ഓണം-ബക്രീദ് ഖാദിമേളയ്ക്ക് ജില്ലയില്‍ തുടക്കം

by | Jul 29, 2020 | Uncategorized | 0 comments

കേരള ഖാദി  ഗ്രാമവ്യവസായ  ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ ഓണം-ബക്രീദ് ഖാദിമേള തുടങ്ങി.  ഇലന്തൂര്‍  ജില്ലാ ഖാദി  ഗ്രാമവ്യവസായ  ഓഫീസ്  അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി മേളയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. മുന്‍വര്‍ഷങ്ങളിലെ പോലെ വേണ്ടത്ര  പിന്തുണ  പൊതുസമൂഹത്തില്‍  നിന്നും ഉണ്ടാകണമെന്നും ഖാദി മേഖലയെ സംബന്ധിച്ച് ഇതു ചെറുത്തുനില്‍പ്പിന്റെയും അതിജീവനത്തിന്റെയും ഘട്ടമാണെന്നും ജില്ലാ പഞ്ചായത്ത്  പ്രസിഡന്റ്    അന്നപൂര്‍ണാദേവി പറഞ്ഞു.

ആഗസ്റ്റ് 30 വരെ നടക്കുന്ന മേളയില്‍ 30 ശതമാനം വരെ ഗവണ്‍മെന്റ് റിബേറ്റോടുകൂടി വിവിധയിനം ഖാദി  തുണിത്തരങ്ങള്‍  ലഭിക്കും.  ഇലന്തൂരില്‍ തന്നെ ഉത്പാദിപ്പിക്കുന്ന നല്ലെണ്ണ, ബാര്‍സോപ്പ്, തേന്‍ എന്നിവയും മേളയില്‍ ലഭ്യമാണ്.

ആദ്യ  വില്‍പന  ലീലാമ്മ  എബ്രഹാമിന് നല്‍കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി നിര്‍വഹിച്ചു. പ്രോജക്ട് ഓഫീസര്‍ ഷാജി ജേക്കബ് അധ്യക്ഷത വഹിച്ചു. ജൂനിയര്‍ സൂപ്രണ്ട് കെ.ജി വേണുഗോപാല്‍ സ്വാഗതവും  സീനിയര്‍ സഹകരണ ഇന്‍സ്‌പെക്ടര്‍ ടി.എസ് പ്രദീപ്കുമാര്‍ നന്ദിയും പറഞ്ഞു.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!