രണ്ടേകാല്‍ ലക്ഷത്തില്‍ അധികം രൂപ വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

by | Jul 11, 2020 | Uncategorized | 0 comments

പത്തനം തിട്ട :  ജില്ലയുടെ വിവിധ   പ്രദേശങ്ങളില്‍ വില്‍ക്കാനായി കാറില്‍ കൊണ്ടുവന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയില്‍. 2, 28, 800 രൂപ വിലവരുന്ന 2860 പാക്കറ്റ്  പുകയില ഉത്പന്നങ്ങള്‍ കാറില്‍ കടത്തിയ   പത്തനാപുരം കടയ്ക്കാമണ്‍ സ്വദേശി ഷമീറിനെ (30) ആണ് ജില്ലാ ഡാന്‍സാഫ് ടീം അടൂര്‍ പന്നിവിഴയില്‍ വച്ച് അറസ്റ്റ് ചെയ്തത്.
തെങ്കാശിയില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങികൊണ്ടുവന്ന് അടൂര്‍, കോന്നി, പത്തനാപുരം തുടങ്ങിയ സ്ഥലങ്ങളിലെ കടകളില്‍ വില്‍പന നടത്തിവരികയാണിയാള്‍. തെങ്കാശിയില്‍നിന്നും പച്ചക്കറിയും മറ്റും കയറ്റിവരുന്ന വാഹനങ്ങളില്‍ ഒളിപ്പിച്ചു കടത്തുന്ന ഇവ സംസ്ഥാന അതിര്‍ത്തിയില്‍വച്ച് ഇയാളുടെ ഉടമസ്ഥതയിലുള്ള     കാറില്‍ ഭക്ഷ്യവസ്തുക്കള്‍ നിറച്ച കാര്‍ട്ടണുകള്‍ എന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ പാക്കറ്റുകളുടെ ഏറ്റവും അടിയിലായി നിറച്ചു വിദഗ്ധമായാണ് കൊണ്ടുവരുന്നത്. ഭക്ഷ്യവസ്തുക്കള്‍ എന്ന് തോന്നിപ്പിക്കുന്നതിനായി പാക്കറ്റുകള്‍ക്കു   മുകളില്‍   ജങ്ക്   ഫുഡ്   കവറുകള്‍   നിരത്തിയിട്ട നിലയിലായിരുന്നു.
സംസ്ഥാന അതിര്‍ത്തിയിലൂടെ ഇത്തരം അനധികൃത കടത്തു ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നു ജില്ലാപോലീസ് ഡാന്‍സാഫ് സംഘം നടത്തിയ നാളുകളായുള്ള  നിരന്തര നിരീക്ഷണത്തിലൊടുവിലാണ്  അറസ്റ്റ്. ജില്ലാപോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് ഡി വൈ എസ് പി ആര്‍. ജോസിന്റെ നിര്‍ദേശാനുസരണം നടത്തിയ തന്ത്രപരമായ നീക്കത്തില്‍ ഇയാള്‍ കുടുങ്ങുകയായിരുന്നു. ഇയാള്‍ക്ക് കൂട്ടാളികള്‍ ഉണ്ടോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിച്ചു   വരികയാണെന്ന് ജില്ലാപോലീസ് മേധാവി കെ.ജി. സൈമണ്‍  അറിയിച്ചു.
നിരോധിതപുകയില ഉത്പന്നങ്ങള്‍ വിറ്റുവരുന്ന കടകള്‍ കേന്ദ്രീകരിച്ചും അതിര്‍ത്തിപ്രദേശങ്ങളിലും റെയ്ഡുകളും   പരിശോധനകളും തുടരുമെന്നും ജില്ലാപോലീസ് മേധാവി പറഞ്ഞു. ജില്ലയില്‍ ലോക്ക്ഡൗണിന്റെ മറവില്‍  അനധികൃത കടത്തുകള്‍ ഉണ്ടാകാതെ ശക്തമായ   മുന്‍കരുതല്‍ നടപടികള്‍ എടുത്തുവരുന്നതായും, ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇതുസംബന്ധിച്ച  കര്‍ശന നിര്‍ദേശങ്ങള്‍  നല്‍കിയിട്ടുണ്ടെന്നും ജില്ലാപോലീസ് മേധാവി പറഞ്ഞു.  ഡാന്‍സാഫ്   സംഘത്തില്‍    എസ് ഐ ആര്‍ എസ് രെഞ്ചു,   എ എസ് ഐ വില്‍സണ്‍,   സി പി ഒ ശ്രീരാജ് എന്നിവരുണ്ടായിരുന്നു.   പ്രതിക്കെതിരെ    അടൂര്‍ പോലീസ്   കേസ്   രജിസ്റ്റര്‍ ചെയ്തു.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!