[ap_toggle title=”ആചാര അനുഷ്ടാന കാര്യങ്ങളിൽ തുടരുന്ന കൃത്യവിലോപം” status=”open”]നിലവിൽ താനൂർ മൂപ്പിൽ സ്വാമിയാർമഠം ചുമതല നല്കിയിരിയ്ക്കുന്ന ശ്രീ മദ് പരമേശ്വര ബ്രഹ്മാനന്ദ തീർത്ഥ സ്വാമികളെ നിയമങ്ങളനുസരിച്ച് ഹിന്ദു റീജിലിയസ്സ് ചാരിറ്റബിൾ ആൻഡ് എൻഡോമെന്റ് വകുപ്പ് മുഞ്ചിറ മഠം സ്വാമിയാരായി അംഗീകരിയ്ക്കാതെയിരിക്കുന്ന സ്ഥിതിവിശേഷമാണ് നിലനിൽക്കുന്നത് . എന്നാൽ തൃശൂർ നടുവിൽ മഠത്തിന് കോടതിക്കാര്യത്തിൽ ഇടപെടാമായിരുന്നു . തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര അവകാശത്തർക്കവുമായി ബന്ധപ്പെട്ടും പുഷ്പാഞ്ജലി സ്വാമിയാരോ മുഞ്ചിറ മഠം മാനേജരോ സുപ്രീംകോടതിയിൽ ക്ഷേത്രത്തിലെ സ്വാമിയാരുടെ പ്രാധാന്യത്തെ കുറിച്ച് തങ്ങളുടെ ഭാഗം നിവർത്തിയ്ക്കുവാൻ തയ്യാറായില്ല .[/ap_toggle]
മധുര : തിരുവട്ടാർ ആദികേശവ ക്ഷേത്രത്തിൽ അനുജ, പുഷ്പാഞ്ചലി, മണ്ഡപ ജപം , നെയ് ജപം , ശ്രീ പാദ നമസ്കാരം എന്നിവയുൾപ്പടെയുള്ള പുഷ്പാഞ്ജലി ആചാരങ്ങൾ അനുഷ്ഠിക്കണമെന്ന ഹർജ്ജിയിന്മേൽ ബന്ധപ്പെട്ട സ്വാമിയാർ മഠങ്ങൾ തക്കസമയങ്ങളിൽ ഇടപെടാതിരുന്നതുമൂലം കോടതി കേസ് തള്ളിക്കളഞ്ഞു . അധികേശവൻ ക്ഷേത്രത്തിനായുള്ള പൂജാക്രമങ്ങളുടെ രജിസ്റ്ററിൽ ക്ഷേത്രത്തിലെ ആഗമങ്ങൾ അനുസരിച്ച് പത്മനാഭസ്വാമിക്കൊപ്പം പ്രതിദിന പൂജാക്രമത്തിൽ ഉണ്ടെന്നായിരുന്നു പരാതിക്കാരനായ കെ സുരേഷ് വാദിച്ചത് . ക്ഷേത്രത്തിന്റെ പരിപാലനം ,പുനഃ നിർമ്മാണം ,സംരക്ഷണം തുടങ്ങിയവ പ്രധാന പ്രശ്നമായി നിലകൊള്ളുകയാണെന്ന് ഹിന്ദു റീലീജിയസ്സ് ചാരിറ്റബിൾ ആൻഡ് എൻഡോമെന്റ് കോടതിയിൽ പറഞ്ഞു .പുഷ്പാഞ്ജലി ആചാരവുമായി ബന്ധപ്പെട്ട വിഷയമാണ് . സമ്പന്നമായ പൈതൃകത്തെക്കുറിച്ച് പിൻഗാമികൾ അറിയുന്നതിന് ക്ഷേത്രം പരിപാലിക്കുകയും ക്ഷേത്രത്തിന്റെ പൈതൃക മൂല്യം സംരക്ഷിക്കുകയും ചെയ്യേണ്ടത് എച്ച്ആർ & സിഇ വകുപ്പിന്റെ കടമയാണ്. ആചാര അനുഷ്ടാനങ്ങൾക്ക് പണം വിനിയോഗിക്കുവാൻ കഴിയാതെയിരിയ്ക്കുകയാണ് .
പരാതിക്കാരനുവേണ്ടി ഹാജരായ നിയമപണ്ഡിതന്റെ ആത്മസമർപ്പണത്തോട് യോജിയ്ക്കുന്നതായി കോടതി പറഞ്ഞു . തമിഴ്നാട്ടിലെ പല ക്ഷേത്രങ്ങളിലും പണമില്ലാത്തതിനാൽ ദിവസത്തിൽ ഒരിക്കൽ പോലും പൂജകൾ നടത്തുന്നില്ല. ആരാണ് കുറ്റപ്പെടുത്തേണ്ടത് എന്നചോദ്യം നിലനിൽക്കുകയാണ് . ഞങ്ങളുടെ പരിഗണനയിലുള്ള കാഴ്ചപ്പാടിൽ, ഈ പ്രശ്നത്തിന്കാരണകാരായി നിരവധി ആളുകൾ ഉണ്ട്, അതിന്റെ ഫലമായി ക്ഷേത്രങ്ങൾക്ക് ചിലവിനുള്ള പണം ഇല്ലാതെയായിരിയ്ക്കുകയാണ് . പൂജാരികൾക്ക് കൃത്യസമയത്ത് പണം നൽകുന്നില്ല, പണത്തിന്റെ അഭാവത്തിൽ ആചാരങ്ങൾ നിർവ്വഹിക്കാനാകുന്നില്ല . ക്ഷേത്രത്തിന്റെ പാട്ടക്കാർ ഇക്കാര്യങ്ങളിൽ പ്രധാന വ്യക്തികളാണെന്നു കോടതി നിരീക്ഷിച്ചു . ഈ കേസിൽ പണമില്ലാതെ ക്ഷേത്രങ്ങൾ ഉപേക്ഷിക്കപ്പെട്ടതിന് പ്രധാനമായി അവരെ കുറ്റപ്പെടുത്തണം. വാടക അല്ലെങ്കിൽ ലൈസൻസ് ഫീസായി തുച്ഛമായ തുക അടച്ച് ക്ഷേത്ര സ്വത്ത് അനിശ്ചിതമായി കൈവശം വയ്ക്കുന്നതിന് അർഹതയുണ്ടെന്ന് അവകാശപ്പെട്ട് നിരവധി കേസുകൾ ഈ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. വിവിധ ക്ഷേത്രങ്ങളുടെ പൈതൃക മൂല്യം ശ്രദ്ധിക്കാതെ അധികാരികൾ ക്ഷേത്ര സ്വത്തുക്കളും ക്ഷേത്രങ്ങളുടെ കെട്ടിടങ്ങളും മറ്റും ലൈസൻസ് നൽകി പാട്ടത്തിന് നൽകിയിരുന്നു ക്ഷേത്രവും പൂജയും തമ്മിൽ ബന്ധമില്ലാത്തതും വിൽക്കാൻ പാടില്ലാത്തതുമായ വസ്തുക്കക്കളാണ് കച്ചവടക്കാർ വിൽക്കുന്നത് . ഈ കടകൾ ഫലത്തിൽ ഷോപ്പിംഗ് സെന്ററു കളോ ഷോപ്പിംഗ് മാളുകളോ ആയി മാറിയിരിക്കുകയാണ് . അതിനാൽ, എച്ച്ആർ & സിഇ വകുപ്പിനെ മാത്രം കുറ്റപ്പെടുത്തേണ്ടതില്ല, അത്തരം ഖേദകരമായ അവസ്ഥയ്ക്ക് കുറ്റപ്പെടുത്തേണ്ട നിരവധി വ്യക്തികളുണ്ട് . കോടതി വിശദമായ നിരീക്ഷമാണ് ഹർജ്ജിയിന്മേൽ നടത്തിയിരിക്കുന്നത് . അതോടൊപ്പം ആചാര അനുഷ്ടാന കാര്യങ്ങളിൽ ബന്ധപ്പെട്ട അതോറിറ്റികളെ സമീപിക്കാമെന്നും പറഞ്ഞു .
ഹൈക്കോടതിയുടെ മധുര ബഞ്ച് നിരീക്ഷണങ്ങളുടെ പശ്ചാത്തലത്തിൽ സ്വാമിയാർ മഠങ്ങളെ സംബന്ധിച്ച് മുഞ്ചിറ മഠത്തിന്റെ ഭരണകാര്യങ്ങളിൽ മാനേജ്‌മെന്റുകൾ കുറ്റകരമായ അനാസ്ഥയാണ് വരുത്തിയിരിക്കുന്നത് . പിന്നണികളിൽ ചില അസ്ഥാനങ്ങളിൽ മുഞ്ചിറ മഠം മാനേജരുടെ സാന്നിധ്യം ഉണ്ടാകുന്നതായി കാണുന്നുണ്ടെങ്കിലും കൃത്യനിർവഹണത്തിൽ വൻ വീഴ്ചയാണ് ഉണ്ടായിട്ടുള്ളത് . മുഞ്ചിറ മൂപ്പിൽ സ്വാമിയാർ മഠത്തിൽ സംഭവിച്ച ഭൂമികളുടെ കയ്യേറ്റത്തിലോ വിഗ്രഹ മോഷണത്തിലോ മിത്രാനന്ദപുരത്ത് സ്വാമിയാർ നടത്തിയ നിരാഹാര സത്യാഗ്രഹ കാര്യങ്ങളിലോ വിഗ്രഹം കാണാതെയായ സംഭവത്തിലോ പുഷ്പാഞ്ജലി സ്വാമിയാർ മഠം കയ്യേറ്റം നടത്തിയത്തിന്മേലോ യാതൊരു ഇടപെടലുകളോ നിയമപരമായതോ അല്ലാതയോ നടപടികളും മാനേജർ കൈക്കൊണ്ടതായി അറിവില്ല . എന്നാൽ സ്വാമിയാരെ നിശ്ചയിച്ചതിലും ശേഷമുള്ള പല എഴുത്തുകുത്തുകളിലും മാനേജരെന്ന പേരിൽ ഒപ്പ് വച്ചിട്ടുമുണ്ട് . ഇയ്യാൾ ഇപ്പോഴും മുഞ്ചിറ മഠത്തിന്റെ മാനേജർ ചുമതലയിൽ നിയോഗിച്ചിട്ടുണ്ടോയെന്ന് സ്വാമിയാർ മഠം അധികാരികൾ വ്യക്സ്തമാക്കണം . മുഞ്ചിറ മഠം തിരിച്ചുപിടിയ്ക്കാനെന്ന പേരിൽ മഠത്തിന്റെയും വസ്തുക്കളുടെയും സുപ്രീം അതോറിറ്റി താനാണെന്ന് സ്ഥാപിയ്ക്കുവാൻ പതിനായിരക്കണക്കിന് രൂപ മധുര ഹൈക്കോടതിയിൽ കേസ് നൽകുന്നതിനായി ചിലവഴിച്ചിട്ടുള്ള മുൻ പുഷ്പാഞ്ജലി സ്വാമിയാർ മുഞ്ചിറ മഠത്തിന്റെയും മുണ്ടയൂർ ശ്രീ രാമസ്വാമി ക്ഷേത്രത്തിന്റെയും തിരുവട്ടാർ ആദികേശവ ക്ഷേത്രത്തിന്റെയും ആചാര അനുഷ്ടാനങ്ങൾ പാലിയ്ക്കുവാൻ തയ്യാറാകണം . പൂർവികമായ സമ്പ്രദായങ്ങൾ അനുഷ്ഠിയ്ക്കേണ്ടത് സ്വാമിയാരുടെ കർത്തവ്യവും പകർന്ന് കൊടുക്കേണ്ടത് കടമയുമാണ് . മൂല്യത്തകർച്ച ഹൈന്ദവ സംസ്കാരത്തിന്റെ നട്ടെല്ലൊടിയ്ക്കും .
0 Comments