ആലപ്പുഴ: ജില്ലയിലെ ദേശീയ – സംസ്ഥാന പാത, നഗരസഭ – പഞ്ചായത്തുകളിലെ പ്രധാന തിരക്കേറിയ റോഡുകള്‍, കാര്യേജ് വേ എന്നിവിടങ്ങളിലെ അനധികൃത കച്ചവടങ്ങള്‍ ഉടന്‍ ഒഴിപ്പിക്കുന്നതിന് ജില്ല കളക്ടര്‍ ഉത്തരവായി. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കാണ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. ഉത്തരവ് ലംഘിക്കുന്ന പക്ഷം ദുരന്ത നിവാരണ നിയമപ്രകാരവും പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ല കളക്ടര്‍ അറിയിച്ചു.
ദേശീയ – സംസ്ഥാന പാതകളിലും തിരക്കേറിയ റോഡുകളിലും നടപ്പാതകളിലും അനധികൃത വഴിയോരക്കച്ചവടക്കാര്‍ വാഹനഗതാഗതത്തിനും കാല്‍നടയ്ക്കും തടസ്സമായി വില്പന നടത്തുന്നത് ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നാണ് ഈ ഉത്തരവ്. ഇത്തരത്തിലുളള വില്പന ആള്‍ത്തിരക്കിനും വാഹനത്തിരക്കിനും ഇടയാക്കുകയും, ജനത്തിരക്ക് കോവിഡ് 19 രോഗവ്യാപനത്തിന് കാരണമായേക്കാവുന്നതുമായതിനാലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
പഞ്ചായത്ത് – നഗരസഭാ സെക്രട്ടറിമാര്‍ക്കും പൊതുമരാമത്ത് വകുപ്പ് (റോഡ്), (എന്‍ എച്ച്) ഉദ്യോഗസ്ഥര്‍ക്കും കെഎസ് ടിപി പ്രൊജക്ട് മാനേജര്‍ക്കുമാണ് കളക്ടര്‍ നിര്‍ദേശം നല്കിയത്.
0 Comments