[ap_tagline_box tag_box_style=”ap-bg-box”]തിരുവനന്തപുരം : യോഗക്ഷേമസഭയുടെ അംഗങ്ങൾക്ക് ആതുരശുശ്രൂഷാ സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പദ്ധതി കൂടുതൽ സജീവമാക്കാൻ തീരുമാനിച്ചു. പ്രസ്തുത പദ്ധതി വരും കാലങ്ങളിൽ മൃതസഞ്ജീവനി എന്ന പേരിൽ അറിയപ്പെടും. [/ap_tagline_box]
[ap_tagline_box tag_box_style=”ap-all-border-box”]ചെമ്മരം നാരായണൻ നമ്പൂതിരി (സ്റ്റേറ്റ് കോഓഡിനേറ്റർ) ,സുനിൽ കാലടി (സബ്ബ് കോഓഡിനേറ്റർ) ,പി.എൻ.ദാമോദരൻ നമ്പൂതിരി (സ്റ്റേറ്റ് കൺവീനർ) ,കല്പമംഗലം നാരായണൻ നമ്പൂതിരി (ഉത്തരമേഖല കൺവീനർ) ,സി.ഐ. ശങ്കരൻ നമ്പൂതിരി (ഉത്തരമേഖല ജോ. കൺവീനർ) ,തങ്ങൂർ സരസ്വതി അന്തർജ്ജനം (മദ്ധ്യമേഖല കൺവീനർ) , ബ്രിഗേഷ്പട്ടശ്ശേരി (മദ്ധ്യമേഖല ജോ. കൺവീനർ) ,വിഷ്ണു നമ്പൂതിരി മാന്നാർ (ദക്ഷിണമേഖല കൺവീനർ) , ശ്രീകുമാർ കൊല്ലം (ദക്ഷിണമേഖല ജോ.കൺവീനർ) എന്നിവരെ സംസ്ഥാന തലത്തിൽ അതിൻ്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുവാൻ ചുമതലപ്പെടുത്തി .ഇതിന് പുറമെ ജില്ലാ സഭ തിരഞ്ഞെടുത്ത് അയക്കുന്ന ഓരോ ജില്ലാ കോഓഡിനേറ്റർമാരും ഇതിൽ ഉണ്ടാകും.ഒരു വർഷത്തിനകം ഒരു കോടി രൂപ സഭാംഗങ്ങളിൽ നിന്നും സ്വരൂപിച്ച് ക്ലേശം അനുഭവിക്കുന്ന സഭാംഗങ്ങൾക്ക് സഹായം എത്തിക്കുക എന്നതാണ് ലക്ഷ്യം. പെൻഷൻ പദ്ധതി കൂടി ഇതിൽ ഉൾപ്പെടുത്തി കൂടുതൽ തുക പെൻഷൻ നൽകുന്നതിന് ആലോചിക്കുമെന്ന് യോഗക്ഷേമ സഭ അറിയിച്ചു[/ap_tagline_box]
0 Comments