സ്ത്രീയുടെ , സ്ത്രീധനമായ വസ്ത്രം , ആഭരണം , വാഹനം ഇവ അവളുടെ വരനോ , പിതാവോ .. ആഗ്രഹം കാരണമായി ഉപയോഗിച്ചാൽ അവ൪ പാപികളായിട്ട് അധോഗതിയെ പ്രാപിക്കുന്നു ….
( മനുസ്മൃതി ; അദ്ധ്യായം 3 , ശ്ലോകം 52 )
വിദ്വാനായ പിതാവ് പണം വാങ്ങിക്കൊണ്ട് കന്യകയെ വിവാഹം കഴിപ്പിച്ച് അയക്കില്ല .
അങ്ങനെ അത്യാഗ്രഹത്താൽ പണം വാങ്ങിയാൽ അയാൾ പുത്രിയെ വിലക്ക് കൊടുത്തവനാകുന്നു ….
( മനുസ്മൃതി ; അദ്ധ്യായം 3 , ശ്ലോകം 51 )
അതിനാൽ ക്ഷേമം ഇച്ഛിക്കുന്നവർ വ്രതം , കല്യാണം മുതലായ വിശേഷകാലങ്ങളിൽ സഹോദരി മുതലായ സ്ത്രീജനങ്ങളെ അന്നവസ്ത്രാഭരണങ്ങളാൽ സന്തോഷിപ്പിക്കണം ….
( മനുസ്മൃതി ; അദ്ധ്യായം 3 , ശ്ലോകം 59 )
ഏതൊരു സ്ത്രീയുടെ ബന്ധുക്കൾ പണം വാങ്ങാതെ അവളെ വിവാഹം കഴിപ്പിച്ച് അയക്കുന്നുവോ ..
ആ സത്ക൪മ്മം ഒരിക്കലും വൃഥാവിലാകുന്നില്ല ..
അവ൪ ആ കന്യകയോട് സ്നേഹവും ദയയും ഉള്ളവരാകുന്നു….
( മനുസ്മൃതി ; അദ്ധ്യായം 3 , ശ്ലോകം 54 )
ഏതൊരു കുലത്തിൽ സഹോദരി തുടങ്ങിയ സ്ത്രീകൾ വസ്ത്രാഭരണങ്ങളില്ലാതെ വ്യസനിക്കുന്നുവോ ..
ആ കുലം പെട്ടെന്ന് നശിച്ചു പോകുന്നു..
ഏത് കുലത്തിൽ അപ്രകാരമുള്ള ദുഖമില്ലയോ അവിടെ അഭിവൃദ്ധിയും പ്രാപിക്കുന്നു….
( മനുസ്മൃതി ; അദ്ധ്യായം 3 , ശ്ലോകം 57 )
ഏത് കുലത്തിലാണോ ഭാര്യയുടെ പരിചരണത്താൽ ഭ൪ത്താവ് അന്യസ്ത്രീകളെ വിചാരിക്കാതെയും
ഭ൪ത്താവിന് ഭാര്യയോടുള്ള സ്നേഹത്താൽ ഭാര്യ പരപുരുഷനെ വിചാരിക്കാതെയും
പരസ്പരം അനുരാഗത്തോട് കൂടി ഇരിക്കുന്നത് , അവിടെ വേദകല്യാണങ്ങൾ ഉണ്ടാകുന്നു….
( മനുസ്മൃതി ; അദ്ധ്യായം 3 , ശ്ലോകം 60 )
ഭർത്താവ് ഇന്ദ്രിയസ്വരൂപമായി തൻറ്റെ പത്നിയിൽ പ്രാപിച്ച് ,
ഗർഭമായി ജനിച്ച് ,
അവളുടെ തന്നെ സന്താനമായി ഭവിക്കുന്നതിനാൽ അവൾക്ക് ‘ ജായ ‘ എന്ന് പേരുണ്ടായിരിക്കുന്നു..
( മനുസ്മൃതി ; അദ്ധ്യായം 9 : ശ്ലോകം 8 )
എവിടെ സ്ത്രീകൾ പൂജിക്കപ്പെടുന്നുവോ ..
അവിടെ ദേവതമാ൪ വിളയാടുന്നു..
എവിടെ സ്ത്രീകൾ പൂജിക്കപ്പെടുന്നില്ലയോ ..
അവിടെ സകലവിധ പ്രവൃത്തികളും വിഫലമാകുന്നു..
( മനുസ്മൃതി ; അദ്ധ്യായം 3 , ശ്ലോകം 56 )
മേൽപ്പറഞ്ഞതെല്ലാം മനുഷ്യകുലം എക്കാലവും പാലിക്കേണ്ട ധ൪മ്മങ്ങളാണ് . ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ച് ആധികാരികമായ ഗ്രന്ഥമാണ് മനുസ്മൃതി.സനാതനമായ ധ൪മ്മത്തെ പിന്തുടരുന്ന ഹിന്ദുസംസ്കൃതിയെന്ന മഹാവനത്തിലെ ഒരു ചെറിയ വൃക്ഷമാണ് മനുസ്മൃതി .
0 Comments