എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സേവനം ഓൺലൈനാക്കി

by | Jul 4, 2020 | Uncategorized | 0 comments

തൃശൂർ :  കോവിഡ് 19  രോഗവ്യാപന  പ്രതിരോധത്തിന്റെ ഭാഗമായി  ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഉദ്യോഗാർത്ഥികളുടെ തിരക്ക് നിയന്ത്രിക്കാൻ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഓൺലൈൻ സംവിധാനങ്ങൾ ഏർപ്പെടുത്തി.  എംപ്ലോയ്മെന്റ്   എക്സ്ചേഞ്ചിൽ നിന്നും  നൽകുന്ന രജിസ്ട്രേഷൻ, പുതുക്കൽ, സർട്ടിഫിക്കറ്റ്  ചേർക്കൽ എന്നീ  സേവനങ്ങൾ 2009 സെപ്റ്റംബർ 30 വരെ ഉദ്യോഗാർഥികളുടെ  സൗകര്യാർത്ഥം www.eemployment.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി മാത്രമായിരിക്കും ലഭിക്കുക.
ശരണ്യ / കൈവല്യ സ്വയംതൊഴിൽ പദ്ധതികളുടെ  വായ്പാ തിരിച്ചടവ്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി  താൽക്കാലിക  നിയമനം കിട്ടിയവരുടെ വിടുതൽ  സർട്ടിഫിക്കറ്റ്  ചേർക്കൽ എന്നീ സേവനങ്ങൾ ബന്ധപ്പെട്ട   എക്സ്ചേഞ്ചുകൾ  വഴി   നേരിട്ട് ലഭ്യമാക്കുന്നതാണ്. പുതിയ രജിസ്ട്രേഷൻ, സർട്ടിഫിക്കറ്റ് ചേർക്കൽ, തൊഴിൽ പരിചയ സർട്ടിഫിക്കറ്റ്  ചേർക്കൽ എന്നിവ www.eemployment.kerala.gov.in  എന്ന  വെബ്സൈറ്റ്   വഴി  ഓൺലൈനായി  നിർവഹിക്കണം. അസ്സൽ സർട്ടിഫിക്കറ്റുകൾ 2020 ഒക്ടോബർ  മാസം  മുതൽ 2020 ഡിസംബർ 31നകം  അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ  പരിശോധനയ്ക്കായി   ഹാജരാക്കിയാൽ  മതിയാകും.  2019 ഡിസംബർ  20ന്  ശേഷം ജോലിയിൽ  നിന്നും   നിയമാനുസൃതം   വിടുതൽ ചെയ്യപ്പെട്ട് ഡിസ്ചാർജ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന ഉദ്യോഗാർഥികൾക്ക് 2020 ഡിസംബർ 31 വരെ സീനിയോറിറ്റി നിലനിർത്തിക്കൊണ്ട്    വിടുതൽ    സർട്ടിഫിക്കറ്റ്   ചേർത്ത്  നൽകുന്നതാണ്.
2020 ജനുവരി മുതൽ 2020 സെപ്റ്റംബർ  വരെ രജിസ്ട്രേഷൻ പുതുക്കേണ്ടവർക്ക് 2020 ഡിസംബർ 31വരെ രജിസ്ട്രേഷൻ പുതുക്കൽ അനുവദിക്കുന്നതാണ്. 2019 മാർച്ചിനോ അതിനുശേഷമോ രജിസ്ട്രേഷൻ  പുതുക്കേണ്ട   പട്ടികജാതി  പട്ടികവർഗ  വിഭാഗത്തിൽപ്പെട്ട   ഉദ്യോഗാർത്ഥികൾക്കും  ഈ  ആനുകൂല്യം 2020   ഡിസംബർ  31  വരെ ലഭിക്കും.  ഈ കാലയളവിൽ   ഉദ്യോഗാർത്ഥികൾ ഫോൺ / ഇമെയിൽ മുഖേന അതത്  എംപ്ലോയ്മെന്റ്   എക്സ്ചേഞ്ചിൽ ബന്ധപ്പെട്ട്   രജിസ്ട്രേഷൻ പുതുക്കണം.
ഓൺലൈൻ സേവനങ്ങൾ സംബന്ധിച്ച മാർഗ്ഗ  നിർദ്ദേശങ്ങൾക്കായി ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുമായി ബന്ധപ്പെടുക. ഫോൺ- 0487 2331016, 2333742, ഇമെയിൽ വിലാസം: deestr.emp.  lbr@kerala.gov.in.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!