നികുതി റിട്ടേൺ ഫയൽ ചെയ്യാത്തവർക്ക് ലേറ്റ് ഫീസിൽ ഇളവനുവദിച്ച് ആംനസ്റ്റി പദ്ധതി പ്രഖ്യാപിച്ചു

by | Jun 13, 2020 | Uncategorized | 0 comments

തിരുവനന്തപുരം :  2017 ജൂലൈ മുതൽ 2020 ജനുവരി വരെ റിട്ടേൺ ഫയൽ ചെയ്യാത്തവർക്ക് ലേറ്റ്  ഫീസിൽ ഇളവുകൾ അനുവദിച്ച് റിട്ടേൺ ഫയൽ ചെയ്യാൻ ജി. എസ്. ടി കൗൺസിൽ യോഗം ആംനസ്റ്റി പദ്ധതി പ്രഖ്യാപിച്ചതായി ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് പറഞ്ഞു. നികുതി ബാധ്യത ഇല്ലാത്തവർക്ക് ലേറ്റ് ഫീസ് ഉണ്ടാവില്ല. മറ്റുള്ളവർക്ക് നിലവിലെ ലേറ്റ് ഫീസ് പതിനായിരം എന്നത് 500 രൂപയായി കുറച്ചു. ഈ ആനുകൂല്യം ജൂലൈ ഒന്നു മുതൽ ലഭിക്കും. സെപ്റ്റംബർ 30 നകം കുടിശ്ശിക റിട്ടേൺ ഫയൽ ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
അഞ്ചു കോടി രൂപയിൽ താഴെ വിറ്റുവരവുള്ള ചെറുകിട വ്യാപാരികൾക്ക് കോവിഡ് പരിഗണിച്ച് നൽകിയിരുന്ന റിട്ടേൺ ഫയൽ ചെയ്യാനുള്ള ലേറ്റ് ഫീസ്, പലിശ ഇളവുകൾ 2020 സെപ്റ്റംബർ വരെ നീട്ടാനും യോഗം തീരുമാനിച്ചു. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നൽകിയിരുന്ന ഈ ഇളവ് മേയ്, ജൂൺ, ജൂലൈ മാസങ്ങളിലും ലഭിക്കും. വിപരീത നികുതി ഘടനയുള്ള തുണിത്തരം, പാദരക്ഷ, വളം എന്നിവയുടെ നികുതി ഉയർത്തണമെന്ന വിഷയത്തിൽ കേരളം ഉൾപ്പെടെ മറ്റു സംസ്ഥാനങ്ങൾ എതിർപ്പറിയിച്ചതിനെ തുടർന്ന് പിന്നീട് ചർച്ച ചെയ്യാനായി മാറ്റി. 2017-18ൽ നീക്കിയിരിപ്പ് ഐ. ജി. എസ്.ടി സംസ്ഥാനങ്ങൾക്കു വീതം വയ്ക്കുന്നതിനു പകരം കൺസോളിഡേറ്റഡ് ഫണ്ടിൽ ചേർത്ത നടപടി തിരുത്തുനുള്ള തീരുമാനത്തെ കേരളം സ്വാഗതം ചെയ്തു. 32,000 കോടി രൂപയോളം സംസ്ഥാനങ്ങൾക്ക് കൊടുത്തു കഴിഞ്ഞു. 17000 കോടി ഇനിയും നൽകാനുണ്ട്. മന്ത്രിമാരുടെ ഒരു സമിതി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഡെവൊല്യൂഷൻ, കോമ്പൻസേഷൻ കണക്കുകൾ പരിശോധിച്ച് ഓരോ സംസ്ഥാനത്തിനും ലഭിക്കേണ്ട തുക കണക്കാക്കും.
സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട ജി. എസ്. ടി നഷ്ടപരിഹാര തുക നൽകുന്നതിന് ജി. എസ്. ടി കൗൺസിൽ തുക കടമെടുക്കുന്നതും കോമ്പൻസേഷൻ സെസ് പിരിക്കുന്നതും സംബന്ധിച്ച് ചർച്ച ചെയ്യാൻ ജൂലൈ പകുതിയോടെ കൗൺസിൽ വീണ്ടും ചേരും. അതിനു മുമ്പ് സംസ്ഥാനങ്ങൾ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കൗൺസിലിനെ അറിയിക്കാൻ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!