വിദ്വാൻ പി. കേളുനായർ . സംഗീത നാടക വിദ്ധ്വൻ …

by | Apr 9, 2020 | History | 0 comments

മലയാള സംഗീത നാടക പ്രസ്ഥാനത്തിന് നിരവധി സംഭാവനകൾ നൽകിയ വ്യക്തിയാണ് വിദ്വാൻ പി.കേളുനായർ(1901-1929). കേവലം ഇരുപത്തിയേഴ് കൊല്ലക്കാലമേ ഇദ്ദേഹം ജീവിച്ചിരുന്നുള്ളൂ.1901 ജൂൺ 27-ന് കാസർഗോഡ് ജില്ലയിലെ നീലേശ്വരത്ത് കൊമ്പത്തുപയനി വീട്ടിൽ മാണിയമ്മയുടേയും, പനങ്ങാട് സ്വദേശി നായരച്ചൻ വീട്ടിൽ കുഞ്ഞമ്പുനായരുടേയും പുത്രനായി ജനിച്ചു.കുഞ്ഞിക്കേളു എന്നാണ് യഥാർത്ഥനാമം. ചെറുപ്പത്തിൽ തന്നെ സംസ്കൃതവും സോപാനസംഗീതവും അഭ്യസിച്ചു.തന്റെ പതിനാറാം വയസ്സുവരെ ഇദ്ദേഹം സംഗീതാഭ്യാസം നടത്തുകയുണ്ടായി.കൂട്ടത്തിൽ ആയുർവേദം കോട്ടയ്ക്കൽ ആയുർവേദശാലയിൽ നിന്നും 2കൊല്ലക്കാലം പഠിച്ചു.

1918-1919 കാലയളവിൽ ഒന്നരക്കൊല്ലം ഉത്തരേന്ത്യയിൽ സൈനികസേവനം അനുഷ്ഠിച്ചു. രോഗബാധിതനായതിനെത്തുടർന്ന് ജോലി നഷ്ടപ്പെടുകയും നാട്ടിൽ തിരിച്ചെത്തുകയും ഉണ്ടായി.മടക്കയാത്രയിൽ കർണ്ണാടക സംഗീതലോകവും തമിഴ്ഭാഷയും സ്വായത്തമാക്കാൻ സാധിച്ചു.തിരികേ നാട്ടിലെത്തിയ ഇദ്ദേഹം അന്ന് ശീലിച്ചുപോന്നിരുന്ന തമിഴ് ചുവയുള്ള നാടകങ്ങളിൽ നിന്നും വിഭിന്നമായി തന്റേതായ ശൈലിയിൽ സംഗീതനാടകങ്ങൾ രചിച്ച് അവതരിപ്പികയും പുതിയൊരു ആസ്വാദനാനുഭവം പ്രദാനം ചെയ്യുകയുമുണ്ടായി.

നാടകങ്ങളിലെ ഇതിവൃത്തങ്ങൾ പു രാണകഥകളെ ആധാരമാക്കിയുള്ളതെങ്കിലും കഥയുടെ ഒഴുക്കിനിടയിൽ ഗാന്ധിജിയും സ്വാതന്ത്ര്യസമരവും വിപ്ലവാദർശങ്ങളും എല്ലാം കേളുനായരുടെ നാടകങ്ങളിൽ സാധാരണമായിരുന്നു. അക്കാലത്ത് നിലനിന്നിരുന്ന തൊട്ടുകൂടായ്മ,ജാതിസ്പർദ്ധ ഇവയ്ക്കെതിരായി തന്റെ തൂലിക ഉപയോഗിച്ചു.നാടകം നടത്തിക്കിട്ടിയിരുന്ന തുക സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിനു നീക്കിവെച്ചു.

അജാനൂർ ഭാരത് യുവക് സംഘത്തിന്റെ അദ്ധ്യക്ഷൻ, ശക്തി മാസികയുടെ പത്രാധിപർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

 

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

ആശുപത്രി മാനേജ്‌മെൻറ് ക്രൂരത തെലുങ്കാന മലയാളിഅസോസിയേഷൻ ഇടപെടൽ നിർണ്ണായകമായി .

ആശുപത്രി മാനേജ്‌മെൻറ് ക്രൂരത തെലുങ്കാന മലയാളിഅസോസിയേഷൻ ഇടപെടൽ നിർണ്ണായകമായി .

ആശുപത്രി മാനേജ്‌മെൻറ് ക്രൂരത തെലുങ്കാന മലയാളിഅസോസിയേഷൻ ഇടപെടൽ നിർണ്ണായകമായി . ഹൈദരാബാദ്: ആലപ്പുഴ സ്വാദേശിയായ നിർദ്ധന വിദ്യാർത്ഥിയോട് തെലുങ്കാന ഹൈദരാബാദ് നാമ്പള്ളി കെയർ ഹോസ്പിറ്റൽ അധികൃതരുടെ മനുഷ്യത്വരഹിതമായ ക്രൂരതയ്ക്ക് താക്കീത് നൽകി ആൾ ഇൻ മലയാളി അസോസിയേഷൻറെ നിർണ്ണായക...

പി എച്ച് ഡി റാങ്ക്ലിസ്റ് പ്രസിദ്ധീകരിച്ചു .ഒന്നാംറാങ്ക് നായർ വിദ്യാർത്ഥിക്ക്

പി എച്ച് ഡി റാങ്ക്ലിസ്റ് പ്രസിദ്ധീകരിച്ചു .ഒന്നാംറാങ്ക് നായർ വിദ്യാർത്ഥിക്ക്

കേരള സാഹിത്യഅക്കാദമി കേന്ദ്രമായി കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഗവേഷണം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.മലപ്പുറം ഉപ്പട ചുരക്കാട്ടിൽ വീട്ടിൽ അമൃതപ്രിയ ഒന്നാംറാങ്ക് നേടി .നായർ സമുദായാംഗമാണ് .സരിതാ കെ എസ് (പുലയ )രണ്ടാം റാങ്ക് ,സ്നേഹാ ചന്ദ്രൻ...

ഓർമകളിലെ പണിക്കർ സാർ…ഹൈദ്രബാദ് എൻ എസ് എസ് .

ഓർമകളിലെ പണിക്കർ സാർ…ഹൈദ്രബാദ് എൻ എസ് എസ് .

നായർ സർവീസ് സൊസൈറ്റിയിൽ പ്രധാനപ്പെട്ട എല്ലാ പദവികളും വഹിച്ച യശശരീരനായ . പി കെ നാരായണ പണിക്കർ സാർ എന്നും എനിക്ക് ഒരു വഴികാട്ടി ആയിരുനെന്ന് ഹൈദ്രബാദ് എൻ എസ് എസ് ജനറൽ സെക്രട്ടറി സുരേഷ് ജി നായർ . .അദ്ദേഹത്തിന്റെ ചരമദിനത്തോട് അനുബന്ധിച്ചുള്ള  ഓർമ്മക്കുറിപ്പിലാണ് ഇങ്ങനെ...

പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം നടത്തുന്ന മുന്നേറ്റത്തിന് ഊർജ്ജം പകർന്നുകൊണ്ട് ഇന്ന് 68 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 സ്കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടന്നു. 68 സ്കൂള്‍ കെട്ടിടങ്ങളില്‍ 31 എണ്ണം കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ചവയാണ്. അവയില്‍ രണ്ട്...

സ്വാഗതം’ജനാധിപത്യത്തിലേക്ക് !    ബിജെപി ചരിത്രംകുറിക്കും.    താമര വിരിയും.

സ്വാഗതം’ജനാധിപത്യത്തിലേക്ക് ! ബിജെപി ചരിത്രംകുറിക്കും. താമര വിരിയും.

കേരളത്തെ ഞെട്ടിച്ചുകൊണ്ട് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി ചരിത്രം കുറിക്കും ?തിരുവിതാംകൂർ രാജവംശത്തിൽ നിന്ന് അപ്രതീക്ഷിത തീരുമാനം ഉണ്ടായാൽ പത്മനാഭന്റെ മണ്ണിൽ ആദിത്യവർമ്മ സ്ഥാനാർത്ഥിയാകും.ഇങ്ങനെ സംഭവിച്ചാൽ ചരിത്രം ബിജെപിയ്ക്ക് വഴിമാറും...

error: Content is protected !!