ചെറുവള്ളി തോട്ടം 60 വര്‍ഷം മുമ്പ്
സര്‍ക്കാര്‍ വിലയ്ക്കുവാങ്ങിയ ഭൂമി
അറുപത് വര്‍ഷം മുമ്പ് സര്‍ക്കാര്‍ വഞ്ഞിപ്പുഴ മഠത്തില്‍ നിന്നും വിലയ്ക്കുവാങ്ങിയ ഭൂമിയാണ് ചെറുവള്ളിതോട്ടം. ഇത് സംബന്ധിച്ച് പത്തുവര്‍ഷം മുമ്പ് സര്‍വ രേഖകള്‍ സഹിതം വാര്‍ത്ത നല്‍കിയിട്ടും സര്‍ക്കാര്‍ യാതൊരന്വേഷണവും നടത്താന്‍ തയ്യാറായില്ല. കോട്ടയം ജില്ലയിലെ പെരുവന്താനം വില്ലേജില്‍പ്പെട്ട 2267 ഏക്കര്‍ വരുന്ന ചെറുവള്ളിതോട്ടം വഞ്ഞിപ്പുഴ മഠത്തിന്റെ അവകാശികളില്‍ നിന്നും 1955 ഒക്‌ടോബര്‍ മാസത്തിലാണ് 27-ാം ആക്റ്റ് പ്രകാരം 4591/1955 -ാം നമ്പര്‍ ഡീഡായി സര്‍ക്കാര്‍ വില നല്‍കി ഏറ്റെടുത്തത്. .
വഞ്ഞിപ്പുഴ മഠത്തിന്റെ വക ഇടവക റൈറ്റ്്‌സില്‍ ഉള്‍പ്പെട്ട ഭൂമിയാണ് ചെറുവള്ളിതോട്ടം. ചെറുവള്ളി, ചിറക്കടവ്, പെരുവന്താനം എന്നീ വില്ലേജുകളുടെ ഭരണം മാര്‍ത്തണ്ഡവര്‍മ്മ മഹാരാജാവാണ് വഞ്ഞിപ്പുഴ മഠത്തിന് കൈമാറിയത്. ഈ ഭരണമേഖലയില്‍ ഉള്‍പ്പെട്ട ഭൂമി കൃഷിചെയ്യാനായി പാട്ടത്തിന് ഹാരിസന്റെ മുന്‍ഗാമികള്‍ ഏറ്റെടുത്തു. തുടര്‍ന്ന് വ്യാജരേഖ ചമച്ച് 1923-ല്‍ സ്വന്തമാക്കുകയായിരുന്നു.
ചെറുവള്ളി തോട്ടത്തിന്റെ നാള്‍വഴികള്‍
…………………………………………………………………………
-വഞ്ഞിപ്പുഴ മഠത്തിന്റെ ഭരണാധികാരികള്‍ നൂറുവര്‍ഷം മുമ്പ് 2117 ഏക്കര്‍ വരുന്ന ചെറുവള്ളി ഭൂമേഖല ജെ.ആര്‍.വിൻസെന്റ് എന്ന സായ്പ്പിന് തേയില, റബര്‍ എന്നിവ കൃഷി ചെയ്യാന്‍ പാട്ടത്തിന് നല്‍കുന്നു.
-ജന്മിയായ വഞ്ഞിപ്പുഴ മഠം അറിയാതെ ജെ.ആര്‍.വിൻസെന്റ് എന്ന സായ്പ്പ് എച്ച്.എം നൈറ്റ് എന്ന ആളിന് മേല്‍പാട്ടം നല്‍കുന്നു.
-1913-ല്‍ ഹാരിസന്‍െ്‌റ മുന്‍ഗാമിയായ ലണ്ടനിലെ റബര്‍ പ്രൊഡ്യൂസിംഗ് കമ്പനിക്ക് ഭൂമി കൈമാറുന്നു.
1923-ല്‍ ലണ്ടന്‍ ആസ്ഥാനമായ മലയാളം പ്്‌ളാന്‍േ്‌റഷന്‍ കമ്പനിയുടെ പക്കല്‍ എത്തിച്ചേരുന്നു.
ഇതില്‍ ഒരു കാര്യം ശ്രദ്ധേയമാണ് റബര്‍ പ്രൊഡ്യൂസിംഗ് കമ്പനി എന്ന സ്ഥാപനവും മലയാളം പ്ലാന്റേഷൻ കമ്പനി എന്ന സ്ഥാപനവും ഒന്നാണ്. നമ്പര്‍ 4-10 ഗ്രേറ്റ് ടവര്‍ ഇന്‍ ലണ്ടന്‍ എന്നാണ് രണ്ടു കമ്പനിയുടെയും മേല്‍വിലാസം. 18-ാം നൂറ്റാണ്ടിന്‍െ്‌റ അവസാന കാലത്ത് കേരളത്തില്‍ ഉടനീളം ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്ത റബര്‍ പ്രാഡ്യൂസിംഗ് കമ്പനി 1923-ല്‍ അതിൻ്റെ പേര് മലയാളം പ്ലാന്റേഷൻ (യു.കെ)ലിമിറ്റഡ് എന്നാക്കി മാറ്റികൊണ്ട് വ്യാജ ആധാരം ചമച്ച് ഭൂമി സ്വന്തമാക്കുകയായിരുന്നു. റബര്‍ പ്രൊഡ്യൂസിംഗ് കമ്പനി, മലയാളം പ്ലാന്റേഷൻ ഭൂമി കൈമാറികൊണ്ട് കൊല്ലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത 1600/1923-ാം നമ്പര്‍ ആധാരത്തില്‍ ഭൂമി വിറ്റതും വാങ്ങിയതും ജോണ്‍ മക്കി എന്ന സായ്പ്പാണ്.
എന്നാല്‍ 1955-ല്‍ സര്‍ക്കാര്‍ നിയമപ്രകാരം വഞ്ഞിപ്പുഴ മഠത്തിന്റെ പക്കല്‍ നിന്നുമാണ് ഭൂമി ഏറ്റെടുത്തത്. കാരണം പാട്ടഭൂമിയില്‍ ഹാരിസണ് അധികാരമില്ലാത്തതിനാലാണ്.
ഭൂമി പാട്ടമാണെന്നുള്ള കാര്യം മറച്ചുവച്ചാണ് വ്യാജ ആധാരത്തിന്‍െ്‌റ മറവില്‍ ഹാരിസണ്‍ ഭൂമി ബിലീവേഴ്‌സ് ചര്‍ച്ച് മേധാവി ബിഷപ് യോഹന്നാന് വിറ്റത്.
0 Comments