അന്ധകാരനഴി ഷട്ടർ സമയബന്ധിതമായി പ്രവർത്തിപ്പിക്കും – മന്ത്രി പി പ്രസാദ്

by | Jun 15, 2021 | Latest | 0 comments

ആലപ്പുഴ: അരൂർ,ചേർത്തല മേഖലകളിലെ കൃഷിക്ക് പ്രയോജനകരമായ വിധത്തിൽ  അന്ധകാരനഴി ഷട്ടർ സമയബന്ധിതമായി അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നതിനുള്ള  ക്രമീകരണം ഒരുക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. ചേർത്തല വെട്ടക്കൽ എ-ബ്ലോക്ക് പാടശേഖരത്ത് നെല്ലും പച്ചക്കറി വിത്തും വിത ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സർക്കാർ കൃഷിക്കാർക്ക് എല്ലാ സഹായവും നൽകും. സർക്കാരിൻറെ ഭാഗത്തുള്ള വീഴ്ച ചൂണ്ടിക്കാട്ടിയാൽ ഉടൻ പരിഹാരം കാണും. എന്നാൽ നെൽകൃഷിയെ അവഗണിച്ച് വേറിട്ട പരിപാടികളുമായി ബന്ധപ്പെട്ടവർ നീങ്ങിയാൽ അത് അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. കൃഷി സംരക്ഷിക്കാന്‍ കൃഷിക്കാര്‍ മുന്നിട്ടിറങ്ങണം. വിഷമില്ലാത്ത ഭക്ഷണമേ കഴിക്കൂ എന്ന ശാഠ്യത്തിലേക്ക് മലയാളി മാറണമെന്നും നെൽകൃഷി വ്യാപിപ്പിക്കുന്നതിലൂടെ അതിന് കരുത്ത് പകരാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ സുഭിക്ഷ കേരളം പദ്ധതി പ്രകാരം 20 ഏക്കറിലും കേന്ദ്ര സർക്കാർ ആവിഷ്കരിച്ചിട്ടുള്ള അഡാക്കിന്‍റെ സംയോജിത നെല്ല്-മത്സ്യകൃഷി പദ്ധതിപ്രകാരം 40 ഏക്കറിലും പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത്, പട്ടണക്കാട് ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ സഹായത്തോടെ മൂന്ന് ഗ്രൂപ്പുകളായി കൃഷിയിറക്കുകയാണ് ചെയ്യുന്നത്.  വിത ഉദ്ഘാടനത്തിന് + ശേഷം പച്ചക്കറി നടീൽ ഉദ്ഘാടനം തുറവൂർ കരിനില വികസന ഏജൻസി വൈസ് ചെയർമാൻ എം സി സിദ്ധാർത്ഥൻ നിര്‍വഹിച്ചു. എ ബ്ലോക്ക് കരിനില കർഷകസംഘം സെക്രട്ടറി മോഹൻദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോർഡിനേറ്റർ പി എന്‍ പ്രസന്നൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആർ ജീവൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജയ പ്രതാപൻ, പഞ്ചായത്ത് അംഗം കെ ഡി ജയരാജ്, ഗ്രൂപ്പ് കണ്‍വീനര്‍മാരായ കെ എസ് മുരളീധരൻ, ജിജിമോന്‍, സാജന്‍  കൃഷി അസിസ്റ്റൻറ് ഡയറക്ടര്‍ റെയ്ച്ചല്‍ സോഫി , കൃഷി ഓഫീസര്‍ സിജി. എന്‍ നാഥ്, ബേബി ഷീജ, സൂജ ഈപ്പന്‍ എന്നിവര്‍ സംസാരിച്ചു.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!