കോവിഡ് പ്രതിരോധം: നിർദേശങ്ങൾ പാലിക്കണം, നിയന്ത്രണങ്ങൾ ലംഘിക്കുന്നത് അപകടകരം- മന്ത്രി കെ.കെ.ശൈലജ

by | Jul 11, 2020 | Uncategorized | 0 comments

തിരുവനന്തപുരം :  കോവിഡ് പ്രതിരോധത്തിന്റെ   ഭാഗമായ   നിർദ്ദേശങ്ങൾ പാലിക്കാൻ എല്ലാവരും തയാറാകണമെന്നും നിയന്ത്രണങ്ങൾ ലംഘിച്ച് തെരുവിലിറങ്ങുന്നത് അപകടകരമാണെന്നും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. കേരളത്തിന്റെ ചില  ഭാഗങ്ങളിൽ ഗുരുതരമായ സാഹചര്യമാണുള്ളത്. എല്ലാവരുടേയും ഭഗീരഥപ്രയത്‌നത്തിലൂടെയാണ് രോഗവ്യാപനം പരമാവധി തടയാനും മരണനിരക്ക്  കുറയ്ക്കാനും നമുക്കായത്. ഇത്തരത്തിൽ രോഗവ്യാപനം തടയുന്നതിന്റെ   ഭാഗമായാണ്   തലസ്ഥാനത്ത്   ട്രിപ്പിൾ   ലോക്  ഡൗൺ    പ്രഖ്യാപിക്കേണ്ടിവന്നത്.

 പൂന്തുറയിലും ചുറ്റുപാടും  ജൂലൈ ആറിനു  ശേഷം 1192 പരിശോധനകൾ നടത്തിയതിൽ 243 പേർക്ക് കോവിഡ് പോസിറ്റീവായ സാഹചര്യം നാം മനസിലാക്കണം. നിയന്ത്രണങ്ങൾ കൊണ്ട് ബുദ്ധിമുട്ടുകൾ ഉണ്ടാകുമെങ്കിലും രോഗം നിയന്ത്രണ വിധേയമാക്കാൻ ഇതാവശ്യമാണ്. അതുകൊണ്ടു തന്നെ നിയന്ത്രണം ലംഘിച്ച് തെരുവിൽ ഇറങ്ങുന്നത് അപകടകരമാണെന്ന് തിരിച്ചറിയണം. പൂന്തുറ മേഖലയിൽ 31, 985  പേർ ഉള്ളതിൽ 5611 പേർ പ്രായമേറിയവരും 2250 പേർ അഞ്ചു വയസിൽ  താഴെയുള്ളവരുമാണ് എന്നത് ഓർക്കണം.

ലോക് ഡൗൺ പ്രഖ്യാപിച്ചശേഷം എല്ലാ വകുപ്പുകളും അവിടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. 10 ഹെൽപ്പ് ഡെസ്‌കുകൾ പ്രവർത്തിക്കുന്നുണ്ട്.  വളണ്ടിയർമാർ  മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. മൊബൈൽ വാനിൽ മരുന്നും മറ്റും എത്തിക്കുന്നതുൾപ്പെടെ കൂടുതൽ സൗകര്യങ്ങൾ പരിഗണിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം സാധ്യമായ എല്ലാ നടപടികളും കൈക്കൊള്ളുന്നുണ്ട്. സൗജന്യ റേഷൻ കൊടുക്കാനായി. വനിതാ ശിശു വികസന വകുപ്പ് ന്യൂട്രീഷൻ കിറ്റ് ഉൾപ്പെടെ പരിഗണിക്കുന്നുണ്ട്. പരിമിതികൾ മറികടന്ന് ആവശ്യമായ സൗകര്യങ്ങൾ എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.പരിശോധനയുടെ ഭാഗമായി ആന്റിജൻ ടെസ്റ്റ് നടത്തുന്നത് അതിവേഗം ഫലം ലഭിക്കാനാണ്. പി.സി. ആർ ടെസ്റ്റിന് സമാനമാണിതും. വേഗം ഫലം ലഭ്യമാകുമെന്നതാണ് പ്രത്യേകത. ഇപ്പോഴത്തെ സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകർക്ക് പിന്തുണ നൽകുന്നതിന് പകരം അവരെ തടയുന്ന  നില വരരുത്. വിലക്കുകൾ ലംഘിച്ച് തെരുവിൽ വരുന്നത് ഭയാനകമാണ്. ലക്ഷണങ്ങളില്ലാത്തവർക്കും രോഗം ഉള്ളതായി കണ്ടെത്തുന്ന സാഹചര്യമാണ്. ആവശ്യങ്ങൾ  ശ്രദ്ധയിൽപ്പെടുത്തിയാൽ പരിഹരിക്കാനാണ് ശ്രമം. ജനങ്ങളുടെ സഹകരണം    ഉണ്ടായാലേ  രോഗ വ്യാപനം     തടയാനാകൂവെന്നും   മന്ത്രി പറഞ്ഞു.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!