തിരുവട്ടാർ കൊട്ടാരം നാശത്തിന്റെ വക്കിൽ

by | Jun 22, 2020 | History | 0 comments

അനിഴം തിരുനാൾ    മാർത്താണ്ഡ വർമ്മ   കൽക്കുളം  ആസ്ഥാനമാക്കി തിരുവിതാംകൂർ  ഭരിച്ചിരുന്ന കാലത്താണ്  തിരുവട്ടാർ   ക്ഷേത്രത്തിന്റെ  കിഴക്കേ   നടയിൽ  ആദ്യമായി  ഒരു  കൊട്ടാരം പണിയുന്നത്. ദേശമൂർത്തിയായ   ആദി  കേശവ പെരുമാളിനെ  വണങ്ങാനെത്തുമ്പോൾ വിശ്രമിക്കാനും   താമസിക്കാനും  വേണ്ടി   കെട്ടി  ഉയർത്തിയതാണിത്.  കാലാന്തരത്തിൽ   കേട് പാടുകൾ   സംഭവിച്ച   കൊട്ടാരം   പിൽക്കാലത്ത്  ശ്രീമൂലം തിരുനാൾ  നാട്   ഭരിച്ചിരുന്ന  കാലത്താണ് പുതുക്കി  പണിഞ്ഞത്.  ഒരുപാട്   മുറികൾ  അടങ്ങിയ  ഒരു   നാല്കെട്ടാണ്   ഈ  കൊട്ടാരം.
കൊട്ടാരത്തിൽ    നിന്ന്   ക്ഷേത്രത്തിലേക്ക്   രാജകുടുംബത്തിന്   പ്രത്യേക  വഴിയുണ്ട്.
1956  നവംബറിൽ   ഭാഷ അടിസ്ഥാനത്തിലെ   സംസ്ഥാന രൂപീകരണം  ഉണ്ടായപ്പോൾ  ക്ഷേത്രവും കൊട്ടാരവും   തമിഴ്നാട്   സർക്കാരിന്റെ  കീഴിലായി. തുടർന്ന്   അത്  പി ഡബ്ള്യു ഡി  ഗസ്റ്റ് ഹൗസായി  മാറി. പിന്നീട്  ഉപേക്ഷിച്ച  നിലയിൽ   സാമൂഹിക  വിരുദ്ധരുടെ  കേന്ദ്രവും. കേരളാ  ഗവർൺമെന്റിന്റെ    കീഴിലായിരുന്നപ്പോൾ   നന്നായി  പരിപാലിച്ചിരുന്നു.  പി ഡബ്ള്യു ഡി  യുടെ  ടൂറിസ്റ്റ്   ബംഗ്ലാവാണിപ്പോൾ    കൊട്ടാരം.  എന്നിരുന്നാലും    സംരക്ഷിക്കുന്നില്ല   എന്നത്  സങ്കടകരമാണ്.  രാജകീയ   ചടങ്ങുകളായ  ആറാട്ട് – വേട്ട  പ്രമാണിച്ച്  തിരുവിതാംകൂർ  രാജകുടുംബം  വർഷത്തിൽ   4 തവണ   എത്താറുണ്ട്.  ഈ   ചരിത്ര  ശേഷിപ്പ്  സംരക്ഷിക്കുന്നതിൽ  തമിഴ്നാട്  ഗവർൺമെന്റിന്   കഴിയാത്ത   സാഹചര്യത്തിൽ  തിരുവിതാംകൂർ   രാജകുടുംബം    മുൻകൈ  എടുത്തില്ലങ്കിൽ  ഈ കൊട്ടാരവും നിലംപതിക്കും എന്നതിൽ  സംശയമില്ല.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!