ഗൂഢാലോചനയ്ക്ക്  മുൻപിൽ  തക്കതായ  മറുപടി  പറയുവാൻ കഴിഞ്ഞില്ലെങ്കിലും  സംഘടന പ്രതിരോധം  തീർത്ത് പിടിച്ചുനിന്നു .  ഗൂഢാലോചന  ഫലമായി നടത്തിയ  ഉപവാസം  ശബരിമല മോഡൽ  സംഘർഷത്തിലേക്ക്  വഴുതിവീണപ്പോഴാണ്  അപകടം  മനസിലാക്കിയ  മുഞ്ചിറ മഠം സ്ഥാനീയർ  കൗൺസിൽ  വളരെ ശക്തമായി പ്രശ്നത്തിൽ  ഇടപെടുകയും  തുടർച്ചയായി  നടത്തിവരുന്ന ആചാര  അനുഷ്ടാന ലംഘനങ്ങൾ   നിർത്തിവയ്ക്കുവാൻ  സ്വാമിയാരോട്  ആവശ്യപ്പെടുകയും  താക്കീത്  നൽകുകയും  വിവരം പത്ര മാധ്യമങ്ങൾ  വഴി പ്രസ്താവനയിറക്കുകയും  ചെയ്തത് .എന്നാൽ  സ്വാമിയാരുടെ വ്യക്തിവിരോധം  തീർക്കുന്നതിന്  കൂട്ട്  നിൽക്കാത്തതിനാലും  സ്വാമിയാർ  മഠങ്ങൾക്കും  ഹിന്ദു സമൂഹത്തിനും  സംഘടനകൾക്കും  തുടർച്ചയായി  നാണക്കേടുണ്ടാക്കുന്ന  പ്രവർത്തികൾ തടഞ്ഞതിനാലും  സ്വാമിയാരുടെ  കണ്ണിലെ  കരടാകുകയായിരുന്നു  മുഞ്ചിറ മഠം  സ്ഥാനീയർ കൗൺസിലും  ശങ്കര ഭക്തജന  സംഘടനയായ ശ്രീ ശങ്കര ധർമ്മ പരിപാലന യോഗവും .

സ്വാമിയാരുടെ  മിത്രാനന്ദപുരത്തെ  ആചാര അനുഷ്ടാന  ലംഘനങ്ങളെ  കുറിച്ച്  വിശദമായ റിപ്പോർട്ട്  സ്ഥാനീയർ കൗൺസിൽ  തിരുവനന്തപുരം  ജില്ലാ  കളക്ടർക്ക്  നൽകിയതും വിരോധത്തിനും  പകയ്ക്കും  കാരണമായി .  സ്വാമിയാർ  മുഞ്ചിറ  മഠത്തിലും മിത്രാനന്ദപുരത്തും  തൃശൂർ  അവിട്ടത്തൂർ മഠത്തിലും  നടത്തിയിട്ടുള്ള  ആചാര അനുഷ്ടാന ലംഘനങ്ങൾക്കും  ധർമ്മസ്ഥാപന വിരുദ്ധമായ  പ്രവർത്തികൾക്കും  അധികാര മത്ത്  പിടിച്ച ഇടപെടലുകൾക്കും  എതിരെ  വളരെ ശക്തമായ  പ്രതിരോധമാണ്  സ്ഥാനീയർ കൗൺസിൽ നടത്തിയത്  . ശങ്കരാചാര്യ ഭക്തരുടെ  അഖില ഭാരത കൂട്ടായ്മയായ  ശ്രീ ശങ്കര ധർമ്മ പരിപാലന യോഗം  പിന്തുണച്ചു . സ്വാമിയാർ ഉൾപ്പെട്ട  ഭൂമാഫിയയ്‌ക്കെതിരെ  ആദ്യമായി  നിയമപരമായി ഇടപെട്ടത്  എസ് എസ് ഡി പി യോഗമാണ് .  യോഗത്തിന്റെ  നേതൃത്വത്തിൽ നാട്ടുകാർ ഉൾപ്പെട്ട സംരക്ഷണ സമിതി രൂപീകരിയ്ക്കുകയും  ഹിന്ദു റീജിയണൽ ചാരിറ്റബിൾ ആൻഡ് എൻഡോമെന്റ് ഡിപ്പാർട്ടുമെന്റിന്  പരാതി നൽകുകയും ചെയ്തു .  ഭൂ മാഫിയ ഉപജാപവൃന്ദത്തിന്  വിളറിപിടിച്ച  സംഭവമായിരുന്നു  അത് . അതിനെ  തുടർന്ന് ഭൂ മാഫിയയുടെ യോഗം  കൂടുകയുണ്ടായി . തുടർന്നാണ്  മുഞ്ചിറ  മഠത്തിനും  നാട്ടുകാർക്കും ഡിപ്പാർട്ടുമെന്റിനുമെതിരെ  കോടതിയിൽ  ഹർജികൾ  നൽകിയത് .

1980 കളിലാണ്  മിത്രാനന്ദപുരം  പുഷ്പാഞ്ജലി  സ്വാമിയാർ മഠം  ഹിന്ദു സമൂഹത്തിനാകെ നാണവും മാനവും  കെടുത്തുന്ന  പ്രവർത്തിയിലൂടെ 500 രൂപ  അഡ്വാൻസ്  വാങ്ങിക്കൊണ്ട് മാസം 200  രൂപ വാടകയ്ക്ക്  വെങ്കിട രമണൻ അനന്ത പത്മനാഭനെന്ന  സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥന് കൈമാറുന്നത് .  അന്ന് മഠം  മാനേജരായിരുന്ന  കുഞ്ഞുകൃഷ്ണപിള്ളയുടെ  പേരിലായിരുന്നു വാടകച്ചീട്ട്  നൽകിയിട്ടുള്ളത് . നാൽപ്പതോളം  വർഷങ്ങൾക്ക്  മുൻപ്  വിറ്റു  തിന്നുവെന്ന് അറിയാമായിരുന്നിട്ടും  തന്റെ  വ്യക്തിവിരോധം  തീർക്കുന്നതിനായിരുന്നു  മുഞ്ചിറ മഠം ഉൾപ്പടെയുള്ള  സ്വാമിയാർമഠങ്ങളെ  ബലിയാടാക്കി  സനാതന  ഹിന്ദു  സമൂഹത്തെയാകെ നാണം  കെടുത്തുന്ന  പ്രവർത്തി  മിത്രാനന്ദപുരത്ത്  മുൻ പുഷ്പാഞ്ജലി  സ്വാമിയാർ നടത്തിയത്. മഠത്തിന്റെ  സംരക്ഷണത്തിനായി  പ്രവർത്തിയ്ക്കുന്ന  ഭക്തരോട്  മഠത്തിൽ നിങ്ങൾക്ക്   എന്തുകാര്യമെന്നാണ്    ഉപജാപവൃദ്ധ സേവകന്മാരുടെ  ചോദ്യം .അതോടൊപ്പം ഭരണഘടനയും നിയമങ്ങളും  അംഗീകരിയ്ക്കില്ലന്നും  പറയുന്നു.

 

തുടരും ……..

മുഞ്ചിറ മഠത്തെ വലിഞ്ഞുമുറുക്കുന്ന ഭൂ മാഫിയ ആര്….. ?      കോടതി കേസിന്റ പിന്നാമ്പുറങ്ങൾ ……!!!.        മുൻ പുഷ്പാഞ്ജലി സ്വാമിയാരുടെ വ്യക്തിപരമായ വൈരാഗ്യങ്ങൾക്ക് പിന്നിൽ …..?     മിത്രാനന്ദ പുരത്ത് നടന്ന ആചാര അനുഷ്ടാന ലംഘനങ്ങൾ ……!!!         തൃക്കൈക്കാട്ട് മഠത്തിലെ കൈകടത്തലുകൾക്ക് പിന്നിൽ …..!!!     മിത്രാനന്ദപുരത്തെ  രാഷ്ട്രീയ  ഗൂഢാലോചന !!!        തൃശൂർ അവിട്ടത്തൂർ മഠത്തിൽ നടന്ന സാമ്പത്തിക ഇടപാടുകൾക്ക്‌  പിന്നിൽ ….!!!     വിലമതിയ്ക്കുവാനാകാത്ത താളിയോലകളും  രേഖകളും പഞ്ച ലോഹ വിഗ്രഹങ്ങളും എവിടെ ?  മുഞ്ചിറ മഠം എഴുതിവിറ്റതിന്   പിന്നിൽ !!!   എഴുതിവിറ്റ  മഠത്തിലേയ്ക്ക്   സ്വാമിയാരെ നിശ്ചയിച്ചതിന് പിന്നിൽ …!!   വമ്പൻ  ഗൂഢാലോചനകളും  തട്ടിപ്പുകളും   മറനീക്കുന്നു …..

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!