കഴക്കൂട്ടം : ലോക്ക് ടോണിൽ പതറാതെ ഒരു ചെറുപ്പക്കാരൻ തങ്കകുടങ്ങളായ രണ്ട് കുട്ടികളെ വളർത്താൻ ജോലിയിലാണ് .കഴക്കൂട്ടത്ത് താമസം നിയസ്സാണ് കച്ചവടത്തിന്റെ സന്ദർഭോജിതമായ തന്ത്രം ആവിഷ്കരിച്ചത് .കടപ്പുറത്ത് നിന്നും നേരിട്ട് മീൻ വാങ്ങുന്ന നിയാസ് ഫോൺ നമ്പർ നൽകി ആവശ്യക്കാർക്ക് വീടുകളിൽ എത്തിച്ചു നൽകുകയാണ് .മരുന്നടിക്കാത്ത നല്ല മീനായതിനാൽ ആവശ്യക്കാർ ഏറെയാണ് .തിരുവനന്തപുരം ജില്ലയിൽ നിശ്ചിത ഏരിയകളിലാണ് അദ്ദേഹം മീനെത്തിക്കുന്നത് .
തിരുവനന്തപുരം ജില്ലയിൽ കണിയാപുരം മുതൽ തുടങ്ങി വെട്ടുറോഡ് , ചന്തവിള ,കാട്ടായിക്കോണം,
ചേങ്കോട്ടുകോണം ,ചെമ്പഴന്തി , ശ്രീകാര്യം , ചാവടിമുക്ക് , മൺവിള , ആക്കുളം
ഏരിയകളിലാണ് കച്ചവടം .
ഓരോ ദിവസവും മീൻ കൊണ്ട് വരുന്നതിനു അനുസരിച്ചു തുക വിത്യാസപ്പെടുമെന്ന് നിയാസ് പറയുന്നു ചിലപ്പോൾ ഒരു കിലോ ചാള 50 രൂപയ്ക്കും കിട്ടും ആ ചാള തന്നെ പിറ്റേ ദിവസം കിലോ 250രൂപയും ആകും . മരുന്ന് അടിക്കാത്ത വിഷം ചേർക്കാത്ത മീനുകൾ കഴിക്കാൻ സാധിക്കും എന്ന് മാത്രം ഉറപ്പു പറയാനുള്ളത് ,
മീൻ വള്ളത്തിൽ പിടിച്ചുകൊണ്ട് കരയിലെത്തി കുട്ടയിൽ ആക്കി ലേലത്തിന് വെച്ച് അത് ലേലത്തിൽ പിടിച്ചു പെട്ടിയിൽ നിറയ്ക്കുന്നതിന്റെ കൂട കുറച്ചു ഐസ് ഇടും ഇല്ലെങ്കിൽ മീൻ ചീത്തയാവും ഉടയും ഉദാഹരണം നിങ്ങളുടെ വീട്ടിൽ കറി വെയ്ക്കാൻ വാങ്ങുന്ന മീൻ എത്ര പച്ച മീൻ ആയാലും നാളെ ആണ് കറി വെയ്ക്കുന്ന എങ്കിൽ നിങ്ങൾ ഒരിക്കലും പുറത്തു വെയ്ക്കില്ല അത് എടുത്തു ഫ്രിഡ്ജിൽ വെയ്ക്കും അതുപോലെ തന്നെ ആണ് ഇതും. രാവിലെ തുടങ്ങുന്ന കച്ചവടം ചിലപ്പോൾ ഉച്ചവരെ നീളും ഐസ് ഇടാതെ കൊണ്ട് നടന്ന വെയിലും കാറ്റും അടിച്ചു മീനിന്റെ അവസ്ഥ 90വയസ്സായ അപ്പുപ്പന്മാരെ പോലെ ആകും ,…മീൻ കേടാകാതെ സൂക്ഷിക്കുന്നതിനെ കുറിച്ച് നിയാസ് വിവരിക്കുന്നു
രാവിലെ 2 മണി മുതൽ 8 മണിവരെ ആണ് പല കടപ്പുറങ്ങളിൽ മീൻ വരുന്നതും ലേലം നടക്കുന്നതും അത് കൊണ്ട് മീൻ വാങ്ങാൻ ആഗ്രഹിക്കുന്നവർ രാവിലെ 6 മണി മുതൽ രാവിലെ 10 മണിവരെ മെസ്സേജ് അയച്ചു അന്നത്തെ മീനും വിലയും ചോദിച്ചറിയാം .ഇഷ്ടം ആയാൽ വാങ്ങാം .
മെസ്സേജ് അയക്കേണ്ട നമ്പർ : 94 97 77 67 79
0 Comments