പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതും തുപ്പുന്നതും നിരോധനം ( ? )

by | Apr 12, 2020 | Uncategorized | 0 comments

ന്യൂഡൽഹി: കൊവിഡ് – 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സിഗരറ്റ് ഒഴികെയുള്ള പുകയില ഉത്പന്നങ്ങൾ പൊതു ഇടത്തിൽ ഉപയോഗിക്കുന്നതും തുപ്പുന്നതും നിരോധിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. പാൻ മസാല പോലുള്ള പുകയില ഉത്പന്നങ്ങൾ ചവയ്ക്കുന്നത്  ഉമിനീർ അധികമായി ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട് . കൊവിഡ് വ്യാപനത്തിന്റെ  പശ്ചാത്തലത്തിൽ പൊതു  ഇടങ്ങളിൽ  തുപ്പുന്നത് അനുവദിക്കാനാവില്ലന്ന്  ചീഫ്  സെക്രട്ടറിമാർക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നു.. പൊതു ഇടത്തിൽ  തുപ്പുന്നവർക്ക് എതിരെ  സംസ്ഥാന സർക്കാരുകൾക്ക്, എപിഡമിക് ഡിസീസസ് ആക്ട്, ഡിസാസ്റ്റർ  മാനേജ്‌മെന്റ് ആക്ട്, വിവിധ ഐപിസി വകുപ്പുകൾ പ്രകാരം നടപടി സ്വീകരിക്കാമെന്ന്  കത്തിൽ  പറഞ്ഞിട്ടുണ്ട് . കേരളത്തിൽ അന്യ  സംസ്ഥാനത്ത് നിന്നും വന്ന് താമസിക്കുന്നവരാണ് നിരോധിച്ചിട്ടുള്ളതുൾപ്പടെയുള്ള പുകയില  ഉത്പന്നങ്ങൾ  വാങ്ങി ഉപയോഗിക്കുന്നത് . കള്ളക്കടത്ത് വഴിയാണ്  ചില കടകളിൽ  ഇത്തരം  ഉത്പന്നങ്ങൾ എത്തുന്നത് .ഏറെയും  അന്യ നാട്ടുകാരെ  പ്രതീക്ഷിച്ചാണ്  കച്ചവടം .

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!