ചെറുവള്ളി തോട്ടം 60 വര്‍ഷം മുമ്പ് സര്‍ക്കാര്‍ വിലയ്ക്കുവാങ്ങിയ ഭൂമി.

by | Mar 31, 2021 | History | 0 comments

ചെറുവള്ളി തോട്ടം 60 വര്‍ഷം മുമ്പ്
സര്‍ക്കാര്‍ വിലയ്ക്കുവാങ്ങിയ ഭൂമി

റുപത് വര്‍ഷം മുമ്പ് സര്‍ക്കാര്‍ വഞ്ഞിപ്പുഴ മഠത്തില്‍ നിന്നും വിലയ്ക്കുവാങ്ങിയ ഭൂമിയാണ് ചെറുവള്ളിതോട്ടം. ഇത് സംബന്ധിച്ച് പത്തുവര്‍ഷം മുമ്പ് സര്‍വ രേഖകള്‍ സഹിതം  വാര്‍ത്ത നല്‍കിയിട്ടും സര്‍ക്കാര്‍ യാതൊരന്വേഷണവും നടത്താന്‍ തയ്യാറായില്ല. കോട്ടയം ജില്ലയിലെ പെരുവന്താനം വില്ലേജില്‍പ്പെട്ട 2267 ഏക്കര്‍ വരുന്ന ചെറുവള്ളിതോട്ടം വഞ്ഞിപ്പുഴ മഠത്തിന്റെ അവകാശികളില്‍ നിന്നും 1955 ഒക്‌ടോബര്‍ മാസത്തിലാണ് 27-ാം ആക്റ്റ് പ്രകാരം 4591/1955 -ാം നമ്പര്‍ ഡീഡായി സര്‍ക്കാര്‍ വില നല്‍കി ഏറ്റെടുത്തത്.  .
വഞ്ഞിപ്പുഴ മഠത്തിന്റെ വക ഇടവക റൈറ്റ്്‌സില്‍ ഉള്‍പ്പെട്ട ഭൂമിയാണ് ചെറുവള്ളിതോട്ടം. ചെറുവള്ളി, ചിറക്കടവ്, പെരുവന്താനം എന്നീ വില്ലേജുകളുടെ ഭരണം മാര്‍ത്തണ്ഡവര്‍മ്മ മഹാരാജാവാണ്  വഞ്ഞിപ്പുഴ മഠത്തിന്  കൈമാറിയത്. ഈ ഭരണമേഖലയില്‍ ഉള്‍പ്പെട്ട ഭൂമി കൃഷിചെയ്യാനായി പാട്ടത്തിന് ഹാരിസന്റെ  മുന്‍ഗാമികള്‍ ഏറ്റെടുത്തു. തുടര്‍ന്ന് വ്യാജരേഖ ചമച്ച് 1923-ല്‍ സ്വന്തമാക്കുകയായിരുന്നു.

ചെറുവള്ളി തോട്ടത്തിന്റെ നാള്‍വഴികള്‍
…………………………………………………………………………

-വഞ്ഞിപ്പുഴ മഠത്തിന്റെ ഭരണാധികാരികള്‍ നൂറുവര്‍ഷം മുമ്പ് 2117 ഏക്കര്‍ വരുന്ന ചെറുവള്ളി ഭൂമേഖല ജെ.ആര്‍.വിൻസെന്റ് എന്ന സായ്പ്പിന് തേയില, റബര്‍ എന്നിവ കൃഷി ചെയ്യാന്‍ പാട്ടത്തിന് നല്‍കുന്നു.

-ജന്മിയായ വഞ്ഞിപ്പുഴ മഠം അറിയാതെ ജെ.ആര്‍.വിൻസെന്റ്  എന്ന സായ്പ്പ് എച്ച്.എം നൈറ്റ് എന്ന ആളിന് മേല്‍പാട്ടം നല്‍കുന്നു.

-1913-ല്‍ ഹാരിസന്‍െ്‌റ മുന്‍ഗാമിയായ ലണ്ടനിലെ റബര്‍ പ്രൊഡ്യൂസിംഗ് കമ്പനിക്ക് ഭൂമി കൈമാറുന്നു.

1923-ല്‍ ലണ്ടന്‍ ആസ്ഥാനമായ മലയാളം പ്്‌ളാന്‍േ്‌റഷന്‍ കമ്പനിയുടെ പക്കല്‍ എത്തിച്ചേരുന്നു.

ഇതില്‍ ഒരു കാര്യം ശ്രദ്ധേയമാണ് റബര്‍  പ്രൊഡ്യൂസിംഗ്  കമ്പനി എന്ന സ്ഥാപനവും മലയാളം പ്ലാന്റേഷൻ കമ്പനി  എന്ന സ്ഥാപനവും  ഒന്നാണ്. നമ്പര്‍ 4-10 ഗ്രേറ്റ് ടവര്‍ ഇന്‍ ലണ്ടന്‍ എന്നാണ് രണ്ടു കമ്പനിയുടെയും  മേല്‍വിലാസം. 18-ാം നൂറ്റാണ്ടിന്‍െ്‌റ അവസാന കാലത്ത് കേരളത്തില്‍ ഉടനീളം ഭൂമി  പാട്ടത്തിനെടുത്ത് കൃഷി ചെയ്ത റബര്‍ പ്രാഡ്യൂസിംഗ് കമ്പനി 1923-ല്‍  അതിൻ്റെ പേര്  മലയാളം  പ്ലാന്റേഷൻ (യു.കെ)ലിമിറ്റഡ് എന്നാക്കി മാറ്റികൊണ്ട് വ്യാജ ആധാരം ചമച്ച് ഭൂമി സ്വന്തമാക്കുകയായിരുന്നു. റബര്‍ പ്രൊഡ്യൂസിംഗ് കമ്പനി, മലയാളം പ്ലാന്റേഷൻ ഭൂമി കൈമാറികൊണ്ട് കൊല്ലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത 1600/1923-ാം നമ്പര്‍ ആധാരത്തില്‍ ഭൂമി വിറ്റതും വാങ്ങിയതും ജോണ്‍ മക്കി എന്ന സായ്പ്പാണ്.
എന്നാല്‍ 1955-ല്‍ സര്‍ക്കാര്‍ നിയമപ്രകാരം വഞ്ഞിപ്പുഴ മഠത്തിന്റെ പക്കല്‍ നിന്നുമാണ് ഭൂമി ഏറ്റെടുത്തത്. കാരണം പാട്ടഭൂമിയില്‍ ഹാരിസണ് അധികാരമില്ലാത്തതിനാലാണ്.
ഭൂമി പാട്ടമാണെന്നുള്ള കാര്യം മറച്ചുവച്ചാണ് വ്യാജ ആധാരത്തിന്‍െ്‌റ മറവില്‍ ഹാരിസണ്‍ ഭൂമി ബിലീവേഴ്‌സ് ചര്‍ച്ച് മേധാവി ബിഷപ് യോഹന്നാന് വിറ്റത്.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!