തിരുവനന്തപുരം : ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം മുൻ പുഷ്പാഞ്ജലി സ്വാമിയാർ ശ്രീ മദ് പരമേശ്വര ബ്രഹ്മാനന്ദ തീർത്ഥ സ്വാമിയാർമഠം മാനേജരേയും മൂപ്പിൽ സ്വാമിയാരേയും കേസിൽ അകപ്പെടുത്തുവാൻ ശ്രമം നടത്തിയതായി സൂചനകൾ . സ്വാമിയാർ തമിഴ് നാട് സർക്കാരിനും ഹിന്ദു റീലീജിയസ്സ് ചാരിറ്റബിൾ ആൻഡ് എൻഡോമെന്റ് വകുപ്പ് ഉദ്യോഗസ്ഥർക്കും എഴുതിയിട്ടുള്ള കത്തിലാണ് അതിനെ സംബന്ധിച്ച വിവരങ്ങളുള്ളത് .
കഴിഞ്ഞ മുപ്പത് വർഷങ്ങളായി മുഞ്ചിറ മഠം ഇടപാടുകൾ ഒന്നും നടത്തിയിട്ടില്ലന്നും എന്നാൽ മറ്റു ആരെങ്കിലും രെജിസ്റ്ററുകൾ നടത്തിയിട്ടുണ്ടങ്കിൽ അതിന്റെ പകർപ്പ് നൽകുവാൻ ബന്ധപ്പെട്ട വകുപ്പിനോട് ചോദിയ്ക്കുന്നുണ്ട് . ഇതേ സമയം സ്വാമിയാർക്ക് ലഭിച്ച 1996 ലേയും 2010 ലേയും രജിസ്റ്റർ ചെയ്യപ്പെട്ട പവർ ഓഫ് അറ്റോർണികൾ മറച്ചുവച്ചായിരുന്നു നാടകം നടത്തിയത് .സഹായത്തിന് ഒരു കുടുംബാംഗത്തെയും കൂടെ കൂട്ടിയിട്ടുണ്ട് . ഒരേ സമയം രേഖകൾ ആവശ്യപ്പെട്ടുകൊണ്ട് സഹായ അഭ്യർത്ഥനയോടെ സ്വാമിയാരും വിവരാവകാശ അപേക്ഷയുടെ രൂപത്തിൽ ആനന്ദ് മോഹൻ റ്റി എന്ന വ്യക്തിയും ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വാമിയാർ മഠത്തിന്റെ ഒരേ വിലാസത്തിൽ കത്തെഴുതി . തീയതികളിലാണ് വ്യത്യാസമുണ്ടായിരുന്നത് . ഇദ്ദേഹം സ്വാമിയാരുടെ മകനാണെന്ന് വ്യക്തമായിട്ടുണ്ട് . സ്വാമിയാരുടെ സെക്രട്ടറിയെന്ന് കത്തിൽ പറയുന്നുണ്ട് .
രജിസ്റ്റർ ചെയ്ത പവർ ഓഫ് അറ്റോർണികളെ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയായിരുന്നു ലക്ഷ്യമെന്ന് അപേക്ഷയിൽ നിന്നും വ്യക്തമാണ് . എന്നാൽ ആരുടെയും പേരെടുത്ത് പറയാതെയും പരാതി കൊടുത്തെന്ന് വരുത്താതെയും രഹസ്യമായി എഴുതിയ കത്തിൽ മുക്ത്യാർ എഴുതിയ മൂപ്പിൽ സ്വാമിയാരേയും ഉത്തരവാദിത്വപ്പെട്ട മാനേജർമാരേയും കേസിൽ കുടുക്കുകയായിരുന്നു ലക്ഷ്യം . 2016 ൽ സ്വാമിയാർ അവരോധന സമയത്തും മുക്ത്യാർ രെജിസ്റ്റർ ചെയ്യുന്ന സമയത്തും സ്വാമിയാർ മഠത്തിന്റെ ചുമതലയിലുള്ള മാനേജർ കേന്ദ്ര -സംസ്ഥാന പബ്ലിക്ക് റിലീജിയസ് ഇൻസ്റ്റിസ്ട്യുഷൻ നിയമങ്ങൾ പ്രകാരവും ഹിന്ദു റിലീജിയസ് ചാരിറ്റബിൾ ആൻഡ് എൻഡോമെന്റ് നിയമങ്ങൾ അനുസരിച്ചും കേസിൽ ഉൾപ്പെടുകയും കോടതികയറുകയും ചെയ്യുമായിരുന്നു . വളരെ തന്ത്രപ്രധാനമായ നീക്കം വേണ്ടത്ര ഫലം കാണാതെപോയത് തിരിച്ചടിയായി . സ്വാമിയാർ അവരോധിതനാകുന്ന സമയത്ത് കന്യാകുളങ്ങര സുബ്രമണ്യൻ പോറ്റിയാണ് രേഖകൾ പ്രകാരം മുഞ്ചിറ മഠം മാനേജർ . നിയമ പരമായി മഠത്തെ സംരക്ഷിയ്ക്കേണ്ടതും സംബന്ധിയ്ക്കുന്ന പരിപൂർണ്ണ രേഖകൾ ഭദ്രമായി സൂക്ഷിയ്ക്കേണ്ടതും സർക്കാരും മറ്റു ബന്ധപ്പെട്ട അധികാരികളോടും എഴുത്തുകുത്തുകളും മറ്റും നടത്തേണ്ടതും മാനേജരുടെ നിയമപരമായ ബാധ്യതയാണെന്നിരിയ്ക്കേ സ്വാമിയാരുടെ രഹസ്യ നീക്കത്തിനു പിന്നിൽ മാനേജർമാരെ കുടുക്കുകയെന്നതാണെന്ന് സ്വാമിയാർ മഠവുമായി ബന്ധപ്പെട്ടുള്ളവർ പറയുന്നു .
പവർ ഓഫ് അറ്റോർണികൾ രജിസ്റ്റർ ചെയ്യുന്ന സമയത്തും അദ്ദേഹമായിരുന്നോ മാനേജരെന്ന് വ്യക്തമല്ല . എന്നാലും അദ്ദേഹം ചുമതല ഏറ്റെടുത്ത സമയം മുതൽ നിയമ വിരുദ്ധ പവർ ഓഫ് അറ്റോർണികൾക്കെതിരെ നിയമനടപടികൾ സ്വീകരിയ്ക്കാത്തതിനാലും നഷ്ടപെട്ട ഭൂമികളും മഠങ്ങളും തിരിച്ചുപിടിയ്ക്കുവാൻ നടപടിയെടുക്കാത്തതിലും സമാധാനം പറയേണ്ടിവരും . മുഞ്ചിറ മഠത്തിൽ നഷ്ടപെട്ട ഭൂമികൾക്കും മറ്റുവകകൾക്കും മാനേജർമാർ നിയമപരമായി ഉത്തരവാദിയെന്നും കോടതിയിൽ ബോധ്യപ്പെടുത്തേണ്ടിവരുമെന്നും പൂർവ്വാശ്രമത്തിൽ സർക്കാർ ഉദ്യോഗസ്ഥനായിരുന്ന സ്വാമിയാർക്ക് അറിവുള്ളതാണ് എന്നിട്ടും ഇത്തരമൊരു നീക്കം നടത്തിയതിലെ ചേതോവികാരം എന്തെന്ന് മനസിലാകുന്നില്ല .
2016 ൽ മാത്രം പുഷ്പാഞ്ജലി സ്വാമിയാരായി വന്നിട്ടുള്ള സ്വാമിയാർ കഴിഞ്ഞ മുപ്പത് വർഷമായി മുഞ്ചിറ മഠം രജിസ്റ്ററുകളോ മറ്റു ഇടപാടുകളോ ഒന്നും തന്നെ നടത്തിയിട്ടില്ലെന്നു പറഞ്ഞിട്ടുള്ളത്ഒരു ചോദ്യചിഹ്നമാണ് . ആരെയോ സംരക്ഷിച്ചെടുക്കുവാനുള്ള വ്യഗ്രതയാണെന്നു വ്യക്തമാണ് .അതോടൊപ്പം മുഞ്ചിറ മഠത്തിന്റെ വിഗ്രഹങ്ങൾ ഉൾപ്പടെയുള്ള പത്ത് ലക്ഷം വിലവരുന്നവനഷ്ടപ്പെട്ടുവെന്ന് കത്തിൽ പറയുന്നതിന് അടിസ്ഥാനമെന്തെന്ന് വ്യക്തമാക്കേണ്ടതുണ്ട് . മഠം മാനേജർ മറുപടി പറയേണ്ട ചോദ്യങ്ങളാണ് സ്വാമിയാർ ഹിന്ദു റീലീജിയസ്സ് ചാരിറ്റബിൾ ആൻഡ് എൻഡോമെന്റ് വകുപ്പിനോട് ചോദിച്ചിട്ടുള്ളത് . എന്നാൽ ഇന്നുവരേയ്ക്കും മാനേജരെ മാറ്റിയതായോ മാനേജർ ഈക്കാര്യങ്ങളിൽ രേഖാമൂലം എഴുത്തുകുത്തുകൾ നടത്തിയതായിട്ടോ അറിവില്ല പരാതികളും നൽകിയിട്ടില്ല .
0 Comments