ആചാര്യൻ നീലകണ്ഠഗുരുപാദര്‍ .

by | Apr 9, 2020 | Spirituality | 0 comments

അവതാരം, ഇഷ്ടദേവത, ഗുരു എന്നീ സങ്കല്പങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സാധകന് മനോവൃത്തി നിരോധിക്കപ്പെടുകയെന്ന ഫലത്തിലൂടെ ആത്മജ്ഞാനമാണ് സിദ്ധിക്കുന്നത്. അഭ്യാസം, വൈരാഗ്യം എന്നീ രണ്ടു മാര്‍ഗങ്ങളില്‍ക്കൂടി നേടിയെടുക്കേണ്ട ആത്മജ്ഞാനം അധ്യാത്മ മാര്‍ഗങ്ങളില്‍ അതീവ പ്രാധാന്യമര്‍ഹിക്കുന്നവയാണ്. മഹാപ്രഭുവായ ശ്രീനീലകണ്ഠഗുരുപാദര്‍ മേല്‍പറഞ്ഞ അഭ്യാസ വൈരാഗ്യങ്ങള്‍ കൊണ്ട് ആത്മവിദ്യയുടെ ഉത്തുംഗശൃംഗത്തിലെത്തിച്ചേര്‍ന്ന ആചാര്യനാണ്. യോഗസിദ്ധാന്ത മാര്‍ഗത്തിലൂടെ ചിന്തിക്കുമ്പോള്‍ സമ്പൂര്‍ണതയാര്‍ജിച്ച യോഗിയായും സ്വാധ്യായ പ്രാണിധാനങ്ങളിലൂടെ വിലയിരുത്തുമ്പോള്‍ ത്രികാലജ്ഞനും നിത്യമുക്തനുമായ ജ്ഞാനിയായും നിഷ്‌കാമകര്‍മ മാര്‍ഗത്തെ അവലംബിച്ച് നോക്കുമ്പോള്‍ കര്‍മയോഗിയായും, രാമായണമഹാഗ്രന്ഥത്തെയുരുവിട്ട് ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ പദകമലങ്ങളിലര്‍പ്പിക്കപ്പെട്ട ഭക്തിയോഗം കൊണ്ട് ആത്മാരാമനായിത്തീര്‍ന്ന മഹാത്മാവായും  അതിവര്‍ണാശ്രമിയായും വിരാജിച്ചിരുന്ന ആചാര്യ വരേണ്യനായിരുന്നു ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദര്‍.

നാദാനുസന്ധാനത്തിലെ വിവിധലക്ഷണങ്ങളെ അനുസ്മരിപ്പിക്കുമാറ് സദാപി പ്രണവനാദം മുഴക്കിയിരുന്ന സ്വാമിജിയുടെ പ്രണവനാദാനുസന്ധാന സിദ്ധിയും ഉന്മനീഭാവവും ഉത്കൃഷ്ടപദവിയാര്‍ജ്ജിച്ചിരുന്നു. അതി വര്‍ണാശ്രമിയുടേയും അവധൂതന്റേയും ലക്ഷണങ്ങള്‍ അംഗീകരിക്കുന്ന വിസ്മരിക്കാന്‍ പാടുള്ളതല്ല. ഉപനിഷത്തുക്കള്‍ ഘോഷിക്കുന്ന ജീവന്മുക്തന്റെ ഉല്‍കൃഷ്ടപദവി സര്‍വപ്രകാരേണയും സ്വാമിജിയുടെ സമ്പൂര്‍ണ ജീവിത ചിത്രം വരച്ചു കാട്ടുന്നു.
കുടീചകന്‍, ബഹൂദകന്‍, ഹംസന്‍, പരമഹംസന്‍ തുടങ്ങി സന്യാസി പരമ്പരയെ വേര്‍തിരിച്ചുകാട്ടി. വിശേഷ ലക്ഷണം കുറിക്കുന്ന ശാസ്ത്രത്തിനു കണ്ടെത്താനാകാത്ത വിധം ഗുരുപാദരുടെ ജീവിതം സമ്മിശ്രരൂപേണ പ്രത്യേകതയുള്ളതും സമ്പൂര്‍ണത്വം കൊണ്ട് സംപൂജ്യവുമായിരുന്നു. പ്രത്യേകപദവികളെ വര്‍ണിച്ച് വേര്‍തിരിക്കാനും ഓരോ പദവിയിലുമുള്ള ഔന്നത്യം സ്ഥിരീകരിക്കാനും തക്കവണ്ണം മഹാഗുരുവിന്റെ മഹത്വപൂര്‍ണമായ ജീവിതം ഉത്കൃഷ്ടമായിരുന്നു. ജിജ്ഞാസുക്കള്‍ക്ക് മാര്‍ഗവും ലക്ഷ്യവുമായിരുന്ന സ്വാമിജി ശാസ്ത്രകാരന്മാരുടെ ശാസ്ത്രഗര്‍വമടക്കുന്ന പ്രതിഭാശാലിയായിരുന്നു. ദേവപ്രജ്ഞയുടെ വിവിധമണ്ഡലങ്ങളെ അനായാസേന കീഴ്‌പ്പെടുത്തിയ ആ മഹാപ്രഭുവിന്റെ സാന്നിദ്ധ്യവും സന്നിധിയും അപരിമേയമായ അനുഭൂതിയുടെ ആര്‍ജവശേഷി സൂക്ഷിച്ചിരുന്നു . ഗംഗാ സരിത്തുപോലെ അനുസ്യൂതം ഭക്ത ജനഹൃദയങ്ങളിലേക്ക് പ്രവഹിച്ചുകൊണ്ടിരുന്ന ആ പുണ്യസരിത്ത പുളകച്ചാര്‍ത്തണിയിക്കാത്ത മനോമണ്ഡലങ്ങളില്ല. അനുഗ്രഹത്തിനും ആഗ്രഹത്തിനും ആവശ്യമായ ഉറവിടമായിരുന്നു അവിടുന്ന്. എളിമയും മഹിമയും ഒരേപോലെ സമ്മേളിച്ചിരുന്ന ആ വ്യക്തിത്വത്തിന് ഭൂതവും ഭാവിയും വര്‍ത്തമാനമായിത്തീര്‍ന്നിരുന്നു. കര്‍മങ്ങള്‍ സൃഷ്ടിക്കുന്ന കാലത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിച്ചുകടന്ന ആ മഹദ്ജീവിതം കാലാതീതമായി അക്ഷയഭാസ്സോടെ ഇന്നും അനുഗ്രഹംചൊരിയുന്നു.

‘ശ്വപചനുമൊരുവനിസുരവരനുമവനൊക്കുമശ്വാക്കളും ഗോക്കളും ഭേദമില്ലേതുമേ’ എന്ന് വ്യംഗ്യാര്‍ത്ഥ സമ്പന്നമായി രാമനെ പ്രകീര്‍ത്തിച്ച രാവണന്റെ ബുദ്ധി, സ്വാമിജിയുടെ ജീവിത സന്ദര്‍ഭങ്ങളില്‍ പലപ്പോഴും ബാഹ്യ ദൃഷ്ടികള്‍ക്കു തോന്നിക്കുന്ന വൈവിധ്യങ്ങള്‍ക്കും വൈരുദ്ധ്യങ്ങള്‍ക്കും വഴിതെളിച്ചിരുന്നു. രാവണഹൃദയത്തിന്റെ ഉള്ളറയില്‍ അഭംഗുരം വിലസിയിരുന്ന രാമസങ്കല്പം ബാഹ്യ വൃത്തിയില്‍ ശത്രുവിനെ നേരിടുന്ന രാജസഗുണമായി പ്രതിഫലിച്ചിരുന്നു. എന്നാല്‍ താനനുഷ്ഠിച്ച കര്‍മ വൈപരീത്യത്തിന് വിരാമമിടുവാന്‍ രാമനല്ലാതെ അന്യനില്ലെന്ന സങ്കല്പവും ആ രാക്ഷസരാജന് നല്ലവണ്ണമുണ്ടായിരുന്നു. ആത്മാരാമനായ ഗുരുനാഥന്റെ ജീവിതം അനേകം രാവണന്മാരുടെ ഭക്തിയും മുക്തിക്കും വഴിതെളിച്ച അനുഭവങ്ങള്‍ പലതാണ്. സമൂഹത്തിലെ പാഴ്‌ച്ചെടികളുടെ വളക്കൂട്ടുള്ള ഭാരതഭൂമി ഇന്നും ഊഷര ഭൂമിയാകാതെ അവശേഷിക്കുന്നത് സ്വാമിജിയെപ്പോലെ ഉഗ്രതപസ്വികളായ മഹാത്മാക്കളുടെ കരുണാകടാക്ഷം കൊണ്ടു മാത്രമാണ്.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!