മുഞ്ചിറ മഠത്തിനെതിരെ മുൻ പത്മനാഭ സ്വാമി ക്ഷേത്രം പുഷ്പാഞ്ജലി സ്വാമിയാർ പരമേശ്വര ബ്രഹ്മാനന്ദ ധീർത്ഥ കോടതിയിൽ നൽകിയ കേസ് സിവിൽ കേസുൾപ്പടെ ദീർഘനാൾ കോടതിവ്യവഹാരങ്ങളിൽ കുടുങ്ങികിടക്കുന്നതിനാണ് സാധ്യത . മഠം വക ഒട്ടനവധി ഭൂമികൾ നേരെത്തെ കൈമാറ്റം ചെയ്തതിനാൽ കേസ് മുറുകുന്നതോടെ കൈമാറ്റത്തിന് ഒപ്പിട്ടവരും കൂടാതെ ഭൂമികൾ കൈവശം വച്ചിരിയ്ക്കുന്നവരും കുടുങ്ങുമെന്ന് നിയമ വിദഗ്ദ്ധർ ചൂണ്ടികാണിയ്ക്കുന്നു . കൈമാറ്റം ചെയ്യുന്നതിന് കാരണക്കാരായ സ്വാമിയാർമഠം അധികൃതരാണ് മറുപടി പറയേണ്ടിവരുക . കേസിന്റെ ഭാഗമായി പവർ ഓഫ് അറ്റോറികൾ ഹാജരാക്കേണ്ടതായി വന്നാൽ നിയമവിരുദ്ധ പ്രവർത്തികൾക്ക് ഒപ്പിട്ടുനല്കിയവർ സമാധാനം ബോധിപ്പിക്കേണ്ടിവരും അതോടൊപ്പം പത്ര മാധ്യമങ്ങൾ ഏറ്റുപിടിച്ചാൽ സർക്കാർ തലത്തിൽ ഇടപെടലുകൾ ഉണ്ടാകും അതോടെ കഴിഞ്ഞ കാലത്തേ ഇത്തരം സംഭവങ്ങൾ ചർച്ചയാവുകയും പുറത്തുവരുകയും ചെയ്യും ഒരു പൊതു താത്പര്യ ഹർജ്ജിയോ നിലവിലെ കേസിൽ ആരെങ്കിലും കക്ഷി ചേർന്നാലോ നിസ്സാരമായി സംഭവിയ്ക്കാവുന്ന കാര്യങ്ങളാണ് ഇവ . കേസിന് പിന്നിലെ അപകടം വ്യക്തമായി അറിവുള്ളവരാണ് ആസൂത്രണം ചെയ്തിരിയ്ക്കുന്നത് . സ്വാമിയാർ മഠങ്ങളെ തകർക്കുകതന്നെയാണ് ഇവരുടെ ലക്ഷ്യവും .
.അത് ഇന്ത്യ കണ്ട ഏറ്റവും വലിയൊരു സിവിൽ വ്യവഹാരത്തിലേയ്ക്കായിരിയ്ക്കും കൊണ്ടു ചെന്നെത്തിയ്ക്കുക . ഹര്ജ്ജി നൽകിയവർ തന്ത്രപ്രധാന നീക്കമാണ് നടത്തിയിട്ടുള്ളത് . അന്വേഷണങ്ങൾ നടത്തുവാൻ കോടതി തയ്യാറായാൽ മഠം എഴുതിവിറ്റ കഥകൾ പുറത്തുവരും . അതിലൂടെ ഇന്ന് നല്ല നിലയിൽ പ്രവർത്തിയ്ക്കുന്ന മറ്റു സ്വാമിയാർ മഠങ്ങളുടെ നിലയും പരുങ്ങലിലാകും . മുഞ്ചിറ മഠത്തിൽ അന്യായമായി എഴുതിയിട്ടുള്ള മുക്ത്യാറുകൾ കോടതികളിലെത്തിയാൽ നാളിതുവരെയുള്ള വിശ്വാസ്യതയെയാകും സ്വാമിയാർ മഠങ്ങളുടെ ബാധിയ്ക്കുക . ഒരു പക്ഷേ ബ്രാഹ്മണ ധർമ്മ സ്ഥാപനത്തെ തകർക്കുവാനും കൈപിടിയിലൊതുക്കുവാനും തക്കംപാർക്കുന്നവർക്കും ദേവസ്വം ബോർഡിനും സഹായകരമായ അവസ്ഥയാണ് കോടതി ഹർജ്ജിയിലൂടെ പരാതിക്കാർ ലക്ഷ്യമിടുന്നതും ചെയ്തിരിക്കുന്നതും . ഇനിയൊരു അനുകൂല ഉത്തരവോ കേസ് പിൻവലിയ്ക്കലോ നടക്കാതെ മഠത്തിൽ ഒരു കരിയിലപോലും അനക്കാൻ കഴിയില്ലെന്ന് ഹർജിക്കാർക്ക് വ്യക്തമായി അറിവുള്ളതാണ് .
നമ്പൂതിരി സമുദായത്തെയും സമുദായ സംഘടനകളെയും കോടതിവ്യവഹാരങ്ങളിലൂടെ തകർക്കുവാൻ കച്ചമുറുക്കിയ ഒരു നിയമ പണ്ഡിതനാണ് മുഞ്ചിറ മഠത്തിനെതിരെയുള്ള ഹർജ്ജിയ്ക്ക് പിന്നില്ലെന്നാണ് അറിയുന്നത് . മുൻ മാനേജർമാർ തട്ടിയെടുത്തതും അന്യാധീനപ്പെടുത്തിയതുമായ ഭൂമികളെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വരരുതന്നെന്നതാണ് ഗൂഢാലോചനയ്ക്ക് പിന്നിൽ . ഇന്ത്യ കണ്ട ഭൂമിതട്ടിപ്പുകളിൽ പ്രധാനമായി ഉൾപ്പെടുത്തതാവുന്ന മുഞ്ചിറ മഠം ഭൂമി ഇടപടികൾക്ക് സഹായകരമായി നിന്നിട്ടുള്ളത് തിരുവനന്തപുരം ജില്ലാകോടതിയിലെ ഒരു സീനിയർ സിവിൽ നിയമ പണ്ഡിതനായ നമ്പൂതിരി സമുദായാംഗമാണ് . ഇയ്യാളുടെ കുതന്ത്രങ്ങളിലാണ് പലയിടപാടുകളും ജില്ലയിലെ മഠം വക ഭൂമി കൈമാറ്റത്തിൽ നടന്നിട്ടുള്ളത് .ഇന്ന് കോടികൾ വിലമതിയ്ക്കുന്ന ഭൂമികളാണ് ഇവർ കൈമാറ്റം ചെയ്തത് .
പത്മനാഭ സ്വാമി ക്ഷേത്രം മുൻ പുഷ്പാഞ്ജലി സ്വാമിയാർ ശ്രീ പരമേശ്വര ബ്രഹ്മാനന്ദ ധീർത്ഥ മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചിൽ മുഞ്ചിറ മഠത്തിനെതിരെയും തമിഴ് നാട് ഹിന്ദു റീജിയണൽ ചാരിറ്റബിൾ ആൻഡ് എൻഡോമെന്റ് ഡിപ്പാർട്ടുമെന്റിനെതിരെയും കേസുകൾ നൽകിയിട്ടുള്ളത് . മഠവും ഭൂ സ്വത്തുക്കളും തന്റേതാണെന്ന അവകാശവാദമാണ് ഉന്നയിച്ചിട്ടുള്ളത് . ഒരു സ്വാമിയാർക്ക് യോജിക്കാത്ത തരത്തിൽ ഭക്തർക്കെതിരെ കോടതിവ്യവഹാരം നൽകുക അതും മുഞ്ചിറ സ്വാമിയാർ മഠത്തിന്റെ ചരിത്രത്തിൽ ആദ്യമായി . സ്വാമിയാർ നേരിൽ ചെന്നിട്ടുണ്ടെന്നാണ് ഹർജ്ജി നൽകിയിട്ടുള്ള വക്കീൽ പറയുന്നത് . ഹൈക്കോടതിയിലെ വനിതാ നിയമപണ്ഡിതരുടെ സംഘടനാ പ്രസിഡന്റ് കൂടിയാണ് ഇവർ . മുഞ്ചിറ മഠത്തിലെ മുൻ സ്വാമിയർമാർക്ക് സ്ത്രീകളുടെ ദർശ്ശനം തന്നെയില്ലായിരുന്നു . സ്വാമിയാർ എഴുന്നള്ളുന്ന സമയങ്ങളിൽ അന്യർ ദൂരേയ്ക്ക് മാറിനിൽക്കുമായിരുന്നു . ഇന്ന് ഇത്തരം സമ്പ്രദായങ്ങൾ സ്വാമിയാരുടെ സേവകരായ ചില വിവരദോഷികളാണ് പരിഷ്കരിച്ചു നടപ്പിലാക്കുന്നത് . വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ടെന്ന നിലയിൽ .
മധുര കോടതിയിൽ wp [ md ] 16274 / 18 നമ്പരായി ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിനും കവടിയാർ രാജകുടുംബത്തിനും മുഞ്ചിറയിലെ മഠം ഭക്തർക്കും ഹിന്ദു റീജിയണൽ വകുപ്പിനെതിരെയുമായിരുന്നു കേസ് നൽകിയത് . ഇതിനെത്തുടർന്നുണ്ടായ അന്വേഷണത്തിൽ ക്ഷേത്ര എക്സികുട്ടീവും രാജകുടുംബവും സ്വാമിയാർക്കെതിരെ മൊഴി നൽകിയെന്നാണ് അറിയുന്നത് .കേസ് തുടരുകയാണ് . രണ്ടാമതായി 14487 / 2018 നമ്പരായി മറ്റൊരു കേസുകൂടി സ്വാമിയാർ നൽകിയിട്ടുണ്ട് . കേസുകൾ നടന്നുവരുകയാണ് .
മുഞ്ചിറയിൽ സ്വാമിയാരുടെ പ്രവർത്തനങ്ങൾ ……. ഭക്തരായ നാട്ടുകാരുടെ എതിർപ്പുകൾക്ക് പിന്നിൽ …… രാജകുടുംബം എതിരായത് ….. പത്മനാഭ സ്വാമി ക്ഷേത്ര ജീവനക്കാർ ഇടപെട്ടതിന് പിന്നിൽ …സ്വാമിയാർ മഠം ഭരണസമിതികൾ മൗന വൃതത്തിലോ ? ….. കേസിൽ കുടുങ്ങുന്നവർ ആരൊക്കെ ….. ധർമ്മ സ്ഥാപന നിയമങ്ങളും സ്വാമിയാർ മഠം പ്രവർത്തനങ്ങളും … …. തട്ടിയെടുത്തവർ ആരൊക്കെ ….. മാനേജർമാരുടെ ചതികൾ ….. മുക്ത്യാർ എഴുതി കൊടുത്തവരും വാങ്ങിയവരും …… തുടരുന്നു …
0 Comments