28 രാവിലെ മുതൽ ഔട്ട്ലെറ്റുകൾ പ്രവർത്തിക്കും

by | May 28, 2020 | Uncategorized | 0 comments

[ap_tagline_box tag_box_style=”ap-bg-box”]’ബെവ്ക്യൂ’ വെർച്വൽ ക്യൂ ആപ്പ് പ്രവർത്തനസജ്ജമായി [/ap_tagline_box]

തിരുവനന്തപുരം :  സംസ്ഥാന ബിവറേജസ് കോർപറേഷന്റെ വെർച്വൽ ക്യൂ മാനേജ്മെൻറ് സിസ്റ്റത്തിലൂടെ മദ്യവിപണനം നടത്തുന്നതിനുള്ള ‘ബെവ്ക്യൂ’ ആപ്പ് പ്രവർത്തനസജ്ജമായതായി എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ടോക്കൺ ബുക്ക് ചെയ്തവർക്ക് ഔട്ട്ലെറ്റുകളിലൂടെ വ്യാഴാഴ്ച (28) മുതൽ മദ്യം വാങ്ങാം.
കോവിഡ്19 വ്യാപനം തടയാനുള്ള മാർഗനിർദേശങ്ങൾ പാലിച്ച് മദ്യവിൽപ്പനശാലകൾ പ്രവർത്തിക്കേണ്ടതിനാലാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വെർച്വൽ ക്യൂ സമ്പ്രദായത്തിലൂടെ മദ്യം ലഭ്യമാക്കുന്നത്.
ബിവറേജസ് കോർപറേഷനു കീഴിലുള്ള 265 ഉം കൺസ്യൂമർഫെഡിനു കീഴിലുള്ള 36 ഉം ചില്ലറ വിൽപ്പനശാലകളും കൂടാതെ 576 ബാർഹോട്ടലുകളും 291 ബിയർ-വൈൻ പാർലറുകളും ഉൾപ്പെട്ടിട്ടുണ്ട്.
ബാർഹോട്ടലുകളിൽ നിന്നും ചില്ലറവിൽപനശാലകളിൽനിന്നും മദ്യം പാഴ്സൽ ആയി മാത്രമേ ലഭിക്കൂ. ബിയർ-വൈൻ പാർലറുകളിൽ നിന്ന് ബിയറും വൈനും മാത്രമായിരിക്കും ലഭിക്കുക.
സർക്കാർ ദിവസേന നിർദേശിക്കുന്ന ഹോട്ട്സ്പോട്ടിൽ ഉൾപ്പെടുന്ന സ്ഥലങ്ങളിൽ ഒഴികെയുള്ള സ്ഥലങ്ങളിലെ വിൽപനശാലകൾ മാത്രമായിരിക്കും പ്രവർത്തിക്കുക.
മുൻകൂട്ടി ടോക്കൺ ബുക്ക് ചെയ്യുന്നതിന് മാത്രമാണ് വെർച്വൽ ക്യൂ മാനേജ്മെൻറ് സംവിധാനം. ഉപഭോക്താക്കൾ ടോക്കണിൽ പറയുന്ന സമയത്ത് നിശ്ചിത വിൽപനശാലയിൽ കോവിഡ്-19 നിബന്ധനകൾ പാലിച്ചും തിരിച്ചറിയൽ രേഖയും ടോക്കൺ ബുക്ക് ചെയ്ത നമ്പർ ഉള്ള മൊബൈലും സഹിതം ഹാജരായി വിൽപനകേന്ദ്രത്തിൽ പണം അടച്ചാണ് മദ്യം വാങ്ങേണ്ടത്.
ഗൂഗിൾ പ്ളേ സ്റ്റോറിൽനിന്നും ആപ്പ് സ്റ്റോറിൽ നിന്നും ബെവ്ക്യൂ ആപ്പ് ഡൗൺലോഡ് ചെയ്യാം. ഫീച്ചർ ഫോൺ വഴി എസ്.എം.എസ് സംവിധാനത്തിലൂടെയും ടോക്കൺ ബുക്ക് ചെയ്യാം.
ഔട്ട്ലെറ്റുകളിലെ ക്യൂവിൽ ഒരുസമയം അഞ്ചുപേർ മാത്രമേ നിൽക്കാൻ അനുവദിക്കൂ. ടോക്കൺ ലഭിച്ചവർ മാത്രം ക്യൂവിൽ എത്തിയാൽ മതിയാകും. രാവിലെ ആറുമുതൽ രാത്രി 10 വരെയാണ് ബുക്കിംഗ് സമയം. വിതരണസമയം രാവിലെ ഒൻപതുമുതൽ വൈകിട്ട് അഞ്ചുവരെയായിരിക്കും. ഔട്ട്ലെറ്റുകളിൽ കൈകഴുകാൻ സോപ്പ്, സാനിറ്റൈസർ എന്നിവ ലഭ്യമാക്കും .

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!