മംഗലാപുരം : മംഗലാപുരം ഏരിയകമ്മറ്റി സെക്രട്ടറിയായിരുന്ന ജി വിനോദിനെ പാർട്ടിയിൽ തിരിച്ചെടുത്തതായി സൂചന .സി പി ഐ (എം ) മംഗലാപുരം ഏരിയാ സെക്രട്ടറി സ്ഥാനത്ത് പ്രവർത്തിച്ചുവരുന്ന കാലയളവിലാണ് , ഗോവയിൽ വച്ച് ഉണ്ടായ സ്ത്രീ പീഡനത്തിന്റെ പേരിൽ പാർട്ടിയിൽ നിന്നും പുറത്താക്കിയത് . പ്രാദേശികമായ കൂടിയാലോചനകൾ നടത്താതേയും എതിർപ്പുകൾ വകവയ്ക്കാതെയും നടക്കുന്ന ചരടുവലികൾക്കു പിന്നിൽ മണ്ഡലത്തിലെ ഉന്നതനാണ് . എൻ ജി ഓ യൂണിയനിലെ ചില പ്രാദേശിക വനിതാ അംഗങ്ങൾ പാർട്ടി വിടുമെന്ന് ഭീക്ഷണികൾ മുഴക്കുന്നുണ്ടെങ്കിലും ഗൗരവമായി കാണാൻ ഇടയില്ല . ഇതിനിടയിൽ മേൽകമ്മറ്റികളിലേയ്ക്ക് പരാതികൾ പോയതായും അണിയറ സംസാരമുണ്ട് . വരുന്ന തദ്ദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാദ്ധ്യതയുമുണ്ട് .തിരുവനന്തപുരം കോർപ്പറേഷനിലെ ചെല്ലമംഗലം ,ചെമ്പഴന്തി വാർഡുകളായിരിക്കും തിരഞ്ഞെടുക്കുക .പാർട്ടി അണികളിൽ ഒരു വിഭാഗത്തിന്റെ ശക്തമായ പിന്തുണയും ജാതി വോട്ടുകളും അദ്ദേഹത്തിന് തുണയാകുമെന്ന് കരുതുന്നു .പാർട്ടി തലത്തിൽ പ്രാദേശികമായാ ചില എതിർപ്പുകളുണ്ടെങ്കിലും മേൽഘടകങ്ങളിലും യുവജന വിഭാഗത്തിലും സ്വാധീനം നിർണ്ണായകമാകും .
കേന്ദ്ര സർക്കാരിന്റെ പെട്രോൾ നയത്തിനെതിനെതിരേയുള്ള പ്രതിക്ഷേധത്തിൽ ചെമ്പഴന്തിയിൽ ധർണ്ണയ്ക്ക് നേതൃത്വം നൽകിയത് വിനോദായിരുന്നു .മുൻപ് കോർപ്പറേഷനിൽ ശക്തനായിരുന്ന അദ്ദേഹത്തെ ചിലരുടെ നീക്കങ്ങളുടെ ഫലമായിട്ടായിരുന്നു പ്രവർത്തന മേഖല മാറ്റി നൽകിയത് .ഇഷ്ടമില്ലായിരുന്നിട്ടും ചുമതല ഏറ്റെടുക്കുവാൻ തയ്യാറാക്കുകയായിരുന്നു . വീണ്ടും പാർട്ടിക്കുള്ളിലേയ്ക്കും സ്വന്തം തട്ടകത്തിലേ പാർലമെന്ററി സംവിധാനത്തിലേയ്ക്കും ശക്തനായി തിരിച്ചുവരാനുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത് . . സ്ത്രീ പീഡന ആരോപണത്തിന്റെ പേരിൽ പാർട്ടിയിൽ നിന്നും പുറത്ത് നിർത്തിയിട്ടുണ്ടങ്കിലും വരുന്ന തിരഞ്ഞെടുപ്പിൽ ചില വാർഡുകളിൽ എങ്കിലും വിജയത്തെ സ്വാധീനിക്കുമെന്ന തിരിച്ചറിവുകൂടിയാണ് തിരിച്ചെടുക്കുവാനുള്ള നീക്കത്തിന് വേഗതയേറുന്നത് .
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments