കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡിൽ 2016-17 കാലയളവിൽ കൂട്ടിച്ചേർത്ത ആസ്തി ക്രമപ്പെടുത്തുന്നതിനുള്ള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ ഉത്തരവിലെ പുനഃപരിശോധന ഹർജിയിൽ രണ്ടാമത്തെ പൊതു തെളിവെടുപ്പ് വീഡിയോ കോൺഫറൻസായി 23 ന് നടത്തും. പൊതുജനങ്ങളുടെയും മറ്റു ബന്ധപ്പെട്ടവരുടേയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തപാൽ മാർഗമോ. ഇ-മെയിലിലോ (kserc@erckerala.org) 21 നകം സമർപ്പിക്കണം. തെളിവെടുപ്പിൽ പങ്കെടുക്കുന്നതിന് താല്പര്യമുള്ള ഉപഭോക്താക്കളും പൊതുജനങ്ങളും 21നകം ഫോൺ നമ്പർ സഹിതം kserc@erckerala.org എന്ന ഇ-മെയിലിൽ കമ്മിഷൻ സെക്രട്ടറിയെ വിവരം അറിയിക്കണം. വീഡിയോ കോൺഫറൻസിൽ പങ്കെടുക്കുന്നതിനാവശ്യമായ ലാപ്ടോപ്പ്/ഡെസ്ക്ടോപ്പ്/കമ്പ്യൂട്ടർ/ സ്മാർട്ട് ഫോൺ/ടാബ്, ഇന്റർനെറ്റ് സൗകര്യം എന്നിവ പങ്കെടുക്കുന്നവർ കരുതണം. വീഡിയോ കോൺഫറൻസിനുള്ള സമയക്രമവും ലിങ്കും ഇ-മെയിലിൽ അറിയിക്കും.
![എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി](https://pathradipar.com/wp-content/uploads/2024/06/14115833uB9vhEnp-2.jpg)
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments