അന്താരാഷ്ട്ര യോഗദിനം – വാരാചരണവുമായി നാഷണൽ ആയുഷ് മിഷനും ഭാരതീയ ചികിത്സാ വകുപ്പും

by | Jun 15, 2021 | Spirituality | 0 comments

കൊച്ചി : ജൂൺ 21 ന് നടക്കുന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് മുന്നോടിയായി നാഷണൽ ആയുഷ്മിഷനും ഭാരതീയ ചികിത്സാ വകുപ്പും ചേർന്ന് ഒരാഴ്ച നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾക്ക് തുടക്കമായി . സ്കൂൾ വിദ്യാർത്ഥികൾക്ക് ഓൺലൈൻ യോഗാ പഠനം,ഓക്സിജൻ വിതരണത്തിലൂടെ കോവിഡ് സേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന ആർ ടി ഒ വകുപ്പിലെ ജീവനക്കാർക്ക് പ്രാണായാമ പരിശീലനം, സ്കൂൾ കോളേജ് വിദ്യാർത്ഥികൾ . പൊതുജനങ്ങൾ എന്നിവർക്ക് യോഗാഭ്യാസ മത്സരം, അദ്ധ്യപ്രകർക്കും വിദ്യാർത്ഥികൾക്കുമായി കഴുത്തും കണ്ണും സംരക്ഷിക്കാം യോഗയിലൂടെ എന്ന വിഷയത്തിൽ പരിശീലനവും ക്ലാസ്സും . ഡോക്ടർമാർക്ക് യോഗാ പരിശീലനം , യോഗയും മാനസിക അര്യോഗ്യവും എന്ന വിഷയത്തിൽ വെബിനാർ , പ്രമേഹം, സന്ധിവാതം, പി.സി.ഒ.ഡി എന്നീ അസുഖങ്ങൾക്കും ഗർഭകാലത്തുമുള്ള യോഗമുറകൾക്കും പ്രാണായാമം, ശ്വാസന വ്യായാമം, തുടക്കക്കാർക്കുള്ള യോഗ തുടങ്ങിയ വകൾക്കുമുള്ള വീഡിയോകൾ എന്നിവയാണ് സജ്ജമാക്കിയിട്ടുള്ളത്. സംസ്ഥാന തലത്തിൽ രണ്ടു ദിവസങ്ങളിലായി നടക്കുന്ന 26 മണിക്കൂർ നീണ്ടു നിൽക്കുന്ന യോഗാത്തോൺ പരിപാടിയിലും ജില്ലയുടെ പ്രാതിനിധ്യമുണ്ടാകും.കോതമംഗലം ചെറുവട്ടൂർ ആയുഷ് വെൽനസ് സെന്റർ, മൂവാറ്റുപുഴ ആയുഷ് ഗ്രാമം എന്നീ പദ്ധതികളുടെ ഏകോപനത്തിലാണ് പരിപാടി നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്
9526960082( ചെറുവട്ടൂർ ), 9745476017, 9400031575 (മൂവാറ്റുപുഴ ) ബന്ധപ്പെടുക.

വാരാചരണ പരിപാടികളുടെ ഉദ്ഘാടനം മാത്യു കുഴൽനാടൻ എം എൽ എ ഓൺലൈനിൽ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു.ആയുർവേദ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: സോണിയ , നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മനേജർ ഡോ.എം.എസ്. നൗഷാദ്,ആയുഷ്ഗ്രാം നോഡൽ ഓഫീസർ ഡോ: ഷീല പി എസ്,ആയുഷ് വെൽനസ് നോഡൽ ഓഫീസർ ഡോ: ജോർജ്ജ് മാത്യു, നാഷണൽ ആയുഷ് മിഷൻ മെഡിക്കൽ ഓഫീസർമാരായ ഡോ: നിമ്മി കെ.പി , ഡോ: അനു ഏലിയാസ് , യോഗാ ട്രെയിനർ ഡോ: മനു വർഗീസ് എന്നിവർ സംസാരിച്ചു

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!