ഇന്റലിജന്റ് ഇ-ഗവേണന്‍സ് വഴി തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തും : മുഖ്യമന്ത്രി

by | Sep 28, 2020 | Uncategorized | 0 comments

സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകളില്‍ നടപ്പാക്കുന്ന ഇന്റലിജന്റ് ഇ-ഗവേണന്‍സ് സംവിധാനത്തിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അധികാര വികേന്ദ്രീകൃത ആസൂത്രണ പ്രക്രിയ മെച്ചപ്പെടുന്നതോടെ ജനങ്ങള്‍ക്കു കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാകുമെന്നാണു സര്‍ക്കാര്‍ കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മപദ്ധതിയില്‍പ്പെടുത്തി 150 ഗ്രാമ പഞ്ചായത്തുകളില്‍ നടപ്പാക്കുന്ന ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്മെന്റ് സംവിധാനത്തിന്റെ(ഐ.എല്‍.ജി.എം.എസ്) സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

പഞ്ചായത്തുകളിലെ ഇ-ഗവേണന്‍സ് രംഗത്തു പുതിയ കാല്‍വയ്പ്പാണ് ഐ.എല്‍.ജി.എം.എസ് പദ്ധതിയെന്നു മുഖ്യമന്ത്രി പറഞ്ഞു. പഞ്ചായത്തുകളില്‍നിന്നു ലഭ്യമാകുന്ന 200ല്‍പ്പരം സേവനങ്ങള്‍ക്കുള്ള അപേക്ഷകളും പരാതികളും അപ്പീലുകളും നിര്‍ദേശങ്ങളും ഓണ്‍ലൈനായി ഒറ്റ പ്ലാറ്റ്ഫോമില്‍നിന്ന് അയക്കാനുള്ള സംവിധാനമാണ് ഇതുവഴി ലഭ്യമാകുന്നത്. സുതാര്യവും ലളിതവുമായ നടപടിക്രമങ്ങളിലൂടെ വീട്ടിലിരുന്ന് അക്ഷയ കേന്ദ്രങ്ങള്‍ വഴി കാലതാമസമില്ലാതെ ഇ-സേവനങ്ങള്‍ നേടിയെടുക്കാനാകും. വെബ് അധിഷ്ഠിതമായാണു ഫയലുകള്‍ കൈകാര്യം ചെയ്യുന്നത് എന്നതിനാല്‍ ജീവനക്കാര്‍ക്ക് ആവശ്യമെങ്കില്‍ വീട്ടിലിരുന്നും ഓഫിസ് പ്രവര്‍ത്തനം സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം ജില്ലയിലെ ചെമ്മരുതി ഗ്രാമ പഞ്ചായത്തിലാണു പദ്ധതിയുടെ ട്രയല്‍ റണ്‍ നടന്നത്. ട്രയല്‍ വിജയകരമായതോടെ ആദ്യ ഘട്ടത്തില്‍ 150 പഞ്ചായത്തുകളില്‍ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. എല്ലാ പഞ്ചായത്തുകളിലും പദ്ധതി നടപ്പാക്കുന്നതോടെ സംസ്ഥാനത്തെ പഞ്ചായത്തുകളില്‍നിന്നുള്ള എല്ലാ സേവനങ്ങളും വെബ് അധിഷ്ഠിതമാകും. ഓപ്പണ്‍ സോഴ്സ് സാങ്കേതിക വിദ്യയില്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് ഐ.എല്‍.ജി.എം.എസ്. സോഫ്റ്റ്വെയര്‍ തയാറാക്കിയത്.

കോവിഡ് പശ്ചാത്തലത്തിലും പഞ്ചായത്ത് അധികൃതരും ഐ.ടി. വകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ നിരന്തര പരിശ്രമഫലമായാണു സോഫ്‌റ്റ്വെയര്‍ യാഥാര്‍ഥ്യമായതെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച തദ്ദേശ സ്വയംഭരണ മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. ജനകീയാസൂത്രണത്തിന്റെ 25-ാം വര്‍ഷത്തിലേക്കു കടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണു കാഴ്ചവെയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദ മുരളീധരനും ചടങ്ങില്‍ ഓണ്‍ലൈനായി പങ്കെടുത്തു.

ചെമ്മരുതി പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ വി. ജോയ് എം.എല്‍.എ പദ്ധതിയുടെ ശിലാഫലകം അനാച്ഛാദനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എച്ച് സലിം, ആരോഗ്യ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രഞ്ജിത്, പഞ്ചായത്ത് ഡയറക്ടര്‍ പി.കെ. ജയശ്രീ, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ഡയറക്ടര്‍ ഡോ. എസ്. ചിത്ര തുടങ്ങിയവര്‍ പങ്കെടുത്തു.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!