സംസ്ഥാനത്ത് കോവിഡ്-19 മഹാമാരിയെ തുടർന്ന് സർക്കാരിന് കൈത്താങ്ങായി മാറിയ സപ്ലൈകോ ജീവനക്കാർക്ക് അന്തർദേശീയ തൊഴിലാളി ദിനമായ മെയ് ഒന്നിന് അവധിയായിരിക്കുമെന്ന് സിഎംഡി പി.എം.അസ്ഗർ അലി പാഷ അറിയിച്ചു.
ലോക് ഡൗൺപ്രഖ്യാപിച്ചിട്ടും കഴിഞ്ഞ 40 ദിവസമായി ജീവനക്കാർ എറണാകുളം ഗാന്ധി നഗറിലെ ഹെഡ് ഓഫീസ് ഉൾപ്പെടെയുള്ള പാക്കിങ് സെൻററുകളിൽ സർക്കാർ നിശ്ചയിച്ചപ്രകാരം ഭക്ഷ്യവസ്തുക്കളുടെ സൗജന്യ കിറ്റ് നിർമ്മാണത്തിലായിരുന്നു. ഇതിനകം 38 ലക്ഷം ഭക്ഷ്യവസ്തുക്കളുടെ കിറ്റുകളാണ് നിർമ്മിച്ച് റേഷൻ കടകളിൽ എത്തിച്ചത്. വിശേഷ ദിവസങ്ങളായ വിഷു – ഈസ്റ്റർ ദിനങ്ങളിലും ഞായറാഴ്ചകളിലും ഒഴിവെടുക്കാതെയാണ് ജീവനക്കാർ കിറ്റു നിർമ്മാണത്തിലേർപ്പെട്ടത്. ഇവരുടെ ആത്മാർത്ഥമായ സേവനത്തിനൊപ്പം സന്നദ്ധ പ്രവർത്തകരുടെ കൂട്ടായപ്രവർത്തനവും കിറ്റുനിർമ്മാണം വേഗത്തിലാക്കുന്നതിൽ സഹായകമായെന്നും അത് ഇനിയും തുടരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
റേഷൻ കടകൾ വഴി ഇപ്പോൾ നൽകിയ കിറ്റുകൾക്കു പുറമെ 50 ലക്ഷം കിറ്റുകൾ കൂടുതലായി വേണം. ആ കിറ്റുകളുടെ നിർമ്മാണവും പാക്കിങ് സെൻററുകളിൽ വേഗത്തിൽ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ട്രക്ക് ഡ്രൈവർമാർക്ക് ദിവസവും നൽകി വരുന്ന ഭക്ഷണ വിതരണത്തിന് മെയ് ദിനത്തിലും മുടക്കമുണ്ടാവില്ല. ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് രണ്ടു വരെയാണ് ഭക്ഷണ വിതരണം നടക്കുകയെന്നും സി എംഡി അറിയിച്ചു.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments