കുട്ടികളുള്ള വീടുകളിൽ പുസ്തകം എത്തിക്കുക പ്രധാനം: മുഖ്യമന്ത്രി

by | Jun 19, 2021 | Uncategorized | 0 comments

*വായനാപക്ഷാചരണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
കോവിഡ് കാലത്ത് കുട്ടികളുള്ള വീടുകളിൽ പുസ്തകം എത്തിക്കുക പ്രധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡ് സൃഷ്ടിക്കുന്ന മാനസിക പിരിമുറുക്കം ഒഴിവാക്കാൻ ഇത് ഉപകരിക്കും. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി ഏറ്റവും അധികം ബാധിച്ച വിഭാഗമാണ് കുട്ടികൾ. മാനസികവും ശാരീരികവുമായി അവർ ധാരാളം പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരും കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലും  പി.എൻ. പണിക്കർ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച വായനാപക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെമ്പാടും ഗ്രന്ഥശാലകൾ രൂപീകരിക്കുന്നതിനും അവയ്ക്ക് പ്രോത്സാഹനം നൽകുന്നതിനുമായി പി.എൻ പണിക്കർ നടത്തിയ പരിശ്രമങ്ങൾ കേരള ചരിത്രത്തിന്റെ ഭാഗമാണ്. വായിച്ചു വളരുക ചിന്തിച്ച്  വിവേകം നേടുക എന്ന പി.എൻ പണിക്കർ ഉയർത്തിയ മുദ്രാവാക്യത്തിന് എക്കാലവും പ്രസക്തിയുണ്ട്. തിരുവിതാംകൂറിൽ പ്രവർത്തിച്ചിരുന്ന ഗ്രന്ഥശാലകളുടെ കൂട്ടായ്മക്കായി അദ്ദേഹം നടത്തിയ പരിശ്രമങ്ങളുടെ തുടർച്ചയായിരുന്നു കേരള ഗ്രന്ഥശാല സംഘത്തിന്റെ രൂപീകരണമെന്നു മുഖ്യമന്ത്രി പറഞ്ഞു. അതിന്റെ ആദ്യ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചതും പി.എൻ പണിക്കരാണ്. പി.എൻ പണിക്കരെ പോലെത്തന്നെ ഗ്രന്ഥശാല രംഗത്ത് ഉന്നത ശീർഷനായിരുന്നു ഐ.വി. ദാസ് മാഷ്. അധ്യാപകൻ, പ്രാസംഗികൻ, പത്രാധിപർ, ഗ്രന്ഥകർത്താവ് തുടങ്ങി നിരവധി മേഖലകളിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു ഗ്രാമത്തെയാകെ വായനയിലേക്ക് നയിച്ച കൊട്ടാരക്കര താലൂക്കിലെ ബാപ്പുജി ഗ്രന്ഥശാല സ്ഥിതിചെയ്യുന്ന പെരുങ്കുളം പ്രദേശത്തെ  പുസ്തക ഗ്രാമമായി മുഖ്യമന്ത്രി ചടങ്ങിൽ പ്രഖ്യാപിച്ചു.

മനുഷ്യരാശിയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ വായന എന്ന പ്രക്രിയ നൽകിയിട്ടുള്ള സംഭാവന അതുല്യമാണെന്ന് അധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. പട്ടം ഗവ. മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മാനവ പുരോഗതിയുടെ പാതയിൽ വെളിച്ചം വിതറിക്കൊണ്ട് തലയെടുപ്പോടെ ഉയർന്ന് നിൽക്കുന്നവയാണ് നമ്മുടെ ലൈബ്രറികളും അവയിലെ പുസ്തകങ്ങളുമെന്ന് മന്ത്രി പറഞ്ഞു. നോ ഡിജിറ്റൽ ഡിവൈഡ് എന്ന കാമ്പയിനിന്റെ ഭാഗമായി പട്ടം ഗവ. മോഡൽ  ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികൾക്കുള്ള സ്മാർട്ട്‌ഫോണുകളുടെ വിതരണോദ്ഘാടനം മന്ത്രി നടത്തി.

പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ ആശംസാ സന്ദേശം കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ മധു ചടങ്ങിൽ വായിച്ചു. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ മുഖപത്രമായ ഗ്രന്ഥലോകത്തിന്റെ ജൂൺ ലക്കം  പതിപ്പിന്റെ പ്രകാശനം തിരുവനന്തപുരം നഗരസഭ മേയർ ആര്യ രാജേന്ദ്രൻ എം.എൽ.എ വി.കെ പ്രശാന്തിന് നൽകി നിർവഹിച്ചു. പി.എൻ പണിക്കർ ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ. ബാലഗോപാൽ, കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.വി. കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!