.[ap_tagline_box tag_box_style=”ap-top-border-box”].മുഞ്ചിറ മഠം ഭൂമി സംബന്ധിച്ച മുഴുവൻ വിവരങ്ങളും പട്ടയ പകർപ്പുകളും റീസർവേ നമ്പരുകളും അടങ്ങിയ അപേക്ഷയും അനധികൃതമായി ഭൂമികൈമാറ്റം നടത്തിയ മഠം അധികാരികളെ സംബന്ധിച്ച വിവരങ്ങളും കൈമാറ്റം നടത്തിയ രേഖകളും ഉടൻ ഹിന്ദു റിലീജിയസ് ചാരിറ്റബിൾ ആൻഡ് എൻഡോമെന്റ് കമ്മീഷണർക്ക് സമർപ്പിക്കുമെന്ന് ശ്രീ ശങ്കര ധർമ്മ പരിപാലന യോഗം എക്സികുട്ടീവ് കോൺസിൽ വ്യക്തമാക്കി . ഭൂമികൈമാറ്റം ചെയ്തവർക്കെതിരെ പരാതിയും നൽകും .പത്രാധിപർ പബ്ലിക്കേഷൻ ചീഫ് എഡിറ്റർ രാജേഷ് ആർ നായർ 2017 ൽ ക്ഷേത്ര ഭൂമി കയ്യേറ്റങ്ങളെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള പരാതിയും മുഞ്ചിറ മഠം ഭൂമി കയ്യേറ്റത്തെ കുറിച്ചുള്ള രേഖകളും പട്ടയ പകർപ്പുകളും സ്കെച്ചും അടങ്ങിയ റിപ്പോർട്ട് തമിഴ് നാട് മുഖ്യമന്ത്രിയ്ക്കും ഹിന്ദു റിലീജിയസ് ചാരിറ്റബിൾ ആൻഡ് എൻഡോമെന്റ് വകുപ്പ് മന്ത്രിയ്ക്കും കമ്മീഷണർക്കും സമർപ്പിച്ചിരുന്നു . അതിന്മേൽ ഉത്തരവുണ്ടായിട്ടുണ്ട് .[/ap_tagline_box]
ചെന്നൈ :തമിഴ് നാട് ക്ഷേത്രങ്ങളുടെയും മഠങ്ങളുടെയും ഭൂമികളെ സംബന്ധിച്ച വിവരങ്ങൾ വെബ്ബ് സെറ്റിൽ പ്രസിദ്ധീകരിയ്ക്കുന്ന ജോലികൾ ഹിന്ദു റിലീജിയസ് ചാരിറ്റബിൾ ആൻഡ് എൻഡോമെന്റ് വകുപ്പ് ആരംഭിച്ചു .
ഹിന്ദു മതകാര്യ വകുപ്പിന്റെ നിയന്ത്രണത്തിൽ ഏകദേശം 36,000 ത്തിൽ പരം
ക്ഷേത്രങ്ങളുണ്ട് .പ്രസ്തുത ക്ഷേത്രങ്ങളുടെ ഉടമസ്ഥതയിലുള്ളത് 4,78,272 ഏക്കർ ഭൂമിയാണ് . ഇവയുടെ ഉടമസ്ഥാവകാശ രേഖകളുടെ വെരിഫിക്കേഷൻ ജോലികളാണ് ഇപ്പോൾ സജീവമായി നടക്കുന്നത് . റവന്യൂ വകുപ്പിന്റെ തമിഴ് നിലം പട്ടയ രേഖകൾ ക്ഷേത്രഭൂമികളായി തിരിച്ചിട്ടുള്ളവ താരതമ്യം ചെയ്യുമ്പോൾ പൂർണ്ണമായും പൊരുത്തപ്പെടുന്ന ഇനങ്ങൾ , ഭാഗികമായി പൊരുത്തപ്പെടുന്ന മറ്റുള്ളവർ കൈവശം വച്ചിരിയ്ക്കുന്നവ എന്നിങ്ങനെ പുതിയ ഇനങ്ങളെ മൂന്ന് ഇനങ്ങളായി തരം തിരിച്ചാണ് പരിശോധന . ഇതിൽ 3,43,647 ഏക്കർ ഭൂമിയാണ് ഒന്നാം ഘട്ടത്തിൽ പരിഗണനയിൽ .
അനുയോജ്യമായ ഇനങ്ങളായി തിരിച്ചറിയുന്ന ഭൂമികൾ വെബ്ബ് സെറ്റിൽ അപ്‌ലോഡ് ചെയ്യുകയും അല്ലാത്തവ നീക്കം ചെയ്യുകയും ചെയ്യും ..ഇത്തരത്തിൽ 72 ശതമാനം ഭൂമികളെ സംബന്ധിയ്ക്കുന്ന വിവരങ്ങൾ വെബ്ബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് . ക്ഷേത്രങ്ങൾ മഠങ്ങൾ തുടങ്ങിയവയുടെ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകൾ റവന്യൂ, സർവേ വകുപ്പ് രേഖകൾ അവലോകനം ചെയ്തത് ഉചിതമായ നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്. പൂർണ്ണമായും തർക്കങ്ങളില്ലാത്തവയാണ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിയ്ക്കുന്നത് .
ക്ഷേത്രങ്ങളുടെ ഉടമസ്ഥതയിലുള്ള എല്ലാ ഭൂമിയുടെയും ഉടമസ്ഥാവകാശ
രേഖകൾ ബന്ധപ്പെട്ട ക്ഷേത്രങ്ങളുടെ പേരിലായിരിക്കും
ഹിന്ദുമതത്തിന്റെ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും .
നിലവിൽ മുഞ്ചിറ മഠത്തിന്റെ ഭൂമികൾ ഹിന്ദു റിലീജിയസ് ചാരിറ്റബിൾ ആൻഡ് എൻഡോമെന്റ് നിയമിച്ചിട്ടുള്ള എക്സികുട്ടീവ് ഓഫിസറുടെ പേരിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത് . കന്യാകുമാരി ജില്ലയിലെ ആറുദേശം ,വില്ലുകുറി വില്ലേജുകളിലായി പതിനഞ്ചിൽപരം സർവ്വേ നമ്പരുകളിലെ ഭൂമികൾ വെബ്ബ്‌സെറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . മുഞ്ചിറ മഠം വക ഭൂമികൾ പ്രസിദ്ധീകരിയ്ക്കുന്നതോടെ ഭൂമി തട്ടിപ്പ് വീരന്മാർ കുടുങ്ങും . കൈവശം വച്ചിരിയ്ക്കുന്നവർ നിയമ നടപടികൾ നേരിടേണ്ടിവരും വകുപ്പ് നേരിട്ട് നിയന്ത്രണങ്ങൾ കൊണ്ടുവരും എഴുതിനല്കിയവർക്കെതിരെയും പരാതികളുണ്ടാകും റവന്യു രേഖകൾ , ലാൻഡ് റവന്യു റീസർവേ രേഖകൾ , തമിഴ് നാട് നിലം ക്ഷേത്ര മഠം നീക്കിയിരിപ്പ് രേഖകൾ തുടങ്ങിയവ വിശദമായി പരിശോധനകൾ നടത്തിവരുകയാണ് . റവന്യു കോർട്ട് , സിവിൽ കോടതി കേസുകൾ മറ്റു നിയമപരമായ നടപടികൾ നേരിടുന്നവ ഇങ്ങനെയുള്ള സകല നടപടികളും പരിശോധനയിൽ ഉൾപ്പെട്ടിരിയ്ക്കുന്നുണ്ട് . മുഞ്ചിറ മഠം ഭൂമി സംബന്ധിച്ച മുഴുവൻ വിവരങ്ങളും പട്ടയ പകർപ്പുകളും റീസർവേ നമ്പരുകളും അടങ്ങിയ അപേക്ഷയും അനധികൃതമായി ഭൂമികൈമാറ്റം നടത്തിയ മഠം അധികാരികളെ സംബന്ധിച്ച വിവരങ്ങളും കൈമാറ്റം നടത്തിയ രേഖകളും ഉടൻ ഹിന്ദു റിലീജിയസ് ചാരിറ്റബിൾ ആൻഡ് എൻഡോമെന്റ് കമ്മീഷണർക്ക് സമർപ്പിക്കുമെന്ന് ശ്രീ ശങ്കര ധർമ്മ പരിപാലന യോഗം എക്സികുട്ടീവ് കോൺസിൽ വ്യക്തമാക്കി . ഭൂമികൈമാറ്റം ചെയ്തവർക്കെതിരെ പരാതിയും നൽകും .
0 Comments