പത്രപ്രവർത്തക-പത്രപ്രവർത്തകേതര പെൻഷൻ പദ്ധതികളുടെ ഗുണഭോക്താക്കളിൽ കുടിശ്ശിക തുക ലഭിക്കാനുള്ളവരുടെ വിവരം ജില്ലാ/മേഖലാ ഓഫീസുകളിൽ നിന്ന് ഡയറക്ടറേറ്റിൽ ലഭിക്കാനുള്ള അവസാന തീയതി ജൂൺ 30 വരെ നീട്ടിയതായി ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ അറിയിച്ചു. കോവിഡ് ലോക്ഡൗൺ കാരണം ജൂൺ 16 വരെ സർക്കാർ ഓഫീസുകൾ പൂർണനിലയിൽ പ്രവർത്തിക്കാത്ത സാഹചര്യം കണക്കിലെടുത്താണ് തീരുമാനം.
കുടിശ്ശിക തുക അനുവദിക്കാനുള്ള നടപടികളുടെ ഭാഗമായാണ് വിവരം ശേഖരിക്കുന്നത്. പെൻഷൻ പദ്ധതികൾ ഏർപ്പെടുത്തിയതിനു ശേഷം ഇതുവരെ പത്രപ്രവർത്തക പെൻഷൻ/പത്രപ്രവർത്തകേതര പെൻഷൻ/ 50 ശതമാനം പത്രപ്രവർത്തക പെൻഷൻ/ 50 ശതമാനം പത്രപ്രവർത്തകേതര പെൻഷൻ/ വിവിധ കുടുംബ പെൻഷനുകൾ/ 2000നു മുൻപുള്ളവരുടെ പെൻഷൻ തുടങ്ങിയ ഇനങ്ങളിൽ കുടിശ്ശിക ഉള്ളവരുടെ വിവരമാണ് ശേഖരിക്കുന്നത്.
ഓരോ ജില്ലയിലും നിലവിൽ കുടിശ്ശിക തുക ലഭിക്കാനുള്ളവർ വിവരങ്ങൾ/രേഖകൾ അടിയന്തരമായി ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ/ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ഇ-മെയിൽ മുഖേനയോ, തപാൽ മുഖേനയോ അറിയിക്കണം.
പേര്, വിലാസം, പെൻഷൻ അനുവദിച്ച ഉത്തരവ് നമ്പരും തീയതിയും, എന്നു മുതൽ എന്നു വരെയുള്ള കുടിശിക ലഭിക്കാനുണ്ട് (മാസവും വർഷവും) എന്നീ വിവരങ്ങളാണ് നൽകേണ്ടത്.
പെൻഷൻ അനുവദിച്ച ഉത്തരവിന്റെ കോപ്പിയും പെൻഷൻ കൈപ്പറ്റിയതു രേഖപ്പെടുത്തിയ ട്രഷറി പാസ് ബുക്കിന്റെ കോപ്പിയും ഇതോടൊപ്പം അയയ്ക്കണം.
കോവിഡ് പശ്ചാത്തലത്തിൽ രേഖകൾ ഓഫീസിൽ നേരിട്ട് ചെന്ന് നൽകേണ്ടതില്ല.
കൂടുതൽ വിവരത്തിന് അതതു ജില്ലാ /മേഖലാ ഓഫീസുമായി ഫോൺ മുഖേന ബന്ധപ്പെടാം
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments