കോന്നി സിഎഫ്ആർഡി കേന്ദ്രം ഭക്ഷ്യമന്ത്രി സന്ദർശിച്ചു; ക്യാമ്പസിന്റെ വിപുലീകരണവും വികസനവും നടപ്പാക്കും: മന്ത്രി

by | Jun 18, 2021 | Uncategorized | 0 comments

പത്തനം തിട്ട :  കോന്നി സിഎഫ്ആർഡി(കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ്) ക്യാമ്പസിന്റെ വിപുലീകരണത്തിനും വികസനത്തിനും ഉതകുന്ന പദ്ധതികൾ തയാറാക്കി നടപ്പാക്കുമെന്ന് ഭക്ഷ്യ മന്ത്രി അഡ്വ.ജി.ആർ.അനിൽ പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന സിഎഫ്ആർഡി ക്യാമ്പസ് സന്ദർശിക്കുകയായിരുന്നു മന്ത്രി. ക്യാമ്പസിന്റെ വിപുലീകരണത്തിനും വികസനത്തിനും ഉതകുന്ന പദ്ധതികൾ തയാറാക്കാൻ ഉന്നതതല യോഗം തിരുവനന്തപുരത്ത് ചേരും. ലേഡീസ് ഹോസ്റ്റലിന് ഉൾപ്പെടെ കെട്ടിടം നിർമിക്കാനുള്ള സാധ്യത പരിശോധിക്കും. മിനി ഭക്ഷ്യ പാർക്ക് ആരംഭിക്കണമെന്ന കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ നിർദ്ദേശവും പരിശോധിക്കും. ഇതു സംബന്ധിച്ച് റിപ്പോർട്ട് തയാറാക്കാൻ ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്ന് മന്ത്രി പറഞ്ഞു.
കോന്നി ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡായ പെരിഞ്ഞൊട്ടയ്ക്കലിലെ 35 ഏക്കർ സ്ഥലമാണ് സിഎഫ്ആർഡിക്ക് ഉള്ളത്. ഭക്ഷ്യഗുണനിലവാര പരിശോധനാ ലാബ്, കോളേജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്‌നോളജി, ഫുഡ് പ്രൊസസിംഗ് ട്രെയിനിംഗ് സെന്റർ എന്നിവയാണ് സിഎഫ്ആർഡിയുടെ ചുമതലയിൽ പ്രവർത്തിക്കുന്നത്. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ മുഴുവൻ ജില്ലകളിൽ നിന്നും ഭക്ഷ്യ സാമ്പിളുകൾ ശേഖരിച്ച് ഗുണനിലവാര പരിശോധന നടത്തി നൽകുന്നതും സിഎഫ്ആർഡിയാണ്.
സ്‌കൂൾ ഓഫ് ഫുഡ് ബിസിനസ് മാനേജ്‌മെന്റ് എന്ന പേരിൽ ഒരു മാനേജ്‌മെന്റ് പരിശീലന സ്ഥാപനവും ഉടൻ ആരംഭിക്കും. എം.ജി സർവകലാശാലയുടെ നേതൃത്വത്തിൽ ഫുഡ് ബിസിനസ് മാനേജ്‌മെന്റിൽ എം.ബി.എ കോഴ്‌സ് ആണ് ആരംഭിക്കാൻ ഉദ്ദേശിക്കുന്നത്. 60 വിദ്യാർത്ഥികൾക്ക് പഠനസൗകര്യമൊരുക്കാൻ കഴിയുന്ന കെട്ടിട നിർമാണവും പൂർത്തിയായിട്ടുണ്ട്.
കെ.യു.ജനീഷ് കുമാർ എം.എൽ.എ, ഭക്ഷ്യവകുപ്പ് സെക്രട്ടറി പി.വേണുഗോപാൽ, സിവിൽ സപ്ലൈസ് എം.ഡി അലി അസ്ഗർ പാഷ, സിവിൽ സപ്ലൈസ് ഡയറക്ടർ ഹരിത.വി.കുമാർ, ജില്ലാ സപ്ലൈ ഓഫീസർ സി.വി.മോഹൻകുമാർ, സിപിഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.മണിയമ്മ, കോന്നി ഗ്രാമപഞ്ചായത്തംഗം ജിഷ ജയകുമാർ, പ്രിൻസിപ്പൽ ഡോ.പ്രവീണ, ചീഫ് അനലിസ്റ്റ് ഗ്രേസ് ബേബി, ട്രെയിനിംഗ് കോ-ഓർഡിനേറ്റർ കെ.ആർ.മോഹനൻ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!