ആര്യഭട്ടന്‍ തന്ന്റെ ഗ്രന്ഥത്തില്‍ പറയുന്നു …

by | Apr 9, 2020 | History | 0 comments

സൂര്യ ഗ്രഹണവും  ചന്ദ്ര ഗ്രഹണവും  എല്ലാം  ആര്യഭട്ടന്‍  തന്റെ  ഗ്രന്ഥത്തില്‍  നൂറു  കണക്കിന് വർഷം  മുന്‍പേ  എഴുതി  വച്ചിരിക്കുന്നു. എന്നാല്‍  നമ്മള്‍  ഈ  സിദ്ധാന്തം  അപഹരിച്ചു  കൊണ്ട് പോയി  കണ്ടു  പിടിച്ചവരെ   വാഴ്ത്തുന്നു .

 

ആര്യഭട്ടന്‍ തന്ന്റെ ഗ്രന്ഥത്തില്‍ പറയുന്നു …

=================================

ചന്ദ്രന്‍  ഉപരിതലത്തില്‍   വെള്ളം   ഉണ്ട് ….സൂര്യന്‍  അഗ്നിയാല്‍  നിറഞ്ഞിരിക്കുന്നു …..ഭൂമി  മണ്ണ് കൊണ്ടും  നിറഞ്ഞിരിക്കുന്നു ..ആ ഭൂമിയുടെ  നിഴല്‍  ആണ്‍  ഇരുട്ട് …………..ചന്ദ്രന്‍  സൂര്യനെ  കവര്‍ ചെയ്യുകയും ..ഭൂമിയുടെ  നിഴല്‍ ..ചന്ദ്രനെ  കവര്‍  ചെയ്യുകയും  ചെയ്യുന്നു …..(ആര്യഭട്ടന്‍ ..സ്പീര്‍ സെക്ഷന്‍ 37)

ഇത്  തന്നെ  അല്ലെ  വിദേശിയര്‍  കണ്ടു പിടിച്ച  സൂര്യ  ഗ്രഹണവും  ചന്ദ്ര ഗ്രഹണവും …ഒരു വ്യത്യാസം മാത്രം സംസ്കൃതം പഠിച്ചു അവര്‍ ആര്യഭട്ടന്‍ എഴുതിയ ബുക്ക്‌ നന്നായി വായിച്ചു പഠിച്ചു .അത് തെളിയിച്ചു …നമ്മള്‍ അവരെ നോക്കിയും ഇരുന്നു .കാരണം നമ്മള്‍ക്ക് നമ്മുടെ എല്ലാത്തിനെയും എല്ലാരേയും പുച്ഛം ആയിരുന്നു .നമ്മുടെ എന്തിനെയും വിശ്വസിക്കാന്‍ പ്രയാസവും ആയിരുന്നു .എന്നാല്‍ ഇപ്പോള്‍ വിദേശ യുണിവെര്സിട്ടി ആര്യഭട്ടന്റെ ഗ്രന്ഥങ്ങള്‍ അന്യക്ഷിക്കുന്നു കൂടുതല്‍ പഠിക്കാന്‍ …നമ്മള്‍ മാറേണ്ട സമയം കഴിഞ്ഞു .നമ്മുടെ എല്ലാത്തിനെയും അന്ഗീകരിക്കാനും അഭിനന്ദിക്കാനും കഴിയുന്ന ഒരു തലമുറ ആയി നമ്മള്‍ മാറണം ..

This is what aryabhatta said and wrote about eclipse.

Aryabhata आर्यभट/ आर्यभट्ट mentions the reasons for eclipse ,

चन्द्रो जलमर्कोऽग्निर्मृद्भूश्छायापि या तमस्तद्धि |
छादयति शशी सूर्यं शशिनं महती च भूच्छाया ||
[आर्यभाटीय, गोलपादः 37]

chandro jalam_arko’gnir_mRid_bhUsh_chhAyApi yA tamas_taddhi |
chhAdayati shashI sUryam shashinam mahatI cha bhUch_chAyA ||

“moon is of water, sun is of fire, earth is of soil, and its shadow is of darkness.
the moon covers the sun, and the great shadow of the earth covers the moon.”
[The book of Aryabhata, Sphere section, #37]

He then discusses in detail, how to calculate the size of Earth’s shadow and the size of the eclipsed part. These computations were improved by later astronomers a bit. His calculations were so accurate that 18th century scientist Guillaume Le Gentil, during a visit to Pondicherry, India, found the Indian computations of the duration of the lunar eclipse of 30 August 1765 to be short by 41 seconds, whereas his charts were long by 68 seconds.

Considered in modern English units of time, Aryabhata calculated the sidereal rotation (the rotation of the earth referencing the fixed stars) as 23 hours, 56 minutes, and 4.1 seconds; the modern value is 23:56:4.091. Similarly, his value for the length of the sidereal year at 365 days, 6 hours, 12 minutes, and 30 seconds (365.25858 days) is an error of 3 minutes and 20 seconds over the length of a year (365.25636 days).

He even gave the times for Jupiter’s revolution, distance of Sun and earth, earth circumference. He also pioneered in trigonometry and trigonometric calculations. Tables of sine and cosine of angles were calculated that are even today precise to 3-4 places of decimal point.

Some of his statements on astronomy, in AryabhAtIya golapAda chapter, worth noting are:
1. Sun illuminates half of the earth, moon and planets, the other half remains dark. [5]
2. Heavenly bodies seem to move westward at equator, similar to parallax by which the forest seems to move from a moving boat. [9]
3. Sri Lanka 90 degrees from pole, Ujjain 22.5 degree north of Lanka. [14]
4. Cause of eclipses due to shadow of moon and earth and many calculations around it. [37]
5. Color of moon at different parts of total eclipse! [46]
6. At poles, Sun visible for 6 months, on moon, sun visible for half a lunar month! [17]

ക്രിസ്തുവർഷം 476-ൽ അശ്മകം എന്ന സ്ഥലത്താണ്‌ ആര്യഭടൻ ജനിച്ചത്‌ എന്ന് പുരാതന രേഖകളിൽ  നിന്ന്  മനസ്സിലാക്കാൻ കഴിയും. . ചെറുപ്പത്തിലേ ഗണിതത്തിൽ  തത്‌പരനായ   അദ്ദേഹം കേരളത്തിലെ  പ്രാഥമിക  പഠനങ്ങൾക്കു ശേഷം  ഉപരിപഠനത്തിനായി  അന്ന്   രാജ്യത്തിന്റെ ഭാഗമായിരുന്ന  ബീഹാറിലെ  കുസുമപുരത്തേക്ക്‌ യാത്രയായി. ചമ്രവട്ടം എന്ന സ്ഥലത്തു നിന്ന് ഭ്രഷ്ട് കൽപ്പിച്ചതിനാലാണ്  അദ്ദേഹം  യാത്രയാകുന്നതെന്നും  കേട്ടുകേഴ്വി ഉണ്ട്. അക്കാലത്ത്‌ ലോകത്തിന്റെ  വിവിധഭാഗങ്ങളിൽ  നിന്ന് വിദ്യാർത്ഥികൾ ഇവിടെയെത്തി  ഗണിതപഠനവും ഗവേഷണങ്ങളും നടത്തി  പോന്നിരുന്നു.

കുസുമപുരത്തുവച്ച്  എ.ഡി. 499-ൽ തനിക്ക് 23 വയസ്‌  പ്രായമുള്ളപ്പോഴാണ്  അദ്ദേഹം ആര്യഭടീയം രചിച്ചത്‌. അതിനാൽ പേർഷ്യൻ ചിന്തകനായിരുന്ന അൽബറൂണി ‘കുസുമപുരത്തെ ആര്യഭടൻ’ എന്നാണ്‌  തന്റെ  കൃതികളിൽ  പ്രയോഗിച്ചു  കാണുന്നത്‌. ഡി.ജി. ആപ്തേയുടെ  അഭിപ്രായപ്രകാരം നളന്ദ സർവ്വകലാശാലയുടെ കുലപതി (Vice chancellor) ആയിരുന്നു ആര്യഭടൻ. ആര്യഭടൻ തന്റെ ശിഷ്ടജീവിതം  മുഴുവൻ കഴിഞ്ഞത് കുസുമപുരത്തുതന്നെയായിരുന്നു. ലഗാദമുനിയിലാരംഭിക്കുന്ന ഭാരതീയ ജ്യോതിശാസ്ത്രത്തിൻ്റെ ഏറ്റവും തിളക്കമുള്ള കണ്ണിയാണ് ആര്യഭടൻ.  ജ്യാമിതിയിലും ബീജഗണിതത്തിലും ജ്യോതിശാസ്‌ത്രത്തിലും  അദ്ദേഹം  ആധുനികശാസ്‌ത്രത്തിന്‌  വഴികാട്ടിയായി. അതുകൊണ്ടുതന്നെ  , 1975  ഏപ്രിൽ  19-ന്‌  സ്വന്തമായി  നിർമിച്ച  ആദ്യ  ഉപഗ്രഹം  ഇന്ത്യ വിക്ഷേപിച്ചപ്പോൾ  അതിന്‌ `ആര്യഭട’ യെന്ന്‌  പേര്‌  നൽകി‌.

 

ആര്യഭടീയം

===========

ആര്യഭടീയം എന്ന ഗ്രന്ഥത്തിലൂടെ ആര്യഭടൻ ജ്യോതിശാസ്ത്രത്തിന്റെയും, ഗണിതശാസ്ത്രത്തിന്റെയും ഒരു പുതിയ ശാഖ അനാവരണം ചെയ്തു. ഗ്രഹങ്ങളുടെ ചലനങ്ങളെ കുറിച്ച്‌ ഭാരതത്തിൽ അതിനുമുൻപ്‌ അത്ര ബൃഹത്തായ ഒരു പഠനം നടത്തിയിരുന്നില്ല.

`ആര്യഭടീയ‘ ത്തിന്‌ ഒട്ടേറെ വ്യാഖ്യാനങ്ങളുണ്ടായിട്ടുണ്ടെങ്കിലും  , ഭാസ്‌കരൻ  ഒന്നാമൻ  എ.ഡി. 629-ൽ രചിച്ച `മഹാഭാസ്‌കരീയം’  ആണ്‌  ഏറ്റവും  പ്രശസ്‌തം . ഭാരതത്തിൽ  പ്രചാരത്തിലുള്ള പഞ്ചാംഗം `ആര്യഭടീയ’  ത്തെ  ആധാരമാക്കിയാണ്‌  തയ്യാറാക്കുന്നത്‌.

ആര്യഭടീയത്തിൽ നൂറ്റിരുപത്തൊന്ന് ശ്ലോകങ്ങളാണുള്ളത്‌. ആര്യാ വൃത്തത്തിൽ രചിക്കപ്പെട്ടിട്ടുള്ള (ഗീതികാപാദത്തിലെ 2 മുതൽ 11 വരെയുള്ള ശ്ലോകങ്ങൾ മാത്രം ഗീതിവൃത്തത്തിൽ.) പുസ്തകം നാലുഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഗീതികാപാദം, ഗണിതപാദം, കാലക്രിയാപാദം, ഗോളപാദം എന്നിവയാണവ.

 

ഗീതികാപാദം

=============

13 ശ്ലോകങ്ങൾ മാത്രം ഉൾപ്പെടുന്ന ഗീതികാപാദം ഒന്നാമതായി സമയ്ത്തിനെറ വലിയ മാത്രകളായ കല്പം, മന്വന്തരം,യുഗം മുതലായവെ പരിചയപ്പെടുത്തുന്നു.രണ്ടാമതായി ഡിഗ്രി,മിനുട്ട് തുടങിയ അളവുകൾക്കു തുല്യമായ അളവുകളെ പ്രതിപാദിക്കുന്നു.മൂന്നാമതായി നീളത്തിന്റെ മാത്രകളായ യോജന ,ഹസ്തം,അംഗുലം എന്നിവയെ പരിചയപ്പെടുത്തുന്നു

ഗീതികാപാദത്തിലെ രണ്ടാം ശ്ലോകം ആര്യഭടീയത്തിലെ അക്ഷരസംഖ്യകൾ ആണ്.

ഗണിതപാദം

==========

33 ശ്ലോകങ്ങൾ ഉൾപ്പെടുന്ന ഗണിതപാദത്തിൽ സാമാന്യഗണിതം മുതൽ ഗഹനങ്ങളായ വിഷയങ്ങൾ വരെ ഉൾക്കൊള്ളിച്ചിരിക്കുന്നു.പ്രധാനമായും ജ്യോമതീയ രൂപങളുടെ വിസ്തീർണം(ക്ഷേത്രവ്യവഹാരം), നിഴലളവുകൾ (ശംഖുചായ), കൂട്ടകകണക്കുകൾ‍ .

കാലക്രിയാപാദം

===============

25 ശ്ലോകങ്ങൾ ഉൾപ്പെടുന്ന കാലക്രിയാപാദമാകട്ടെ കാലനിർണ്ണയമാണ്‌ വിഷയം. കാലചക്രം, സൗരവർഷം, ചന്ദ്രമാസം, നക്ഷത്രദിനം, ചാന്ദ്രദിനങ്ങൾ, ഗ്രഹങ്ങളുടെ ചലന ക്രമങ്ങൾ, ഭൂമിയിൽ നിന്ന് മറ്റുഗ്രഹങ്ങളിലേക്കുള്ള ദൂരം എന്നിവ വിശദമാക്കുന്നു.

ആര്യഭടന്റെ കാലവിഭജനം ആര്യഭടീയത്തിൽ കാണുന്നത്‌ ഇപ്രകാരമാണ്‌,
ഒരു കല്പം = 14 മനു അഥവാ 1008 യുഗം
ഒരു മനു = 72 യുഗം
ഒരു യുഗം =43,20,000 വർഷം
ഒരു യുഗത്തിനെ വീണ്ടും 10,80,000 വർഷം വീതമുള്ള കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം  എന്നിങ്ങനെ  4  യുഗങ്ങൾ  ആയി  തിരിച്ചിരിക്കുന്നു.

ആര്യഭടന്റെ കാലവിഭജനം വളരെ ലളിതവും ശാസ്ത്രീയവുമാണ്‌.

 

ഗോളപാദം

==========

ആര്യഭടീയത്തിന്റെ അവസാനഭാഗമായ 50 ശ്ലോകങ്ങൾ ഖഗോള(ആകാശഗോളം-celestial sphere)ത്തെക്കുറിച്ചും ,ഖഗോളത്തിലൂടെ നക്ഷത്രങ്ങളുടേയൂം , ഗ്രഹങ്ങളുടേയും സഞ്ചാര പാതയെ ക്കുരിച്ചും,അതിനാവശ്യമയ ഗോളത്രിഗോണമിതിയെക്കുരിച്ചുമാണ്

 

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!