ആയിരനാഴി കോവിലകം

by | Apr 10, 2020 | History | 0 comments

ഇത്‌ ആയിരനാഴി കോവിലകം-(ആയിരനാഴി കോവിലകം,മങ്കട കോവിലകം, അരിപ്ര, കടന്നമണ്ണ എന്നീ കോവിലകങ്ങളിൽ വച്ചുള്ളതിൽ വയസ്സിനു മൂത്ത തമ്പുരാനെയാണു വള്ളുവനാടിന്റെ രാജാവായി,വള്ളുവകോനാതിരിയായി തിരഞ്ഞെടുക്കുക) ആയിരനാഴി എന്ന പേരിന്‌ കാരണമായി എന്ന് ഇന്നും വിശ്വസിച്ചു പോരുന്ന കാലത്തിനു മായ്ക്കാൻ കഴിയാത്ത പ്രതാപത്തിന്റെ അടയാളം.വർഷങ്ങൾക്കു മുമ്പ്‌ ദിവസവും ആയിരംനാഴി വെച്ചുവിളമ്പി ഊട്ടിയിരുന്ന പാരമ്പര്യമുണ്ടായിരുന്ന കോവിലകമായിരുന്നു . അതു കൊണ്ടായിരുന്നു ആയിരനാഴി കോവിലകം എന്ന പേരു വന്നത്‌. പോരാത്തതിനു സമ്പന്നതയുടെ കാര്യത്തിലും കൃഷിയുടെ കാര്യത്തിലും ,ഇവർ മുൻപന്തിയിലായിരുന്നു. അതൊക്കെ കൊണ്ടാവാം ആയിരനാഴി എന്ന പേരുവന്നത്‌. പണ്ടുകാലത്ത്‌ ഇവിടെ അത്താഴപട്ടിണിക്കാർക്കായി ഭോജനശാലയെല്ലാം കെട്ടി ഭക്ഷണം കൊടുത്തിരുന്നുവത്രെ.

ഏകദേശം എണ്ണൂറിലധികം പഴക്കം കാണും ആയിരനാഴി കോവിലക പരമ്പരയ്ക്ക്‌. വള്ളുവകോനാതിരിയുടെ ആദ്യവും ആസ്ഥാനവും കടന്നമണ്ണയായിരുന്നു. ഇതിൽ നിന്നു പലകാലത്തായി പിരിഞ്ഞു പോന്നു മങ്കട , ആയിരനാഴി, അരിപ്ര,എന്നീ കോവിലകങ്ങൾ ഉണ്ടായി.ഏതാണു ആദ്യം പിരിഞ്ഞു പോയത്‌ എന്നതിനു രേഖകളില്ലാ. മാത്രമല്ലാ ഈ നാലുകോവിലകങ്ങളും സ്ഥിതി ചെയ്യുന്നത്‌ ഏതാണ്ട്‌ അഞ്ചു നാഴിക ചുറ്റളവിലുള്ള സമീപപ്രദേശങ്ങളിലാകുന്നു.പ്രതാപകാലത്തിന്റെ തിരുശേഷിപ്പുകള്‍ കുറെയൊക്കെ അവശേഷിച്ചിട്ടുള്ള വള്ളുവനാട്ടിലെ കോവിലകമാണ് ആയിരനാഴികോവിലകം.

കോവിലകത്തിനു ഏകദേശം ഒന്നരനൂറ്റാണ്ടിന്റെ പഴക്കം കണക്കാക്കുന്നു.തൊട്ടടുത്തുതന്നെയുള്ള കെട്ടിടത്തിനു ,പത്തായപ്പുരയ്ക്ക്‌ 70വര്‍ഷത്തെ പഴക്കമുണ്ട്.അഞ്ച് ഏക്രയോളം വരുന്ന പ്രദേശത്ത് 40സെന്റ് സ്ഥലത്താണ് ആയിരനാഴികോവിലകം സ്ഥിതിചെയ്യുന്നത്.26മുറികളും അടുക്കള,വരാന്ത,രണ്ടുനടുമുറ്റങ്ങള്‍,തെക്കിനി എന്നിവയടങ്ങിയ എട്ട് കെട്ടായാണ് കോവിലകം നിര്‍മ്മിച്ചിരിക്കുന്നത്.1904 ആണു ഈ കാണുന്ന കോവിലകം പണിപൂർത്തിയായത്‌. സാക്ഷാൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ സഹോദരൻ കൊച്ചുണ്ണി തമ്പുരാന്റെ പ്ലാനിൽ , അവർ രണ്ട്‌ പേരും ആയിരനാഴിയിൽ വന്നു താമസിച്ച്‌ കൊടുങ്ങല്ലൂർ നിന്നു ശിൽപ്പികളെ കൊണ്ടുവന്നാണു ഈ കോവിലകം നിർമ്മിച്ചിരിക്കുന്നത്‌.നമ്പൂതിരിമാര്‍ തന്നെയാണ് കോവിലകത്തിനു വേണ്ടി കൊത്തുപണികള്‍തീര്‍ത്തത്.ഇവിടുത്തെ വാസ്തുവിദ്യ കാണെണ്ടതു തന്നെയാണു . മാപ്പിളലഹളക്കാലത്ത്‌ അക്രമികൾ ഇവിടുത്തെ വാതിലുകൾ ഇടിച്ചു പൊളിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ലാ. അത്രയ്ക്കു ഗംഭീരാണു ഇവിടുത്തെ മരപ്പണികൾ.രണ്ടുനടുമുറ്റത്തിൽ ഒരു നടുമുറ്റം വളരെ വലിപ്പമേറിയതാണു . അവിടെ വച്ചാണു ഇവിടുത്തെ അംഗങ്ങളുടെ വിവാഹം നടക്കുക.
കോവിലകം ക്ഷേത്രത്തിലും തെക്കിനിയിലും തിരുമാന്ധാം കുന്നിലമ്മയാണ് പ്രതിഷ്ഠ.മുന്‍ഭാഗത്ത് അരികിലായി കുളിപ്പുരയോടുകൂടിയ കുളം ഉണ്ട്‌ ഏകദേശം എൺപത്‌ വർഷങ്ങൾക്കു മുന്നെ കൊല്ലംങ്കോട്‌ രാജാവ്‌ ആയിരനാഴി സന്ദർശ്ശിക്കാൻ വന്നപ്പോൾ, അദ്ദേഹത്തിനു കുളത്തിലെ കുളി നിബന്ധനയിൽ ഉള്ളതിലാനും , 15 ദിവസത്തിനുള്ളിൽ വെട്ടുകെല്ല്ലാൽ പടുത്തുണ്ടാക്കിയ കുളമാണിത്‌.കോവിലകത്തിനു മുന്നിലൂടെ തോടു ഒഴുകുന്നുണ്ട്‌ . തോടിനോട്‌ ചേർന്ന് കുളപ്പുരയും ഉണ്ടാക്കിയിട്ടുണ്ട്‌. കുളം നിർമ്മിക്കുന്നതിനു മുന്നും അവിടെയായിരുന്നു കോവിലകത്തുള്ളവരുടെ നീരാട്ട്‌.തോടിനു കുറുകെ കോവിലകത്തെ ബന്ധിച്ചു നൂറ്റാണ്ടുകൾ പഴക്കമുള്ള ബ്രിട്ടീഷുകാരുടെ കാലത്ത്‌ നിർമ്മിച്ച ഇരുമ്പു പാലമുണ്ട്‌.പ്രതാപകാലത്ത് പന്ത്രണ്ടാനകളും നിരവധിസ്ഥലങ്ങളും ഉണ്ടായിരുന്നു.ആയിരനാഴി കോവിലകത്ത്‌ നിന്നു ഒരുപാട്‌ പ്രസിദ്ധരായ ഭരണാധികാരികൾ / വള്ളുവകോനാതിരിമാർ ഉണ്ടായിരുന്നു. സംസ്കൃത വിദ്ദ്വാനും കവിയുമായിരുന്ന ശ്രീ പൊന്നുണ്ണി രാജ,അതു പോലെ ആതുരസേവനരംഗത്തെ ഇതിഹാസമായിരുന്ന നന്മയുടെ മനുഷ്യരൂപമായിരുന്ന തമ്പുരാൻ ഡോക്ടർ എന്നറിയപ്പെടുന്ന ഡോ. ശ്രീ എ.സി.കെ രാജ , തുടങ്ങിയവർ ഈ ആയിരനാഴി കോവിലകത്തു നിന്നുള്ള പ്രസിദ്ധരായ വള്ളുവകോനാതിരിമാർ ആയിരുന്നു. ശ്രീ എ സി ഉദയവർമ്മ രാജയായിരുന്നു ആയിരനാഴികോവിലകത്ത്‌ നിന്നുള്ള അവസാനത്തെ വള്ളുവകോനാതിരി.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

മലയാളികളുടെ വിധുബാലയ്ക്ക് ഇന്ന് എഴുപതാം പിറന്നാൾ

മലയാളികളുടെ വിധുബാലയ്ക്ക് ഇന്ന് എഴുപതാം പിറന്നാൾ

മലയാളികളുടെ പ്രിയപ്പെട്ട നായിക വിധുബാലയ്ക്ക് ഇന്ന് എഴുപതാം പിറന്നാൾ .1954 മെയ് 24 നാണ് ജനനം .1970 കളുടെ മധ്യത്തിൽ അഭിനയരംഗത്തേക്ക് വന്ന വിധുബാല അവരുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച സമയത്ത് ചലച്ചിത്രരംഗത്ത് നിന്ന് പിന്മാറുകയായിരുന്നു .ചലച്ചിത്രഛായാഗ്രാഹകൻ മധു...

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള പരിശീലനം നടന്നുവരുന്നു

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള പരിശീലനം നടന്നുവരുന്നു

സംസ്ഥാനത്ത് 13,000 ഹൈസ്‌കൂൾ, ഹയർസെക്കൻഡറി അധ്യാപകർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കൈറ്റിന്റെയും നേതൃത്വത്തിൽ നടന്നു വരുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള പരിശീലനം പൂർത്തിയാക്കി. അടുത്ത ബാച്ചുകൾക്കായുള്ള പരിശീലനം 140 കേന്ദ്രങ്ങളിലായി മെയ് 23-നും 27-നും...

മഹാരാഷ്ട്ര തീരത്ത് അഞ്ച് ജീവനക്കാരുമായി മത്സ്യബന്ധന കപ്പൽ ഐസിജി പിടികൂടി; 27 ലക്ഷം രൂപ വിലവരുന്ന കണക്കിൽ പെടാത്ത അഞ്ച് ടൺ ഡീസൽ പിടികൂടി

മഹാരാഷ്ട്ര തീരത്ത് അഞ്ച് ജീവനക്കാരുമായി മത്സ്യബന്ധന കപ്പൽ ഐസിജി പിടികൂടി; 27 ലക്ഷം രൂപ വിലവരുന്ന കണക്കിൽ പെടാത്ത അഞ്ച് ടൺ ഡീസൽ പിടികൂടി

2024 മെയ് 16-ന് മഹാരാഷ്ട്ര തീരത്ത് അനധികൃതമായി ഡീസൽ കടത്തുകയായിരുന്ന 'ജയ് മൽഹർ' എന്ന അഞ്ചംഗ മത്സ്യബന്ധന കപ്പൽ ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ഐസിജി) പിടികൂടി. മത്സ്യബന്ധനത്തിൽ ഒളിപ്പിച്ച ഏകദേശം 27 ലക്ഷം രൂപ വിലമതിക്കുന്ന അഞ്ച് ടൺ കണക്കിൽപ്പെടാത്ത ഡീസൽ. പരിശോധനയിൽ ചെറിയ അളവിൽ...

റഷ്യ ; പുതിയ സർക്കാരിന്റെ ആദ്യയോഗം നടന്നു

റഷ്യ ; പുതിയ സർക്കാരിന്റെ ആദ്യയോഗം നടന്നു

പുതുതായി നിയമിതനായ ഗവൺമെൻ്റിൻ്റെ ആദ്യ യോഗത്തിൽ മിഖായേൽ മിഷുട്ടിൻ അധ്യക്ഷനായി .. ജനങ്ങളോട് നന്ദി പറഞ്ഞുകൊണ്ട് യോഗം ആരംഭിച്ചു .അതേസമയം, ഇത് ഒരു വലിയ ഉത്തരവാദിത്തവുമാണ്. പ്രസിഡൻ്റും റഷ്യയിലെ ജനങ്ങളും നമ്മിൽ അർപ്പിക്കുന്ന വിശ്വാസത്തിന് അനുസൃതമായി സർക്കാർ ഉത്സാഹത്തോടെയും...

ടിപ്പണികളും സങ്കീർണമായ ചോദ്യങ്ങളും ചോദിക്കരുത് ; പിന്നോക്ക വിഭാഗ കമ്മീഷൻ

വിശദീകരണങ്ങളും വ്യാഖ്യാനങ്ങളും ടിപ്പണികളും ആവശ്യപ്പെടരുതെന്നും സംശയ നിവാരണം തേടരുതെന്നും സുദീര്ഘവും സങ്കീർണവുമായ ചോദ്യങ്ങളും ചോദിക്കരുതെന്നും കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ വിവരാവകാശ ചോദ്യങ്ങൾക്കുള്ള മറുപടിയായിഅപേക്ഷകനോട് പറഞ്ഞു .സംസ്ഥാന പിന്നോക്ക വിഭാഗ പട്ടികയിൽ ജാതി...

error: Content is protected !!