ഭാരതത്തിൻ്റെ ശരീരത്തേയും ആത്മാവിനേയും സവിസ്തരം കണ്ടറിഞ്ഞ ഏക മഹാത്മാവ് ജഗ്ദ ഗുരു ശങ്കരാചാര്യർ മാത്രമാണെന്ന സത്യം ഏവർക്കും അറിയാവുന്നതാണ് . ഓരോ മനുഷുനിലേയും ദൈവ ചൈതന്യമാണ് പഞ്ചഭൂതനിർമ്മിതമായ സ്ഥൂലശരീരം നിലനിൽക്കുന്നത്. ശരീരം ക്ഷയിക്കുമ്പോൾ അത് പുതിയതൊന്നിൽ പ്രവേശിച്ച് ഭൂമിയിൽ പുനർജനിക്കുന്നു .ചുരക്കത്തിൽ, മനഷ്യനിലെ ജീവാത്മാവ്, പരമാത്മാവിൻ്റെ ചെറിയ അംശം തന്നെ ആയതിനാൽ, ജന്മം മുഴുവൻ കർമ്മം ചെയ്യുക എന്നല്ലാതെ, ഒന്നിനേയും സ്വാധീനിക്കാനോ നിയന്ത്രിക്കാനാ സാധ്യമല്ല. എല്ലാം പരമാത്മാവിൽ നിക്ഷിപ്തമാണ്. ആയതിനാൽ, ശ്രീ ശങ്കരൻ ഉപദേശിക്കുന്നത്, കഴിഞ്ഞു പോയ ഇന്നലെ പ്റ്റി വ്യാകുലനാകാതെ വരാൻ പോകുന്ന നാളെയേപ്പറ്റി ആകാംഷ ഇല്ലാതെ വർത്തമാനകാലമായ ഇന്നത്തെ കർമ്മം നിർവഹിക്കുകയും ചെയ്യുക, എന്നാണ്. ഈ വേവലാതിയും നിരാശയും ഭയവും വിഭ്രാന്തിയും ഇല്ലാത്ത മനസ്സാണ് മനുഷ്യന് വേണ്ടത്. ബ്രഹ്മജ്ഞാനത്തെ ഇത്രയും സരളമാക്കിത്തന്ന ഋഷി വര്യൻ വേറെയില്ല .
പതിനാറ് വയസ്സിനുള്ളിൽ സർവ്വവേദങ്ങളും, ഉപേദങ്ങളും ഉപനിഷത്തുക്കളും, പുരാണങ്ങളും, ഉപ പുരാണങ്ങളും എല്ലാം ഹൃദ്യസ്‌തമാക്കിയ ശങ്കരൻ, പതിനാറ് വയസ്സോടെ എല്ലാ കൃതികളും ഭാഷണങ്ങളും രചിച്ച് ജ്ഞാനിയായി.പിന്നീടങ്ങോട്ട് 16 വർഷം ദ്വിഗ്വിജയം ഭാരതം ഒട്ടാകെ നടത്തി, സർവ്വജ്ഞപീഠവും കയറി.
ജനനം കൊണ്ട് മാത്രമല്ല, കർമ്മം കൊണ്ടും ബ്രാഹ്മണത്ത്വം നേടിയതാണ് ശ്രീശങ്കരൻ്റെ പ്രത്യേകത. ബ്രാഹ്മണ ത്ത്വവും ബ്രാഹ്മണനും രണ്ടും രണ്ടാണ്. ബ്രാഹ്മണത്ത്വ കർമ്മങ്ങൾ നിർവ്വഹിച്ച് ബ്രഹ്മത്തെ അറിഞ്ഞവനാണ് യഥാർത്ഥത്തിൽ ബ്രാഹ്മണത്ത്വമുള്ള ബ്രാഹ്മണൻ.ഇത് സരളമാക്കി മനസ്സിലാക്കിത്തന്ന ജഗദ് ഗുരുവാണ് ശ്രീശങ്കരൻ.
ശങ്കര സൂക്തങ്ങളും ഭാഷ്യങ്ങളും എന്നും മാനവരാശിക്ക് പ്രയോജനം ചെയ്യുന്നവയാണ്.അമ്മയെ സ്മരിച്ച് സ്തുതിക്കുന്ന മാതൃപഞ്ചകം ഏതൊരാളുടെയും മനസ്സിനെ തട്ടി ഉണർത്തും. അതേപോലെ, കനക്ക ധാരാ സ്റ്റോത്രം, ഭജ ഗോവിന്ദം, അങ്ങിനെ എത്ര എത്ര !എല്ലാം എന്നെന്നും അർത്ഥവത്താണ്.
ശ്രീ ശങ്കരനെ സ്മരിക്കുന്നതിലുപരി, അദ്ദേഹത്തിൻ്റെ ഉപദേശങ്ങൾ നമ്മുടെ നിത്യജീവിതത്തിൽ പകർത്തുന്നതാണ് ഏറ്റവും അഭികാമ്യം. വൈശാഖമാസത്തിലെ ശുക്ല പഞ്ചമിതിഥിയിലാണ് ശ്രീശങ്കരൻ്റെ ജനനം. ആധുനിക കാലത്ത്, കാലടി ശൃംഗേരി മഠത്തിലെ ക്ഷേത്രത്തിലെ കുംഭാഭിഷേകത്തോടെയാണ് കാലടി അറിയാൻ തുടങ്ങിയത്. ശ്രീ ആഗ മാനന്ദ സ്വാമികൾ രാമകൃഷ്ണ അദ്വൈതാശ്രമം സ്ഥാപിച്ചതോടെ ശ്രീ ശങ്കര ജന്മഭൂമിയായും അറിയാൻ തുടങ്ങി. എന്നിരുന്നാലും, ശ്രീശങ്കരൻ്റെ ഉപദേശങ്ങൾ ഇന്നും സാധാരണ ജനഹൃദയങ്ങളിലേക്ക് എത്തിയിട്ടില്ല എന്നത് ഖേദകരമാണ്. ഗോകർണ്ണം മുതൽ കന്യാകുമാരി വരെയുള്ള എല്ലാ ക്ഷേത്രങ്ങളിലേയും നിത്യപൂജാദികർമ്മൾ എല്ലാം ശ്രീ ശങ്കരൻ തിട്ടപ്പെടുത്തിയിട്ടുള്ളതാണെന്ന് എത്ര പേർക്കറിയാം? നിർഭാഗ്യവശാൽ, ശ്രീ ശങ്കരൻ്റെ നാമഥേയത്തിലെ സംസ്കൃത സർവ്വകലാശാല പഠിപ്പിക്കുന്നത് തികച്ചും അപകീർത്തിപ്പെടുന്ന രീതിയിലാണ്. ജഗദ് ഗുരുവിനെ അംഗീകരിക്കാനുള്ള മനസ്സില്ലെങ്കിൽ എന്തിനിവിടെ കയറിക്കൂടി ശമ്പളം പറ്റുന്നു.ബഹുമാനിക്കണ്ട, എന്തിന് അധിക്ഷേപിക്കുന്നു ?വിശ്വാസമില്ലാത്തവരെന്തിന് മഹാത്മാവിനെ നിന്ദിക്കുന്നു ‘ലോകത്തിലെ ഏറ്റവും വലിയ നവോത്ഥാന ഋഷിവര്യന് ഇതിനാണൊ ഒരു സർവ്വകലാശാലയും അതു നടത്താൻ കുറെ മ്ലേഛൻമാരും.
ഈ ശങ്കര ജയന്തി ദിനത്തിൽ നമ്മൾ ഓരോ സനാതന ധർമ്മവിശ്വസിയും ശ്രീശങ്കരൻ്റെ കാലടികൾ പിന്തുടരാൻ പ്രയത്നിക്കുമെന്ന് പ്രതിജ്ഞ എടുക്കാം. ഇതാകട്ടെ ഗുരുവിനുള്ള സ്മരണാഞ്ജലി….
ഡോ.സി.രഘുനന്ദനൻ
മാനേജിങ്ങ് ട്രസ്റ്റി,
ജഗദ് ഗുരു ഫൗണ്ടേഷൻ,
ചൊവ്വര, ആലുവ
0 Comments