ആലുങ്കൽ കടവ് പാലം: ജൂലൈ 31 നകം ഭൂമി ഏറ്റെടുത്ത് നൽകും

by | Jun 12, 2020 | Latest | 0 comments

എറണാകുളം: ആലുവ നിയോജക മണ്ഡലത്തിലെ ആലുങ്കൽ കടവ് പാല ത്തിൻ്റെ അനുബന്ധ റോഡുകളുടെ നിർമ്മാണത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ ജൂലൈ 31 നകം പൂർത്തിയാക്കാൻ തീരുമാനം. കളക്ടറേറ്റിൽ എം എൽ എ അൻവർ സാദത്തിൻ്റെ സാന്നിധ്യത്തിൽ  മന്ത്രി വി.എസ് സുനിൽകുമാറും കളക്ടർ എസ്. സുഹാസുമായി നടത്തിയ ചർച്ചയിലാണ് നിർമ്മാണ പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കാൻ തീരുമാനമായത്. പാലത്തിൻ്റെ പൂർത്തീകരണത്തിനായി 28 സെൻ്റ് ഭൂമി നികത്തുന്നതിനുള്ള അനുമതി സർക്കാർ നേരത്തെ നൽകിയിരുന്നു. ഇതുൾപ്പടെ 79 സെൻ്റ് സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. സ്ഥലത്തിൻ്റെ സാമൂഹ്യ പ്രത്യാഘാത പഠനം പൂർത്തിയായി. തുടർന്നുള്ള നടപടിക്രമങ്ങൾ ജൂലൈ 31 നകം പൂർത്തിയാക്കണമെന്ന് മന്ത്രി യോഗത്തിൽ നിർദ്ദേശിച്ചു.

അനുബന്ധ റോഡുകൾ നിർമ്മിച്ചിട്ടില്ലാത്തതിനാൽ പാലം ഉപയോഗ ശൂന്യമാണ്. നിലവിൽ തരിശുഭൂമിയായി കിടക്കുന്ന ഈ പ്രദേശത്ത് കനത്ത മഴയിൽ വെള്ളപ്പൊക്കമുണ്ടാകുന്നതിനാൽ 20 വർഷത്തിലേറെയായി നെൽകൃഷി ചെയ്യാൻ കഴിയാത്ത അവസ്ഥയിലുമാണ്.

മണ്ഡലത്തിലെ തന്നെ പുറയാർ റയിൽവേ ഓവർ ബ്രിഡ്ജിനായുള്ള സ്ഥലം ഏറ്റെടുക്കൽ നടപടികളുടെ പുരോഗതിയും യോഗത്തിൽ വിലയിരുത്തി. സ്ഥലത്തെ സംബന്ധിച്ച് സാമൂഹ്യ പ്രത്യാഘാത പoനം നടത്തുന്നതിനായി കേരള വോളൻ്ററി ഹെൽത്ത് സർവീസസ് കോട്ടയത്തിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജൂലൈ 12നകം മാത്രമേ പഠനം പൂർത്തിയാകൂ. റിപ്പോർട്ട് ലഭിച്ച ശേഷം ഭൂമി ഏറ്റെടുക്കൽ നടപടികൾ ദ്രുതഗതിയിലാക്കുമെന്ന് ഡപ്യൂട്ടി കളക്ടർ എം.വി. സുരേഷ് കുമാർ യോഗത്തിൽ അറിയിച്ചു.  പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷിജി കരുണാകരൻ , നെടുമ്പാശ്ശേരി സ്പെഷൽ തഹസിൽദാർ വിനോദ് ജി മുല്ലശ്ശേരി എന്നിവരും യോഗത്തിൽ പങ്കെടുത്തു.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!