കോവിഡ് പ്രവർത്തനങ്ങളിലെ ജനസേവനത്തിൽ പൊലീസിന് പുതിയ മുഖം – മുഖ്യമന്ത്രി ▪️ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

by | Jun 19, 2021 | Latest | 0 comments

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സാധാരണക്കാരനൊപ്പം നിന്ന കേരള പൊലീസിന് ജനസേവനത്തിന്റെ പുതിയ മുഖം ലഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരുവായൂർ ക്ഷേത്രനഗരിയിലെ ആധുനികവൽക്കരിച്ച പുതിയ പൊലീസ് ആസ്ഥാനം ജന സൗഹാർദ്ദപരമായിരിക്കും. സ്റ്റേഷനിലെ വ്യത്യസ്തങ്ങളായ സൗകര്യങ്ങൾ മറ്റ് പൊലീസ് സ്റ്റേഷനുകളിലും പ്രാവർത്തികമാക്കുമെന്നും അദ്ദേഹം പറഞ്ഞു.          [ap_social facebook=”https://www.facebook.com/rajesh.r.nair.9562434015″ twitter=”http://twitter.com/” gplus=”https://plus.google.com/” skype=”https://skype.com/” linkedin=”http://www.linkedin.com” youtube=”http://www.youtube.com/” dribble=”https://dribbble.com/”]

കാലത്തിനനുസരിച്ചുള്ള മാറ്റം വരുത്തുന്നതിന് പുതിയ കെട്ടിടം നിർമിക്കാൻ സ്ഥലം വിട്ടുനൽകിയ ഗുരുവായൂർ ദേവസ്വം ബോർഡിനോടും അനുകൂല അനുമതി നൽകിയ ഹൈക്കോടതി നിലപാടിനോടും മുഖ്യമന്ത്രി നന്ദി രേഖപ്പെടുത്തി. 3.24 കോടി ചെലവിൽ നിർമിച്ച സ്റ്റേഷൻ കെട്ടിടത്തിന് 2019 സെപ്റ്റംബറിലാണ് തറക്കല്ലിട്ടത്. അതിൽ 99 ലക്ഷം മുൻ എംഎൽഎയായ കെ വി അബ്ദുൽ ഖാദറിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് നൽകിയത്.

അസി. പൊലീസ് കമ്മീഷണറുടെ കാര്യാലയം, പൊലീസ് സ്റ്റേഷൻ കൺട്രോൾ റൂം, പിൽഗ്രിം ആൻ്റ് പബ്ലിക് ഫെസിലിറ്റേഷൻ സെൻ്റർ എന്നിവയും പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കും. രണ്ടു നിലയിൽ 6000 ചതുരശ്രയടി വിസ്തൃതിയിലാണ് കെട്ടിടം. ഗുരുവായൂരില്‍ ആദ്യമായാണ് അസിസ്റ്റന്റ് പൊലീസ് കമ്മീഷണറുടെ കാര്യാലയവും, ടെമ്പിള്‍ സ്റ്റേഷനും ഒരു കുടക്കീഴിലാകുന്നത്. ആകെ 50 ഓളം പൊലീസുകാരാണ് ടെമ്പിൾ സ്റ്റേഷനിലുള്ളത്.

വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് അണ്ടർഗ്രൗണ്ട് പാർക്കിംഗ്, വനിതാ പൊലീസുകാർക്ക് പ്രത്യേക വിശ്രമമുറി, സിസിടിവി ക്യാമറകൾ, വാർത്താവിനിമയത്തിന് പ്രത്യേക സംവിധാനങ്ങൾ, തൊണ്ടിമുതൽ സൂക്ഷിക്കാനും ആയുധങ്ങൾ സൂക്ഷിക്കാനുമായി പ്രത്യേകം സൗകര്യം, ലോക്കപ്പുകൾ, ഓഫീസർമാർക്കുള്ള മുറികൾ എന്നീ സൗകര്യങ്ങൾ പുതിയ പൊലീസ് സ്റ്റേഷനിലുണ്ട്. കൂടാതെ ജനങ്ങളുടെ പരാതികൾ കേൾക്കുന്നതിനായി എല്ലാ ബുധനാഴ്ചകളിലും വീഡിയോ കോൺഫറൻസ് വഴി ഉദ്യോഗസ്ഥരെ ലഭ്യമാക്കും. തീർത്ഥാടന കേന്ദ്രം എന്ന് ഗുരുവായൂരിലെ പ്രത്യേകത കൂടി കണക്കിലെടുത്തു കൊണ്ടാണ് പുതിയ പാലീസ് കെട്ടിടം നിർമിച്ചത്.

ഓൺലൈനായി ചേർന്ന ഉദ്ഘാടനത്തിൽ സംസ്ഥാന പിന്നോക്ക ക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ, ഡി.ജി.പി ലോക്നാഥ് ബെഹ്റ, എൻ കെ അക്ബർ എംഎൽഎ, വിജയ് എസ് സാഖറെ ഐപിഎസ്, അശോക് യാദവ് ഐപിഎസ്, എ അക്ബർ ഐപിഎസ്, സിറ്റി പൊലീസ് കമ്മീഷ്ണർ ആർ ആദിത്യ ഐപിഎസ്, ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ ബി മോഹൻദാസ് തുടങ്ങിയവർ പങ്കെടുത്തു.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!